അടിക്കാതെ വിട്ടത് ഭാഗ്യം! അഡ്വ.തവമണി ജസ്റ്റിസ് രവികുമാറിനോട് പറഞ്ഞതെന്ത്?

തവമണി വക്കീല്‍ ജസ്റ്റിസ് ബി.റ്റി.രവികുമാറിനോട് പറഞ്ഞ കാര്യങ്ങള്‍ ഇതാദ്യമായി മലയാളിവാര്‍ത്ത പുറത്തു വിടുന്നു. മാന്യരില്‍ മാന്യനായ ജസ്റ്റിസ് രവികുമാറിനോട് മദ്യവ്യവസായികള്‍ക്ക് അനുകൂലമായി വിധിയെഴുതിയാല്‍ താങ്കള്‍ ആഗ്രഹിക്കുന്നതെന്തും അവര്‍ നല്‍കുമെന്നാണ് തവമണി വക്കീല്‍ പറഞ്ഞത്. ഇനി ഒരു നിമിഷം നിന്നാല്‍ നിങ്ങളെ ഞാന്‍ പോലീസില്‍ ഏല്‍പ്പിക്കുമെന്ന് രവികുമാര്‍ ജഡ്‌ജി പറഞ്ഞതോടെയാണ് തവമണി വക്കീല്‍ സ്ഥലം വിടാന്‍ തയ്യാറായത്. ജസ്റ്റിസ് രവികുമാറിനെ സ്വാധീനിക്കുകയായിരുന്നു തവമണിയുടെ ലക്ഷ്യം. ഇവര്‍ നേരത്തെ സുഹൃത്തുക്കളായിരുന്നു. സൗഹൃദം ഉപയോഗിച്ച് രവികുമാറിനെ വശത്താക്കാനായിരുന്നു തവമണിയുടെ ശ്രമം.
കേരള ജുഡീഷ്വറി സത്യസന്ധതയ്‌ക്ക് പേരുകേട്ടതാണ്. ജഡ്‌ജിമാര്‍ പ്രഗല്‌ഭരും പ്രശസ്‌തരുമാണ്. എന്നാല്‍ ഇവരില്‍ പലരെയും പലതരം സ്വാധീനങ്ങള്‍ വഴി കുടുക്കിലാക്കാനുളള ശ്രമങ്ങള്‍ കഴിഞ്ഞ കുറേ നാളുകളായി നടന്നുവരികയാണ്. സൗഹൃദം പുതുക്കാനെന്ന വ്യാജേന അഡ്വ. തവമണി ജസ്റ്റിസ് രവികുമാറിനെ കണ്ടത് ഇതില്‍ ഒടുവിലത്തെ സംഭവമാണ്. സൗഹൃദം പുതുക്കാന്‍ മാത്രമാണ് വന്നതെങ്കില്‍ തനിക്ക് വക്കാലത്തൊഴിയേണ്ട കാര്യമില്ലായിരുന്നുവെന്നാണ് ജസ്റ്റിസ് രവികുമാര്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. തനിക്ക് അബ്‌കാരികളുടെ വക്കാലത്തുണ്ടായിരുന്ന കാലത്ത് ജഡ്‌ജി താമസിക്കുന്ന കോളനിയില്‍ വസ്‌തു വാങ്ങാന്‍ ശ്രമം നടത്തിയെന്ന് മാത്രമാണ് ജഡ്‌ജിയോട് സംസാരിച്ചതെന്ന അഡ്വ.തവമണിയുടെ വാദം പച്ചക്കളളമാണ്.
സര്‍ക്കാരിനെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍ കഴിവുളള അബ്‌കാരികള്‍ കെ.പി.സി.സി അദ്ധ്യക്ഷനില്‍ നിന്നും സഹായം ചോദിക്കാത്തതാണ് വെട്ടിലായത്. തുടര്‍ന്ന് കോടതിയുടെ ഇടപെടല്‍ വഴി 418 ബാറുകള്‍ തുറക്കാനായി ശ്രമം. അബ്‌കാരികളുടെ കേസുകള്‍ ഹൈക്കോടതിയില്‍ നടത്തുന്ന അഭിഭാഷകരിലൊരാള്‍ തവമണിയാണ്. തവമണിക്ക് ജസ്റ്റിസ് രവികുമാറുമായി അടുപ്പമുണ്ടെന്നറിഞ്ഞ അബ്‌കാരികള്‍ തവമണിയെ വിലക്കെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തവമണിക്ക് കോടികള്‍ വാഗ്‌ദാനം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞാല്‍ ജഡ്‌ജി പറയുന്നതെന്തും ചെയ്യാമെന്നാണ് തവമണി വക്കീലിന് അബ്‌കാരികള്‍ നല്‍കിയ വാഗ്‌ദാനം. രവികുമാറിന്റെ ബെഞ്ചില്‍ അബ്‌കാരി കേസ് എത്തിച്ചതും ഉത്തരവ് കരസ്ഥമാക്കാന്‍ ശ്രമം നടത്തിയതും അബ്‌കാരികള്‍ തന്നെയാണ്.
അതേസമയം അഭിഭാഷകര്‍ വഴി ഹൈക്കോടതിയില്‍ ചില ഒത്തുതീര്‍പ്പുകള്‍ നടക്കാനുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നുമാണ് ജഡ്‌ജിമാരെ തിരഞ്ഞെടുക്കാറുളളത്. ഇവര്‍ ജഡ്‌ജിയാകുന്നതോടെ സാധാരണഗതിയില്‍ ബാഹ്യമായ ഇടപാടുകള്‍ നിര്‍ത്തിവയ്‌ക്കും. എന്നാല്‍ ചിലരാകട്ടെ സാമൂഹിക ഇടപെടലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇവരെയാണ് അഭിഭാഷകര്‍ വീഴ്‌ത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























