തിരുവഞ്ചൂരിന് പണി കൊടുത്തത് കോണ്‍ഗ്രസുകാര്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയത് കോണ്‍ഗ്രസുകാര്‍ തന്നെ. സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആഭ്യന്തരമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു. മറ്റ് പല കോണ്‍ഗ്രസ് നേതാക്കള്‍ തിരുവഞ്ചൂരിനെതിരെ പരസ്യമായി രംഗത്ത് വന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവഞ്ചൂരിനെതിരെ എല്‍.ഡി.എഫിലെ ആരാണ് സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞിട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് പി.സി ജോര്‍ജും പറഞ്ഞതോടെയാണ് ഇക്കാര്യം വ്യക്തമായത്.
സോളാര്‍ കേസില്‍ മന്ത്രിമാര്‍ സരിതയെ വിളിച്ചതിന്റെ ഫോണ്‍ പട്ടിക പുറത്ത് വിട്ടതോടെയാണ് തിരുവഞ്ചൂരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് നേതാക്കളും തമ്മില്‍ തെറ്റിയത്. ചില മന്ത്രിമാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സരിതയുമായുള്ള ബന്ധവും സോളാര്‍ ഇടപാടിലെ പങ്കും വ്യക്തമാക്കുന്ന തെളിവുകള്‍ തിരുവഞ്ചൂര്‍ പെന്‍ഡ്രൈവില്‍ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ മന്ത്രിസ്ഥാനം നിലനിര്‍ത്താനാണ് തിരുവഞ്ചൂര്‍ ഇതൊക്കെ ചെയ്തതെന്നറിയുന്നു.
സോളാര്‍ വിവാദത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് നടത്തിയ ഉപരോധ സമരം ഒത്തുതീര്‍പ്പാക്കിയത് ടി.വി വധക്കേസ് അടക്കം ഒത്തുതീര്‍പ്പാക്കിയാണ്. കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് കോഴിക്കോട് ഡി.സി.സി തിരുവഞ്ചൂരിനെതിരെ പ്രമേയം പാസാക്കിയിരുന്നു. കേസിലെ പ്രതിയായ മോഹനന്‍ മാസ്റ്റര്‍ റസ്‌റ്റോറന്റില്‍ വച്ച് ഭാര്യയും എം.എല്‍.എയുമായ കെ.കെ ലതികയെ കണ്ടതും വിവാദമായിരുന്നു. ഇതെല്ലാം തിരുവഞ്ചൂരിനെ കരിവാരിത്തേക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ചെയ്തതായാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha