തെരഞ്ഞെടുപ്പിന് മുമ്പ് ചെന്നിത്തലയെ ആഭ്യന്ത്രമന്ത്രിയാക്കാന്‍ നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാന്‍ നീക്കം. ആഭ്യന്തരവകുപ്പ് വേണമെന്നാണ് ഐ ഗ്രൂപ്പ് അവകാശം ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നീക്കണമെന്ന ആവശ്യവുമായി കെ.സുധാകരന്‍ അടക്കം രംഗത്ത് വന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയിലായ സമയത്ത് തന്നെ തിരുവഞ്ചൂരിനെ നീക്കാന്‍ ജയിലിലേതടക്കമുള്ള പ്രശ്‌നങ്ങള്‍ ഇളക്കിവിട്ടത് ഇതിനായാണ്.
ചെന്നിത്തലതന്നെ തിരുവഞ്ചൂരിനെതിരെ കഴിഞ്ഞ ദിവസം പ്രസ്ഥാവന നടത്തിയപ്പോള്‍ സ്ഥാനമോഹികള്‍ നിരാശകൊണ്ട് പലതും പറയുമെന്നായിരുന്നു തിരുവഞ്ചൂര്‍ പ്രതികരിച്ചത്. ഇതോടെ ഐ ഗ്രൂപ്പ് നേതാക്കളും മന്ത്രിമാരും തിരുവഞ്ചൂരിനെ താഴെയിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഈ പിന്‍ബലത്തിലാണ് തിരുവഞ്ചൂരിനെതിരെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയതും യൂത്ത് കോണ്‍ഗ്രസുകാര്‍ കോലം കത്തിച്ചതും. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികളും ആരോപണങ്ങളും പുറത്തുവരുമെന്നറിയുന്നു.
അതേസമയം തിരുവഞ്ചൂരിനെ പൂര്‍ണമായും സഹായിക്കുന്ന നിലപാടല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. സോളാര്‍ കേസിലടക്കം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ പൊലീസിനെ വരുതിയില്‍ നിര്‍ത്തിയത് തിരുവഞ്ചൂരാണ്. കോണ്‍ഗ്രസിലെ കലഹം മൂര്‍ച്ഛിക്കുന്നതില്‍ മുസ്ലിംലീഗ്, കേരളകോണ്‍ഗ്രസ് എം തുടങ്ങിയ ഘടകകക്ഷികള്‍ തികഞ്ഞ അതൃപ്തിയിലാണ്. ആഭ്യന്തരമന്ത്രിയെപ്പറ്റി ചെന്നിത്തല ഡല്‍ഹിയിലെ നേതാക്കളോട് പരാതിയും പറഞ്ഞു. എന്നാല്‍, തന്നെ മന്ത്രിയാക്കിയവര്‍ പറഞ്ഞാല്‍മാത്രം സ്ഥാനം ഒഴിയുമെന്നാണ് തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഇതിനെ ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു. മന്ത്രിയെ നിശ്ചയിക്കുന്നതിനും വകുപ്പ് നല്‍കുന്നതിനും കോണ്‍ഗ്രസില്‍ ചില രീതികളുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha