Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിവാഹധൂര്‍ത്ത് നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനൊപ്പം ബോധവത്കരണവും വേണം- മാണി

14 DECEMBER 2012 10:59 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനൊപ്പം ശക്തമായ ബോധവത്കരണവും ആവശ്യമാണെന്ന് മന്ത്രി കെ.എം.മാണി. നിയമംകൊണ്ട് മാത്രം വിവാഹങ്ങളിലെ ധൂര്‍ത്ത് നിരോധിക്കുക പൂര്‍ണമായും പ്രായോഗികമല്ല. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു നിലപാട് ഉണ്ടാകണം. അതിലൂടെ മാത്രമേ ഈ സാമൂഹ്യതിന്മയെ ഒഴിവാക്കാനാകൂ. അതിലേക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബലം നല്‍കാന്‍ സര്‍ക്കാറിന്‍െറയും രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ആഘോഷങ്ങളിലെ ധൂര്‍ത്തിനെതിരെ നിയമ നിര്‍മ്മാണത്തിനായുള്ള ആശയരൂപീകരണത്തിന് സംസ്ഥാന വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ‘ആര്‍ഭാടരഹിത വിവാഹം’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ആര്‍ഭാട വിവാഹം സാമൂഹ്യ തിന്മയാണെന്നും ദുഷ്മാതൃകയാണെന്നും ജനങ്ങളെ ബോധവത്കരിക്കണം. വിവാഹ കമ്പോളത്തില്‍ രൂപക്ക് വേണ്ടി വിലപേശുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. ആ രീതിയില്‍ കല്യാണങ്ങള്‍ അധപതിക്കാന്‍ പാടില്ല. വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടാകണം. പണംകൊണ്ടല്ല സ്ത്രീയെ വരവേല്‍ക്കേണ്ടത്. സ്ത്രീയെയാണ് ധനമായി സ്വീകരിക്കേണ്ടതെന്ന ബോധ്യം ഉണ്ടാകണം- അദ്ദേഹം ചൂണ്ടിക്കാട്ടി.  സ്ത്രീധന നിരോധ നിയമങ്ങള്‍ ഉണ്ടെങ്കിലും ഇവ ദുരുപയോഗം ചെയ്യപ്പെടുകയാണ്. പഞ്ചാബിലും പാക്കിസ്ഥാനിലും ആര്‍ഭാട വിവാഹങ്ങള്‍ നിയമംമൂലം നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ബജറ്റില്‍ വിവാഹ മണ്ഡപങ്ങള്‍ക്കുള്ള നിരക്കനുസരിച്ച് വിവാഹചെലവ് തിട്ടപ്പെടുത്തി നികുതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നികുതിയടച്ചും ആര്‍ഭാടമായിതന്നെ വിവാഹം നടത്തുമെന്നതാണ് നാട്ടിലെ സമ്പന്നരുടെ സ്ഥിതി. വനിതാ കമ്മീഷന്‍െറ 2010-11 ലെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് സംസ്ഥാനത്തെ 75 ശതമാനം കുടുംബങ്ങള്‍ ആര്‍ഭാട വിവാഹം നടത്തി കടക്കെണിയി എന്നാണ്. ഒമ്പത് ശതമാനം ആളുകള്‍ താമസസ്ഥലം വിറ്റാണ് വിവാഹം നടത്തുന്നത്. സ്ത്രീധനംപോലെ തന്നെ ആര്‍ഭാടവും കച്ചവടവത്ക്കരിപ്പെട്ടുകഴിഞ്ഞു. വനിതാ കമ്മീഷന്‍ സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ ഉരിത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഇതിനെതിരെ നിയമം നിര്‍മ്മിക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്തെ വിവിധ യുവജന, മഹിളാ സംഘടനാ നേതാക്കളും സാമൂഹപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും സെമിനാറില്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു. വിവാഹ ധൂര്‍ത്ത് അവതരിപ്പിക്കന്ന തരത്തിലുള്ള മാധ്യമങ്ങളിലെ പരസ്യങ്ങള്‍ ഒഴിവാക്കുക, വിവാഹത്തിന് ധരിക്കുന്ന സ്വര്‍ണത്തിന്‍്റെ തൂക്കം പരിമിതപ്പെടുത്തുക, ജാഗ്രാതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ബോധവത്കരണം സാധ്യമാക്കുക, വിവാഹത്തിനുമുമ്പ് വധൂവരന്മാര്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സലിംങ് നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുന്നോട്ട് വച്ചത്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടി അധ്യക്ഷയായി. ചടങ്ങില്‍ കമ്മീഷന്‍ ഡയറക്ടര്‍ ജേക്കബ്ബ് ജോബ്, അംഗങ്ങളായ ഡോ. ലിസി ജോസ്, കെ.എ. തുളസി, ജെ.പ്രമീളാ ദേവി തുടങ്ങിയവരും സംബന്ധിച്ചു. 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (1 minute ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (18 minutes ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (30 minutes ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (42 minutes ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (53 minutes ago)

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (1 hour ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (1 hour ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (1 hour ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (2 hours ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (2 hours ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (3 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (3 hours ago)

Malayali Vartha Recommends