പ്രൊഫ. രവീന്ദ്രനാഥ് ബിഗ് സല്യൂട്ട്

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതോടെ അഴിമതി രഹിതവും നിശ്ചയദാര്‍ഢ്യവുമുള്ള സര്‍ക്കാര്‍ എന്ന ഖ്യാതിക്ക് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അര്‍ഹമായി.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ് എഞ്ചിനീയറിംഗ് പ്രവേശനം. സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ക്ക് മാനേജ്‌മെന്റ് അസോസിയേഷന്‍ പൂര്‍ണമായും വഴങ്ങിയപ്പോള്‍ രാഷ്ട്രീയ കേരളത്തിന്റെ മനസിലൂടെ കടന്നു പോയത് ഒരു മാസം മുമ്പുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കടുംവെട്ടാണ്. അബ്ദുറബ്ബിനെ പോലെ നിസഹായനായ ഒരു വിദ്യാഭ്യാസമന്ത്രിയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി നടത്തിയത് പച്ചയായ അഴിമതിയാണ്. അക്കാലത്ത് മാനേജ്‌മെന്റ് പ്രതിനിധികളാണ് കേരളം ഭരിച്ചത്. പള്ളിക്കാരെയും പട്ടക്കാരെയും കാണുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മുട്ട് വിറച്ചിരുന്നു.
മെരിറ്റു സീറ്റിലുള്ള ഫീസ് ഏകീകരിച്ചതാണ് വിദ്യാഭ്യാസമന്ത്രിയുടെ ഏറ്റവും വലിയ നേട്ടം. വരുമാനം കുറഞ്ഞ വീടുകളിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി ഫീസ് സര്‍ക്കാര്‍ നല്‍കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കില്ലാത്തവര്‍ക്കും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ചിരുന്നു. 45ശതമാനം മാര്‍ക്കുള്ളവര്‍ എഞ്ചിനീയറിംഗ് പ്രവേശനം നേടി. അന്ന് അബ്ദുറബ്ബായിരുന്നു മന്ത്രി. ഇന്ന് മന്ത്രി രവീന്ദനാഥാണ്. അദ്ദേഹമുണ്ടോ അത് സമ്മതിക്കുന്നു. വിവരമില്ലാത്തവനൊന്നും എഞ്ചിനീയറിംഗ് പഠിക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. പോക്കറ്റ് നിറയ്ക്കണം എന്ന ഉദ്ദേശം മന്ത്രിക്കില്ലാത്തതിനാല്‍ മാനേജ്‌മെന്റ് അതു വഴി തിരിഞ്ഞു നോക്കിയുമില്ല.
എന്‍ഡ്രന്‍സ് പരീക്ഷയുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ പേപ്പര്‍ ഒന്നിന് 10 മാര്‍ക്ക് വേണം . മാനേജ്‌മെന്റിന് 10മാര്‍ക്ക് ഇല്ലാത്തവരെയും പട്ടികയില്‍ ചേര്‍ക്കണമെന്നായിരുന്നു. എന്നിട്ട് കോപ്പിയടിക്കാന്‍ യഥേഷ്ടം അവസരം ഒരുക്കി എഞ്ചിനീയറിംഗ് ജയിപ്പിക്കും.
ഇതിനെയാമ് മോനേ ദിനേശാ, സത്യമെന്നും സുതാര്യതയെന്നും പറയുന്നത്. സ്വന്തം ഓഫീസില്‍ വെബ് കാസ്റ്റ് നടത്തി ശുചിമുറിയില്‍ ഇടപാട് നടത്തിയാല്‍ അത് സുതാര്യതയാവില്ല ദിനേശാ, മോേ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha