Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുടി കൊഴിയുന്നത് കൂടുതലാണോ ? തൈറോയ്ഡ് പരിശോധിച്ചോളൂ ..പ്രശ്നങ്ങൾ മുടിനാരിഴ കീറിത്തന്നെ പരിശോധിക്കണം

21 OCTOBER 2020 04:18 PM IST
മലയാളി വാര്‍ത്ത

എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. നാം മനസ്സിലാക്കേണ്ട ഒരു കാര്യം 100 മുടിവരെ ദിവസവും കൊഴിയാം. അത് സാധാരണമാണ്. എന്നാൽ, സാധാരണയിൽ കൂടുതൽ മുടി നിലത്തോ കിടക്കയിലോ കുളിമുറിയിലോ തോർത്തിലോ ചീപ്പിലോ കാണുമ്പോൾ ശ്രദ്ധിക്കണം

മുടിയുടെ ആയുസിൽ വളർച്ചയും ആരോഗ്യവും നിറഞ്ഞ ഡൈനാമിക് ഘട്ടവും വളർച്ച കുറഞ്ഞ് മുടി കൊഴിയുന്ന സ്റ്റാറ്റിക് ഘട്ടവും സൈക്ളിക്കായി വന്നുകൊണ്ടിരിക്കും. അഞ്ച് മുതൽ പത്തുവർഷം വരെ നീണ്ട ഡൈനാമിക് ഘട്ടം കഴിഞ്ഞാൽ മൂന്നുമാസമേ സ്റ്റാറ്റിക് ഘട്ടം ഉണ്ടാകൂ

നമ്മുടെ മുടിയുടെ 10–20 ശതമാനവും ഡൈനാമിക് അവസ്ഥയിലും ബാക്കി 80 ശതമാനവും സ്റ്റാറ്റിക് അവസ്ഥയിലുമായിരിക്കും..പുതിയ മുടി ഉണ്ടാകാതിരിക്കുകയും (ഡൈനാമിക്ക് പ്രോസസ് നടക്കാതിരിക്കുകയും) ഉള്ള മുടി വളരാതിരിക്കുകയും കൊഴിയുകയും ചെയ്യുന്ന അവസ്ഥയാണ് മുടിയുടെ ഉള്ള് കുറയൽ, മുടി കൊഴിച്ചിൽ എന്നിവയായി മാറുന്നത്. ഇതിന് കാരണങ്ങൾ പലതാണ്

രണ്ട് തരത്തിലുള്ള മുടി കൊഴിച്ചിലാണ് സാധാരണ കാണപ്പെടുന്നത്. തലയുടെ ചില ഭാഗത്തെ മുടിമാത്രം കൊഴിയുന്ന patterned alopecia യും എല്ലാ ഭാഗത്തുനിന്നും ഒരുപോലെ മുടികൊഴിയുന്ന differe alopecia യും.

ഏറ്റവും സാധാരണയായി കാണപ്പെടുന്നതാണ്‌ patterned alopecia Androgenic Alopecia അഥവാ common baldness. ഇത് കൂടുതലും പുരുഷന്മാരിലാണ് കാണുന്നതെങ്കിലും സ്ത്രീകളെയും ബാധിക്കാറുണ്ട്. ഇതുണ്ടാകാനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. അതായത് അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ കഷണ്ടിയുണ്ടെങ്കിൽ നമുക്ക് അതുണ്ടാകാനുള്ള സാധ്യത അധികമാണ്. ഇതിന് വളരെയധികം ചികിത്സാരീതികൾ ഇന്ന് നിലവിലുണ്ട്. പുറമെ പുരട്ടുന്ന മരുന്നുകൾമുതൽ തെറാപ്പിയുംവരെ.

രണ്ടാമത്തെ ഇനം മുടിവളർച്ചയുടെ ഒരു ഘട്ടത്തിൽ വളരെയധികം മുടി പെട്ടെന്ന് എല്ലാ ഭാഗത്തുനിന്നും ഒരുപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ്‌. 3-4 മാസം മുമ്പുണ്ടായ കാരണങ്ങളാകാം ഈ പെട്ടെന്നുള്ള മുടികൊഴിച്ചിലിന്റെ പിറകിൽ.

അതായത് 3-4 മാസംമുമ്പ് വന്ന സാധാരണ കാണുന്ന വൈറൽ പനി മുതൽ ഡെങ്കു, ചിക്കൻ പോക്‌സ്, തൈറോയ്ഡ് വരെ ഇപ്പോൾ മുടികൊഴിച്ചിലുണ്ടാക്കാം.

മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന സമ്മർദങ്ങൾ. ജീവിതചര്യകളിലെ മാറ്റം, പട്ടിണികിടക്കുക, ആഹാര രീതിയിലെ വ്യതിയാനം, അനാരോഗ്യകരമായ ആഹാര രീതി, അപകടം, ശസ്‌ത്രക്രിയ തുടങ്ങി ഒട്ടനവധി കാരണങ്ങൾ മുടി കൊഴിയുന്നതിന്‌ കാരണമാകാറുണ്ട് . അസുഖങ്ങൾകൊണ്ടും അവയ്ക്ക് കഴിക്കുന്ന മരുന്നുകൾകൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. ഹോർമോൺ വ്യതിയാനങ്ങൾകൊണ്ടും പ്രധാനമായും തൈറോയ്ഡ് - ഒസിപി കഴിച്ച് നിർത്തുന്നവരിലും പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

മുടിയുടെയും ചർമത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്‌ഡ് ഹോർമോൺ ആവശ്യമാണ്. ഹൈപ്പോതൈറോയ്ഡിസമുള്ളവരിൽ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്‌നങ്ങൾ കാണാറുണ്ട്. ചർമം കട്ടിയുള്ളതും വരണ്ടതുമാകും . ഹൈപ്പർ തൈറോയ്ഡിസത്തിൽ കനത്ത മുടി കൊഴിച്ചിലുണ്ടാക്കുന്നു. ചർമം നേർത്തു ദുർബലവുമാകുകയും ചെയ്യും

എല്ലാ മുടി കൊഴിയുന്നതിന്റെയും കാരണം തൈറോയ്ഡിലെ ഏറ്റക്കുറച്ചിലുകളാണ് എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. എന്നാൽ ക്ഷീണം, വിഷാദം , അമിത രക്‌തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആർത്തവം... കൊളസ്‌ട്രോൾ ലെവലിൽ വ്യതിയാനം, കുടുംബപാരമ്പര്യം എന്നിവയുണ്ടെങ്കിൽ തീർച്ചയായും തൈറോയ്ഡ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (6 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (15 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (22 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (25 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (33 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (48 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (53 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends