പ്രിന്‍സിപ്പാളും വിദ്യാര്‍ത്ഥിനിയുമായി വഴിവിട്ട ബന്ധം!!; സംഭവം കോഴിക്കോട്

ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ സെന്ററില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സഹപാഠിയായ പെണ്‍കുട്ടി തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പ്രിന്‍സിപ്പാളിന് അയച്ച് കൊടുക്കുന്നുവെന്ന് പരാതിപ്പെട്ട് ഒരു കൂട്ടം പെണ്‍കുട്ടികള്‍ രംഗത്ത് വന്നിരിക്കുന്നും. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്.
പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന ആരോപണം നേരത്തെ തന്നെ നേരിടുന്ന വ്യക്തിയാണ് കോഴിക്കോട്ടെ ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ സെന്ററിലെ പ്രിന്‍സിപ്പലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുമായി ബന്ധമുള്ള പെണ്‍കുട്ടിയാണ് മറ്റുള്ളവരുടെ സ്വകാര്യ ചിത്രങ്ങളടക്കം അയച്ച് കൊടുത്തത്.ഈ പെണ്‍കുട്ടിയും പ്രിന്‍സിപ്പാളുമായി നിരന്തരം അശ്ലീല സംഭാഷണം നടത്തിയിരുന്നതായി വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.
ഇക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി തന്റേയും മറ്റു പെണ്‍കുട്ടികളുടേയും അര്‍ധനഗ്‌ന ഫോട്ടോകളും അയയ്ക്കുകയായിരുന്നുവത്രേ. ഇക്കാര്യം അടുത്തിടെയാണ് മറ്റുപെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഒരു പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പരാതിയുമായി കോളേജിലെത്തി. പെണ്‍കുട്ടിക്കും പ്രിന്‍സിപ്പാളിനുമെതിരെ തെളിവ് സഹിതമായിരുന്നു പരാതി. എന്നാല്‍ ആ മെസ്സേജുകള്‍ താനയച്ചതല്ലെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ വാദം.പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനിടെ താന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ കണ്ടു എന്നതടക്കമുള്ള ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളടങ്ങിയതാണ് സ്‌ക്രീന്‍ ഷോട്ട് എന്ന് പറയപ്പെടുന്നു. ഈ ചാറ്റിനിടെയാണ് മറ്റു പെണ്‍കുട്ടികളുടെ ചിത്രങ്ങളും അയച്ചത്.
പരിശീലന സമയത്ത് ആരോപണ വിധേയനായ പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പരിശീലനത്തിന്റെ ഭാഗമെന്ന പേരില്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നുവെന്ന് ഇയാള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ ആരോപണ വിധേയയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. മാര്‍ക്ക് കുറക്കുമെന്ന അധ്യാപകന്റെ ഭീഷണിയെ ഭയന്ന് സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ മിക്കവരും തയ്യാറാകുന്നില്ല. അന്വേഷണം ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha