അപസ്മാരത്തിന് ചികിത്സയില്ലെന്നുള്ള തെറ്റിദ്ധാരണകള്‍ തിരുത്തണം

തലച്ചോറിലുണ്ടാകുന്ന അനേകം തകരാറുകളില്‍ ഒന്നാണ് അപസ്മാരം. ഇത് ജീവിതകാലം മുഴുവനും നിലനില്‍ക്കുമെന്നും അതിന് ചികിത്സയില്ലെന്നുമുള്ള ധാരണ തെറ്റാണ്.ആവേശിക്കുക, മുറുകെ പിടിക്കുക തുടങ്ങിയ അര്‍ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് \'എപിലെപ്‌സി\'എന്ന വാക്ക് ഉണ്ടായത്. ഈ അസുഖം ഒരു അതീന്ദ്രിയ ശക്തിയുടെ ആവിര്‍ഭാവമാണെന്ന് ചിലര്‍ വിശ്വസിച്ചുപോരുന്നു. അപസ്മാരം ആര്‍ക്കും വരാവുന്നതാണ്.
ജൂലിയസ് സീസര്‍, ഐസക് ന്യൂട്ടന്‍, ലിയോ ടോള്‍സ്‌റ്റോയി തുടങ്ങിയവര്‍ ഈ രോഗം മൂലം കഷ്ടപ്പെട്ടിരുന്നു.ഇന്ത്യയില്‍ രോഗവ്യാപ്തി പൊതുവേ ആഗോളതലത്തിലുള്ള,പതിനായിരം പേരില്‍ ഏകദേശം 50 എന്ന തോതില്‍ തന്നെയാണ്.തലച്ചോറിലെ നാഡീകോശങ്ങളില്‍ നിന്ന് ഇടയ്ക്കിടെയുണ്ടാകുന്ന അമിതമായ വിദ്യുത്പ്രവാഹം ആണ് അപസ്മാരത്തിന് കാരണം. ജനിതകവും പാരിസ്ഥിതികവുമായ പല ഘടകങ്ങളും ചേരുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
30 മുതല്‍ 40 ശതമാനം വരെ രോഗികളില്‍ തലച്ചോറിനേല്‍ക്കുന്ന ക്ഷതങ്ങള്‍, ട്യൂമറുകള്‍, അണുബാധ, മസ്തിഷ്‌ക്കാഘാതം, ശരീരത്തിലെ ലവണങ്ങളിലും (സോഡിയം, കാത്സ്യം, എന്നിവ) ഗ്ലൂക്കോസിന്റെ അളവിലുമുള്ള വ്യതിയാനങ്ങള്‍ തുടങ്ങിയവ കൊണ്ട് അപസ്മാരമുണ്ടാവാം.അപസ്മാരം പലവിധത്തിലുണ്ട്. മസ്തിഷ്‌ക്കത്തെ ഭാഗികമായോ മുഴുവനായോ ബാധിക്കുന്ന അപസ്മാരങ്ങളുണ്ട്.
അപസ്മാരം ഏതു തരത്തിലുള്ളതാണെന്നും അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കാന്‍ പരിശോധനകളുണ്ട്. ഇലക്‌ട്രോ എന്‍സഫലോഗ്രാഫി, ബ്രെയിന്‍ സ്‌കാനിംഗ്, രക്തപരിശോധനകള്‍ തുടങ്ങിയവ വേണ്ടിവരാം. മസ്തിഷ്‌കത്തിലെ അസാധാരണ വൈദ്യുത പ്രവര്‍ത്തനത്തെപ്പറ്റി പഠിക്കുവാന്‍ ഇ.ഇ.ജി ഉപകരിക്കുന്നു.സി.ടി.സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ എന്നീ പരിശോധനകള്‍ അപസ്മാരത്തിന് കാരണമായേക്കാവുന്ന തലച്ചോറിലെ കേടുപാടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നു.ഏകദേശം 70 ശതമാനത്തോളം വരുന്ന രോഗികളുടെയും അപസ്മാരം മരുന്നുമുഖേന നിയന്ത്രിക്കുവാന്‍ കഴിയും. കാലക്രമേണ അപസ്മാര പ്രവണത കുറഞ്ഞുവരികയാണെങ്കില്‍ മരുന്നുകള്‍ കുറയ്ക്കുവാനോ നിര്‍ത്തിവയ്ക്കുവാനോ സാധിക്കും.കുറഞ്ഞത് മൂന്ന് വര്‍ഷക്കാലത്തേക്ക് അസുഖം പൂര്‍ണമായും നിയന്ത്രണത്തിലാണെന്ന് കണ്ടാല്‍, മരുന്ന് നിര്‍ത്തിവയ്ക്കുന്ന കാര്യം ഡോക്ടര്‍ പരിഗണിച്ചേക്കാം. രോഗിയുടെ പ്രായം, ഏതുതരം അപസ്മാരം, സാമ്പത്തികസ്ഥിതി മറ്റു പല ഘടകങ്ങള്‍ ഇവയെല്ലാം പരിഗണിച്ചാണ് മരുന്ന് നിശ്ചയിക്കുന്നത്.ചിലര്‍ക്ക് ഏറ്റവും അനുകൂലമായ ചികിത്സ ലഭിച്ചാലും അസുഖം പൂര്‍ണ നിയന്ത്രണവിധേയമാക്കാന്‍ കഴിയില്ല. വളരെ കുറച്ച് പേര്‍ക്ക് ശസ്ത്രക്രിയ ഗുണം ചെയ്‌തേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha