കൊവിഡ്-19 ന്റെ ലക്ഷണങ്ങളിലൊന്നാണ് തലവേദന,എന്നാൽ എല്ലാ തലവേദനയും കൊറോണയല്ല ...കൊവിഡുമായി ബന്ധപ്പെട്ട തലവേദന എങ്ങനെ അനുഭവപ്പെടുന്നു?

കൊറോണ വൈറസ് മഹാമാരി ഉടനെയൊന്നും കെട്ടടങ്ങുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല..ഒരു രാജ്യത്തും ഇത് വരെ ഈ രോഗം പിടിച്ച് നിർത്താൻ ആയിട്ടില്ല. ആളുകളിൽ പരിഭ്രാന്തി പടർത്തുന്ന വസ്തുത എന്തെന്നാൽ, ഇപ്പോൾ ഈ രോഗം ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതെ പടരുന്നു എന്നതാണ്. മാത്രമല്ല, നേരത്തെ നാം ശ്രദ്ധിച്ച് പോന്ന പല ലക്ഷണങ്ങളിൽ നിന്നും മാറി മറ്റ് പുതിയ ലക്ഷണങ്ങളും രോഗികളിൽ പ്രകടമാകുന്നുണ്ട്.
കൊവിഡ്-19 ന്റെ ലക്ഷണങ്ങളിലൊന്നാണ് തലവേദനയാണ് എന്നതിനാൽ, തലവേദന ഉണ്ടാകുമ്പോൾ ആശങ്ക തോന്നുന്നത് ഈ ഘട്ടത്തിൽ സ്വാഭാവികമാണ്. കൊവിഡ്-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായ വരണ്ട ചുമ, പനി, കടുത്ത ക്ഷീണം, മണം അല്ലെങ്കിൽ രുചിയുടെ അഭാവം എന്നിവയിൽ തലവേദന ഉൾപ്പെടുന്നില്ല. എന്നിരുന്നാലും, കോവിഡ്-19 രോഗബാധിതനായ ഏകദേശം 14 ശതമാനം ആളുകൾക്കും തലവേദന അനുഭവപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
തലവേദന പലരിലും വളരെ സാധാരണമായ രോഗാവസ്ഥയാണ്. ജലദോഷം ഉള്ളപ്പോൾ തലവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. കൊറോണ വൈറസ് മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടാകുമ്പോഴും അസഹനീയമായ തലവേദന ഉണ്ടാകാറുണ്ട് .. ഒരു ചെറിയ ജലദോഷമോ പനിയോ പിടിപെട്ടാൽ പോലും നമുക്ക് ഭയമാണ്, ഇത് കൊറോണയുടെ ലക്ഷണം ആണോ എന്ന്. അതുപോലെ തന്നെയാണ് തലവേദനയുടെ കാര്യവും. കൊവിഡ്-19 ന്റെ SARS-CoV-2 വൈറസ് വിവിധ ആളുകളിൽ വ്യത്യസ്ത രീതികളിൽ പ്രകടമാകുന്നതിനാൽ, ഈ പരിഭ്രാന്തിയിൽ കഴമ്പുണ്ടെന്ന് പറയേണ്ടി വരും.
ഒരു ചെറിയ തലവേദന പോലും കൊറോണവൈറസ്സിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ തലവേദനയ്ക്ക് കാരണങ്ങൾ പലതാണ്. നിങ്ങൾ അനുഭവിക്കുന്ന സ്ട്രെസ് അല്ലെങ്കിൽ സമ്മർദ്ദം തലവേദന ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നാണ്. അതുപോലെ തന്നെയാണ് ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളും. നിങ്ങളുടെ തലവേദന കൊറോണവൈറസ് ലക്ഷണമാണ് എന്ന് ഉറപ്പിക്കുന്നതിന് മുമ്പായി, ഈ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം
നെറ്റിക്കിരുവശവും കൺപോളകൾക്ക് ചുറ്റുമുള്ള വേദനയോ സമ്മർദ്ദമോ അനുഭവപ്പെടുന്നതിനൊപ്പം നമ്മളെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള തലവേദന ഉണ്ടാവുന്നത് കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളിലൊന്നായി കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി ഇങ്ങനെ അസഹനീയമാം വിധം തലവേദന അനുഭവപ്പെടുന്നുണ്ടെകിൽ കൊറോണ ആണോ എന്ന് സംശയിക്കാം
സ്ഥിരമായി വീട്ടിലിരുന്നു കൊണ്ട് തന്നെയുള്ള ജോലി, തൊഴിലില്ലായ്‌മയുടെ പ്രശ്നങ്ങൾ, നിങ്ങൾ വീടിന് പുറത്തു പോകുമ്പോൾ ഓരോ തവണയും അണുബാധയുണ്ടാകുമോ എന്ന ആശങ്ക എന്നിവ ഉൾപ്പെടെയുള്ള പല കാരണങ്ങൾ ഈ സാഹചര്യങ്ങളിൽ നിങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും, അതുവഴി തുടർച്ചയായ തലവേദനയ്ക്ക് കാരണമാകുകയും ചെയ്യാം
ജീവിതശൈലിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ ഈ തലവേദനയ്ക്ക് കാരണമാകും. കൊവിഡ്-19 എന്ന ഈ മഹാമാരി നമ്മുടെ ജീവിതത്തെ പല രീതിയിൽ ബാധിക്കുകയും, മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
നാം കൂടുതൽ നേരം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടീവി സ്‌ക്രീനുകൾക്ക് മുൻപിൽ സമയം ചിലവഴിക്കാൻ തുടങ്ങിയതും, ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ നടത്തം, ഓട്ടം, വ്യായാമം, ധ്യാനം മുതലായ കാര്യങ്ങൾ ഗണ്യമായി കുറഞ്ഞതും എല്ലാം ഈ ഘട്ടത്തിൽ പലരിലും വന്നിട്ടുള്ള എടുത്തു പറയേണ്ട ജീവിതശൈലി മാറ്റങ്ങളാണ്. ഇതിനെല്ലാമുപരിയായി, നമ്മുടെ ഉറക്കശീലത്തിനും വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. നിങ്ങൾക്ക് പതിവായിട്ടുള്ള തലവേദന അല്ലെങ്കിൽ മൈഗ്രെയ്ൻ അനുഭവപ്പെടുന്നതിന് ഇവയെല്ലാം കാരണമാകാറുണ്ട്
അതുകൊണ്ട് തലവേദനയെക്കുറിച്ച് പരിഭ്രാന്തരാകുന്നതിനുമുമ്പ്, നിങ്ങളുടെ തലവേദന വരുമ്പോൾ സാധാരണയിൽ നിന്ന് എന്തെങ്കിലുമും മാറ്റമുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ പതിവ് തലവേദന അല്ലെങ്കിൽ മൈഗ്രെയ്ൻ തലവേദന വരുമ്പോൾ കൊവിഡ്-19 രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളായ പനി, വരണ്ട ചുമ, മണം, രുചി എന്നിവ നഷ്ടപ്പെടൽ എന്നിവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ അതിന്റെ കൂടെ അനുഭവപ്പെടുന്നില്ല എന്നുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല, ഇത് ഒരു സാധാരണ തലവേദനയാണ്.
കൊവിഡ്-19 മൂലമുണ്ടാകുന്ന തലവേദന വരുമ്പോൾ നിങ്ങളുടെ തലയ്ക്ക് ചുറ്റും ഇറുകിയതും ഞെരുക്കുന്നതുമായ ഒരു തോന്നൽ അനുഭവപ്പെടാം. ഇതിന്റെ ഭാഗമായി വരുന്ന സൈറ്റോകൈൻ സ്റ്റോം എന്ന അവസ്ഥ കാരണം വീക്കം, വേദന എന്നിവ ഉണ്ടാകാമെന്ന് വിദഗ്ദ്ധർ കരുതുന്നു. മൊത്തത്തിൽ, തലവേദന മുമ്പത്തേതിനേക്കാൾ വ്യത്യസ്തമായ രീതിയിൽ അനുഭവപ്പെടുകയോ അല്ലെങ്കിൽ വിശദീകരിക്കാനാകാത്ത വിധം ക്ഷീണം, ശരീരവേദന, തളർച്ച തുടങ്ങിയ ലക്ഷണങ്ങളോടൊപ്പമോ അല്ലെങ്കിൽ കോവിഡ് ആണെന്ന് തെറ്റിദ്ധരിച്ചു സ്ട്രെസ് വർധിപ്പിക്കേണ്ട.. അമിതമായ സ്ട്രെസ് വീണ്ടും തലവേദനക്ക് കാരണമാകും
എന്നിരുന്നാലും, നിങ്ങളുടെ തലവേദന സാധാരണമല്ലാത്തതാണെന്നും, ഇത് കുഴപ്പമാണ് എന്ന തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെന്നും നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, കൊറോണ വൈറസിന്റെ മറ്റ് ലക്ഷണങ്ങളും അടയാളങ്ങളും ഇതോടൊപ്പം ചേർത്ത് പരിശോധിച്ച്, നിങ്ങളുടെ അടുത്തുള്ള ആരോഗ്യ വിദഗ്ദ്ധരുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
https://www.facebook.com/Malayalivartha