ജയില്‍ ഡി.ജി.പി. തെറിച്ചതെങ്ങനെ?

ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിനെ തെറിപ്പിച്ചത് സെന്‍കുമാറും ബാലസുബ്രഹ്മണ്യവും . ഒരിക്കലും ഒരു മുഴുവന്‍ സമയ പോലീസുകാരനല്ലാത്ത അലക്‌സാണ്ടര്‍ ജേക്കബ് തന്റെ പദവി തെറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അലക്‌സാണ്ടര്‍ ജേക്കബ് തെറിക്കുമെന്ന വാര്‍ത്ത ബ്രേക്ക് ചെയ്‌തത് മലയാളി വാര്‍ത്തയാണ്.
ജയിലുകളിലെ പ്രവര്‍ത്തനത്തിനെതിരെ ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാര്‍ നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ഫേസ് ബുക്ക് വിവാദം ഉണ്ടായയുടനെ ഇതിലൊരണ്ണം ഒരു പ്രമുഖ പത്രം ചോര്‍ത്തി. അതില്‍ ടി.പി. വധത്തിലുള്ള വിചാരണ തടവുകാര്‍ കേസിനെ അട്ടിമറിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി ജയില്‍ മേധാവിക്ക് കൈമാറിയിരുന്നു. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിനെ അലക്‌സാണ്ടര്‍ ജേക്കബ് അവഗണിക്കുകയാണ് ചെയ്‌തത്. പ്രതികള്‍ക്ക് ജയില്‍ മേധാവി ഒത്താശ ചെയ്‌തെന്നും ഇത്തരം നീക്കങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടു.
എന്നാല്‍ പ്രതികളുടെ മനസിന്റെ പരിവര്‍ത്തനത്തിനു വേണ്ടിയാണ് അലക്‌സാണ്ടര്‍ ജേക്കബ് ശ്രമിച്ചത്. ഇതിനിടയില്‍ സ്വന്തം ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വഞ്ചിക്കുകയും ചെയ്‌തു. മലബാര്‍ ജയിലുകളിലെ ഉദ്യോഗസ്ഥര്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളെ പോലെയാണ് പെരുമാറുന്നത്. സി.പി.എം അധികാരത്തിലില്ലെങ്കിലും ഇവര്‍ പേടിച്ചാണ് പെരുമാറിയിരിക്കുന്നത്. സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.
ജയിലുകളില്‍ കോണ്‍ഗ്രസുകാര്‍ക്ക് ശബ്‌ദിക്കാനാവുന്നില്ലെന്ന പരാതി നേരത്തെയുണ്ട്. പോലീസിലും തങ്ങള്‍ക്ക് നിശബ്‌ദരാകേണ്ടി വരുന്നു. ഇതെല്ലാം തിരുവഞ്ചൂരിന്റെ കുഴപ്പമാണെന്ന് കേണ്‍ഗ്രസുകാര്‍ വ്യാഖ്യാനിക്കുന്നു.
അലക്‌സാണ്ടര്‍ ജേക്കബ് ക്രമസമാധാനപരിപാലന രംഗത്ത് അധികനാള്‍ ഇരുന്നിട്ടില്ല. വിഷയങ്ങള്‍ പഠിക്കാനും പ്രസംഗിക്കാനും താല്‌പര്യം കാണിക്കുന്ന അലക്‌സാണ്ടര്‍ ജേക്കബിന് അത്തരമൊരു തസ്‌തികയില്‍ നോട്ടവും ഉണ്ടായിരുന്നില്ല. പോലീസുകാരുടെ വിവാദങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നില്ല. ഇതെല്ലാമാണ് അദ്ദേഹത്തിന് വിനയായത്. മറ്റുള്ളവരുടെ സൈക്കോളജി മനസ്സിലാക്കാന്‍ വിദഗ്‌ദ്ധനായ അദ്ദേഹം ഭരണാധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സ് മനസ്സിലാക്കിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha