ആശ്വാസത്തിന് ആയുസ് കുറവോ... തങ്കച്ചനെ കുരുക്കിയത് കോണ്‍ഗ്രസുകാരോ ?
കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന് മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് സൂചന. ജോമോന്റെ ആരോപണത്തിനു പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നാണ് തങ്കച്ചന്റെ പ്രധാന ആവശ്യം.
തങ്കച്ചനോട് ഇടതു വലതു പാളയങ്ങളില്‍ പ്രത്യേക ശത്രുതയൊന്നുമില്ല. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിനു പിന്നില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവുണ്ടോ എന്നും തങ്കച്ചന് സംശയിക്കുന്നു. തങ്കച്ചന്റെ പെരുമ്പാവൂരിലെ പ്രധാന എതിരാളി സാജുപോള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്രയും ഹീനമായ ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയാകാന്‍ തരമില്ലെന്നു തന്നെയാണ് തങ്കച്ചന്റെ വിശ്വാസം.
തങ്കച്ചനെതിരെ പുത്തന്‍പുരയ്ക്കല്‍ ഉന്നയിച്ച ആരോപണം അതീവഗൗരവമുള്ളതാണെന്ന് പോലീസ് വിലയിരുത്തുന്നുണ്ട്. കാരണം ആരോപണത്തിന്റെ പേരില്‍ തങ്കച്ചനും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിച്ച മാനഹാനിക്ക് കൈയും കണക്കുമില്ല. ജിഷ വധത്തില്‍ തങ്കച്ചന്റെ മകനെ വരെ ചോദ്യം ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ തങ്കച്ചന് അനുഭവിച്ച മാനസിക സംഘര്‍ഷത്തിനു കൈയും കണക്കുമില്ല. അദ്ദേഹത്തിന്റെ ജീവിത ശുദ്ധിയെ കുറിച്ച് സ്വന്തം കുടുംബാംഗങ്ങള്‍ പോലും സംശയിക്കുന്ന ഘട്ടം വരെ എത്തിച്ചേര്‍ന്നു.
തങ്കച്ചന്റെ വിരോധികള്‍ ആരെല്ലാമാണെന്ന് പോലീസ് അന്വേഷിക്കും. അതിനു ജോമോന് പുത്തന്‍ പുരയ്ക്കലിനെ ചോദ്യം ചെയ്യേണ്ടി വരും. ജോമോന് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെങ്കില് എങ്ങനെ ചോദ്യം ചെയ്യുമെന്ന് പോലീസിന് ആശങ്കയുണ്ട്. ആരോപണം തെളിയിക്കാനുള്ള സാധ്യത ജോമോനും പോലീസിനുമുണ്ടെന് ചുരുക്കം. ഉന്നത കോണ്‍ഗ്രസ് നേതാവ് ഇതിനായി കരുക്കുകള്‍ നീക്കിയെന്ന പ്രചരണം സജീവമാണ് ഇപ്പോള്‍. ഇയാള്‍ക്കും പാറമട ലോബിക്കും ഈ വിഷയത്തില്‍ കൈയ്യുണ്ടെന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍ ഇദ്ദേഹം ഡിഎന്‍എ ടെസ്റ്റിന് വിധേയനാകാത്തതും സംശയം ജനിപ്പിക്കുന്നുണ്ട. അമിര്‍ വാടകകൊലയാളി എന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha