ആയൂര്‍വേദത്തിലൂടെ നടുവേദനയ്ക്ക ശമനം

നടുവേദന ഇന്ന് സര്‍വ്വസാധാരണമാണ്. നടുവേദനയ്ക്ക പ്രയവ്യത്യാസമൊന്നുമില്ല. കുട്ടികളിലും ചെറുപ്പക്കാരിലും വയസ്സായവരിലും ഒരുപോലെ നടുവേദന കണ്ടു വരുന്നുണ്ട്. എങ്കിലും മധ്യവയസ്‌കരായ സ്ത്രീകളാണ് കൂടുതലും നടുവേദനയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. ഏതുതരം നടുവേദനയ്ക്കും ആയൂര്‍വേദത്തില്‍ പൂര്‍ണ പരിഹാരമുണ്ട്. കടീഗ്രഹം എന്നാണ് നടുവേദനയ്ക്ക് ആയൂര്‍വേദത്തില്‍ പറയുന്നത്. നടുവേദന അനുഭവപ്പെടുന്ന ഭാഗത്ത് ഉഴുന്ന് മാവ് കുഴച്ച് വലയമുണ്ടാക്കി അതില്‍ നിശ്ചിതചൂടില്‍, നിശ്ചിത സമയം രോഗാവസ്ഥയ്ക്കുതകുന്ന ഒന്നോ അതില്‍ കൂടുതലോ തൈലങ്ങള്‍ യോജിപ്പിച്ച് ചികില്‍സ നടത്തുന്നുണ്ട്.
നാസപതകം, സഹചരാദി തുടങ്ങിയ കഷായങ്ങളും യോഗരാജ ഗുല്‍ഗുലു തുടങ്ങിയ വടകങ്ങളും ആവര്‍ത്തിച്ച ധന്വന്തരം, സഹചരാദി, ഗന്ധതൈലം തുടങ്ങിയ പച്ച മരുന്നുകളുമാണ് ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്നത്. ശരിയായ ജീവിത ശൈലിയിലൂടെയും ചികിത്സയിലൂടെയും മാത്രമേ നടുവേദനയ്ക്ക് മാറ്റം ഉണ്ടാവുകയുളളു. വിശ്രമവും പത്ഥ്യവും നടുവേദനയ്ക്കുള്ള ആയുര്‍വേദ ചികിത്സയില്‍ നിര്‍ബന്ധമാണ്. വ്യായാമ മുറകളും യോഗയും അഭ്യംഗം, വസ്തി കടീവസ്തി തുടങ്ങിയ പഞ്ചകര്‍മ്മ ചികിത്സകള്‍ യഥാവിധി ചെയ്യേണ്ടതാണ്. കടീവസ്തിയാണ് നടുവേദനയ്ക്ക് ആയുര്‍വേദത്തിലെ ഫലപ്രദമായ ചികിത്സാ രീതി. നടുവേദനയുളളവര്‍ നിലത്തോ പലകകട്ടിലിലോ കിടക്കുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha