സോണിയക്ക് പരാതി; സുധീരന് അന്വേഷണത്തിന്; അടൂര്‍പ്രകാശ് കല്യാണ വിവാദത്തില്‍
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ മദ്യമുതലാളിയുടെ മകളെ കേരള കോണ്‍ഗ്രസ് നേതാവ് അടൂര്‍പ്രകാശിന്റെ മകന് വിവാഹം കഴിക്കുന്നതിനെതിരെ ഹൈക്കമാന്റില്‍ പരാതി. രാഹുല്‍ ഗാന്ധിക്കും സോണിയാഗാന്ധിക്കുമാണ് പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിഎം സുധീരനില്‍ നിന്നും രാഹുല്‍ ഗാന്ധി വിശദീകരണം ചോദിച്ചു. വിവാഹം വ്യക്തിപരമായ കാര്യമാണെങ്കിലും അത് കോണ്‍ഗ്രസിന്റെ സംസ്കാരത്തിനു യോജിച്ച കാര്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.
അടൂര്പ്രകാശിനു കോന്നിയില്‍ സീറ്റ് നല്കാതിരിക്കാന് സുധീരന് ചൂണ്ടികാണിച്ച കാരണം ബിജുരമേശുമായുള്ള ബന്ധമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി ഇടപെട്ട് അതിനെ തകര്‍ത്തു. രമേശ് ചെന്നിത്തലയ്ക്കും സുധീരന്റെ അഭിപ്രായമായിരുന്നു.
പരാതി അയച്ചത് സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നി്ന്നാണെന്നാണ് സൂചന. അതീവ രഹസ്യമായാണ് അക്കാര്യം രാഹുല്‍ഗാന്ധി സൂക്ഷിച്ചിരിക്കുന്നത്. സോണിയക്കാണ് ആദ്യം പരാതി ലഭിച്ചത്. തുടര്‍ന്ന് രാഹുലിനും ലഭിച്ചു. അവര്‍ സുധീരനെ ഫോണില്‍ വിളിച്ച് ഇക്കാര്യം ശരിയാണോ എന്ന് തിരക്കുകയായിരുന്നു. തിരുവനന്തപുരം അല്‍സാജ് ഓഡിറ്റോറിയത്തില്‍ വ്യാഴാഴചയാണ് ബിന്ദുവിന്റെ മകള്‍ മേഘയും പ്രകാശിന്റെ മകന് അജയും തമ്മിലുള്ള ഒത്തു കല്യാണം.
അടൂര്‍പ്രകാശ് ഇപ്പോള്‍ എ ഗ്രൂപ്പുകാരനും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമാണ്. ഒത്തു കല്യാണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചതാണെങ്കിലും ആരോപണങ്ങള്‍ കാരണം നടക്കാതെ പോയതാണ്. അതിനിടെ നിസ്പഷരായ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും അടൂര്‍പ്രകാശ് കല്യാണം നടത്താന്‍ തന്നെ തീരുമാനിച്ചു.
കെ എം മാണിയെ പോലെ ഉന്നത ശീര്ഷനായ യുഡിഎഫ് നേതാവിനെ പൊതു ജന മധ്യത്തില്‍ അഴിമതിക്കാരനാക്കിയ മദ്യ രാജാവാണ് ബിജു. മദ്യ രാജാവിന്റെ ആരോപണത്തിന് മലയാള മനോരമ കുടപിടിച്ചത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് എല്ലാവരും കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha