അനുശാന്തി ഇര: ടെക്കികള്‍ക്കിടയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ പ്രതിയായ അനുശാന്തി എന്തിന് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി? ടെക്‌നോപാര്‍ക്കില്‍ വര്‍ധിച്ചുവരുന്ന വിവാഹേതര ബന്ധങ്ങളിലേക്ക് അനുശാന്തിയുടെ അനുഭവം വിരല്‍ചൂണ്ടുന്നു. ടെക്കികള്‍ക്കിടയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടെക്കികളുടെ ജോലിസമയവും ജോലിയുടെ സ്വാഭാവവുമാണ് ദാമ്പത്യേതര ബന്ധങ്ങളിലേക്ക് ഇവരെ നയിക്കുന്നത്.
ദിവസം പതിനാറ് മണിക്കൂറോളം കമ്പ്യൂട്ടറിന് മുമ്പില്‍ ചിലവഴിക്കുന്ന ടെക്കികള്‍ ജീവിതത്തില്‍ ഉല്ലാസം അനുഭവിക്കുന്നില്ല. വര്‍ക്ക്‌ഹോളിക് തരത്തില്‍ പെടുന്ന ഇക്കൂട്ടര്‍ മാനസികോല്ലാസം കണ്ടെത്തുന്നത് ഓഫിസിലുളള സഹപ്രവര്‍ത്തകരുമായുളള ചങ്ങാത്തത്തിലാണ്. നിനോമാത്യൂ അനുശാന്തിയുടെ ടീം ലീഡറായിരുന്നു. ഇവര്‍ക്ക് മറ്റ് ചിലരുമായും ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഇത്തരം അടുപ്പങ്ങള്‍ ടെക്കികള്‍ക്കിടയില്‍ അസാധാരണമല്ല.
ടെക്കികള്‍ക്കിടയില്‍ നിയമപ്രകാരം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്‍ നിരവധിയാണ്. കഴക്കൂട്ടത്തെ ഫ്‌ളാറ്റുകളിലാണ് ആണും പെണ്ണും ഒരുമിച്ച് താമസിക്കുന്നത്. ലൈംഗിക ബന്ധമാണ് അടിസ്ഥാനം. ഇവര്‍ക്ക് കുഞ്ഞുങ്ങളോട് താല്‌പര്യമില്ല. കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരിക്കാനുളള പ്രതിരോധ മാര്‍ഗ്ഗങ്ങളും ഇവര്‍ സാധാരണ സ്വീകരിക്കാറുണ്ട്. എന്നാല്‍ ടെക്‌നോപാര്‍ക്കിനുളളിലും ലൈംഗിക ബന്ധങ്ങള്‍ സാധാരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാത്രി ഷിഫ്‌റ്റുകളില്‍ ജോലി ചെയ്യുന്നവരില്‍ ചിലരാണ് ശാരീരികമായി അടുപ്പം സൂക്ഷിക്കുന്നത്. ഇവരില്‍ വിവാഹിതരും കുറവല്ല.
ടീം ലീഡര്‍മാരെ കൈയ്യിലെടുത്താല്‍ മാത്രമേ ടെക്കികള്‍ക്കിടയിലുളള പേരും സമ്പത്തും വര്‍ദ്ധിപ്പിക്കുകയുളളൂ. ടീം ലീഡര്‍മാരെ കൈയ്യിലെടുക്കാന്‍ ചിലര്‍ ശരീരവും സമ്മാനിക്കാറുണ്ട്. അനുശാന്തിക്ക് സംഭവിച്ചത് ഇതാണ്. അനുശാന്തിയും നിനോയും മാസങ്ങള്‍ക്കുമുമ്പ് തന്നെ അടുപ്പം സ്ഥാപിച്ചിരുന്നു.
ടെക്കികള്‍ക്കിടയില്‍ സദാചാരമില്ലെന്ന ആരോപണങ്ങളും ശക്തമാണ്. എന്നാല്‍ പ്രത്യേകതരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കിടയിലുളള ഇത്തരം ബന്ധങ്ങളില്‍ അസാധാരണമായി യാതൊന്നുമില്ലെന്നാണ് ടെക്‌നോപാര്‍ക്കിലെ ഉദ്ദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടെ കാമ്പസുകളിലേതു പോലെ പ്രണയം ഉണ്ടാകാറില്ല. പ്രണയത്തിനു പകരം ശാരീരിക ബന്ധങ്ങള്‍ക്കാണ് പ്രസക്തി. രണ്ടുപേര്‍ തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് കണ്ടാലും അതാരും അത്ര കാര്യമാക്കാറില്ല.
ബാംഗ്ലൂരിലും ഹൈദരാബാദിലും ടെക്കികള്‍ക്കിടയിലുളള ദാമ്പത്യേതര ബന്ധങ്ങള്‍ പലവട്ടം വാര്‍ത്തകളായിട്ടുണ്ടെങ്കിലും ടെക്‌നോപാര്‍ക്കിലെ സംഭവങ്ങള്‍ വാര്‍ത്തയായിട്ടില്ല. അനുശാന്തിയുടെ അനുഭവമറിഞ്ഞ ഒരു ടെക്കി പ്രതികരിച്ചതിങ്ങനെ: ഇതിലെന്ത് അത്ഭുതം ഇനിയുമെന്തെല്ലാം നടക്കാന്‍ പോകുന്നു...
പതിനായിരക്കണക്കിന് വായനക്കാര്‍ ഷെയര്‍ ചെയ്‌ത ഈ വാര്‍ത്തകള്‍ കൂടി വായിക്കുക
ബന്ധങ്ങള്‍ക്കെന്തു വില... കലങ്ങിയ മനസുമായി ലിജീഷ് വീട്ടിലെത്തി
എന്നെ വെട്ടാന്‍ മറ്റവന്‍ വരുമോടി?
ടെക്കികള്‍ക്കെന്താ ഈ വീട്ടില്‍ കാര്യം?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha