ഒരേ ദിവസം എന്‍എസ്എസിനെ സുഖിപ്പിച്ചതും എസ്എന്‍ഡിപിയെ ദ്രോഹിച്ചതും എന്തിന്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളെ മഹാത്മാ ഗാന്ധി സര്‍വകലാശാല സിന്റിക്കേറ്റില്‍ നിലനിര്‍ത്തിയ ദിവസം തന്നെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷ പിന്‍വലിച്ചത് പിണറായി സര്ക്കാര്ത്തിയ യാദൃച്ഛിക നീക്കമല്ല.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നായര്‍ വോട്ടുകള്‍ ഇടതുമുന്നണിയില്‍ കേന്ദ്രീകരിപ്പിച്ചതിന് സിപിഎം നല്കിയ സംഭാവനയാണ് അതേസമയം ഈഴവവോട്ടുകള്‍ എല്‍ഡിഎഫിലെത്തുന്നത് തടയാന്‍ വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങള്‍ക്ക് സിപിഎം നല്കിയ തിരിച്ചടിയാണ് അദ്ദേഹത്തിന് നല്കി വരുന്ന സുരക്ഷ പിന്‍വലിച്ചത്.
സുകുമാരന്‍ നായരുടെ സമദൂരസിദ്ധാന്തം ഏറ്റവുമധികം ഗുണം ചെയ്തത് എല്‍ഡിഎഫിനാണ്. വെള്ളാപ്പള്ളി നടേശന് ബിജെപിയിലെത്തിയത് ഇടതുമുന്നണിക്ക് ദോഷമാകുമെന്ന് കരുതിയിരുന്നെങ്കിലും നടേശന്റെ തന്ത്രം വേണ്ടവിധം ഫലം കണ്ടില്ല.
വെള്ളാപ്പള്ളി നടേശനെതിരെ മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നടപടിക്കൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. വിഎസ് അച്യുതാനന്ദന് ഇതു സംബന്ധിച്ച് പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്. പിണറായി മുഖ്യമന്ത്രിയായാല്‍ തനിക്ക് കുഴപ്പമൊന്നും സംഭവിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ധാരണ. ആ ധാരണക്കാണ് ഇപ്പോള്‍ ഇളക്കം സംഭവിച്ചിരിക്കുന്നത്.
ജി. സുകുമാരന്‍ നായര്‍ ബിജെപിയോട് കാണിക്കുന്ന നിഷേധാത്മക നിലപാടിനെയാണ് സിപിഎം അംഗീകരിക്കുന്നത്. കോണ്‍ഗ്രസിനോട് മൃദു സമീപനം കാണിച്ചാലും ബിജെപിയോട് കാണിക്കരുതെന്നാണ് സിപിഎം നിലപാട്. നായര്‍ വോട്ടുകള്‍ വര്‍ഗീയതക്കു വേണ്ടിയാകരുതെന്ന സുകുമാരന്‍ നായരുടെ നിലപാടും സിപിഎമ്മിനെ സന്തോഷിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha