Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോൾ വേദന ശല്യം ചെയ്യാറുണ്ടോ ? മണിക്കൂറുകള്‍ കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ഷട്ടില്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയവ സ്ഥിരമായി കളിക്കുന്നവരിലും തോൾ വേദന കാണാറുണ്ട്..ഇതാ പരിഹാര മാർഗ്ഗങ്ങൾ

23 OCTOBER 2020 03:32 PM IST
മലയാളി വാര്‍ത്ത

തോൾ വേദന ഇന്ന് സാധാരണമാണ്. തൊഴിൽരീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളും വ്യായാമക്കുറവുമാണ് വില്ലൻ... മണിക്കൂറുകള്‍ കമ്പ്യൂട്ടറിനുമുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.അതേസമയം ഷട്ടില്‍, ക്രിക്കറ്റ്, ടെന്നീസ് തുടങ്ങിയവ സ്ഥിരമായി കളിക്കുന്നവരിലും ഇത് കാണാറുണ്ട്.

ഒക്യുപേഷണൽ ഓവർയൂസ് സിൻഡ്രം എന്നറിയപ്പെടുന്ന ഈ മസ്കുലോസ്ക്കെൽറ്റൽ പ്രശ്നങ്ങൾ ഇന്ന് വളരെയധികം കൂടിയെങ്കിലും പലരും ഇതിനെക്കുറിച്ച് അജ്ഞരാണ്. ശരിയായ വ്യായാമവും ചെറിയ ശ്രദ്ധയും കൊടുത്താൽ സ്ഥിരമായ വലിയ വേദനകൾക്കു പരിഹാരമാകും..പലപ്പോഴും കൃത്യമായി വേദന എവിടെ ആണെന്ന് പറയാൻ പോലും ബുദ്ധിമുട്ടാകും .

30 വയസ്സിനു താഴെ ഉള്ളവരിൽ കുഴ തെന്നിപോകുന്നതുമൂലവും 40 വയസ്സിനു ശേഷം പൊതുവെ നീർക്കെട്ട്, എല്ലു തേയൽ എന്നിവ മൂലം ഉള്ള വേദനയും സ്വാഭാവികമാണ്. പ്രമേഹ രോഗികളിലും തോൾവേദന സാധാരണമായി കാണാറുണ്ട്

ഒരു ജോലി സ്ഥിരമായി ചെയ്യുമ്പോൾ ആ ചലനം സാധ്യമാക്കുന്ന പേശികളിലും സ്നായുക്കളിലും പ്രവർത്തനക്കുറവും വലിച്ചിലും (Microtrauma) ഉണ്ടായി ക്രമേണ വേദനയിലേക്ക് നയിക്കുന്നു. ഇതിനെ പൊതുവെ ഒക്യുപ്പേഷൻ ഓവർയൂസ് സിൻഡ്രം എന്നാണു പറയുന്നത്.

ജോലി ചെയ്യുമ്പോൾ കഴപ്പ്, വേദന, മരവിപ്പ് എന്നിവയാണ് തുടക്കം. എന്തിലെങ്കിലും പിടിക്കുമ്പോഴോ കൈ ഉയർത്തുമ്പോഴോ ബലം ലഭിക്കാത്തതുപോലെ തോന്നുന്നു. ക്രമേണ ദൈനംദിന ജോലിയെയും ബാധിക്കുന്നു.ഫിസിയോ തെറാപ്പിയും മരുന്നും സംയോജിപ്പിച്ച് നടത്തുന്ന ചികിത്സ മിക്കപ്പോഴും ഗുണം കാണാറുണ്ട് . ചുരുക്കം ചിലരിൽ സർജറി ആവശ്യമായി വരുന്നതും കാണുന്നുണ്ട്

ചികിത്സയ്ക്കു ശേഷവും ജോലി ചെയ്യുമ്പോൾ ശരീരം ഉപയോഗിക്കേണ്ട രീതി, തോൾ ഭാഗത്തിന് ആവശ്യമായ വ്യായാമം, ശരിയായ ഫർണിച്ചര്‍ തിരഞ്ഞെടുക്കുന്ന രീതി, എന്നിവ ഫിസിയോ തെറാപ്പിസ്റ്റിൽനിന്ന് മനസ്സിലാക്കി സ്ഥിരമായി പരിശീലിക്കേണ്ടതും ആവശ്യമാണ്

1. അലമാരയിൽ തോൾ ലവലിനു താഴെയും തുടയുടെ മധ്യ ഭാഗത്തിനു മുകളിലുമായി സാധനങ്ങൾ ക്രമീകരിക്കുക. തോൾ ലവലിനു മുകളിൽ നിന്ന് എത്തിച്ചോ അല്ലാതെയോ സാധനങ്ങൾ എടുക്കുന്നത് കുറയ്ക്കുക.

2. നിങ്ങളുടെ കൈയുടെ നീളത്തെക്കാൾ (കൈമുട്ട് നിവർത്തി) എത്തിച്ച് അലമാരയിൽ സാധനങ്ങൾ വയ്ക്കുന്നതും പാത്രത്തിൽ ഇളക്കുന്നതും ഒഴിവാക്കുക.

3. പാചകം ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ എല്ലാം ക്രമീകരിക്കുക. ഇടയ്ക്കിടെ വശത്തുനിന്നും പുറകിൽനിന്നും സാധനങ്ങൾ എത്തിച്ച് എടുക്കരുത്.

4 കാർ സീറ്റ് വളരെ പിന്നിലേക്കു നീക്കി കൈമുട്ട് പൂർണമായി നിവർത്തി ഡ്രൈവ് ചെയ്യാതിരിക്കുക.

5 ഡ്രൈവ് ചെയ്യുമ്പോൾ കൈ വിൻഡോയിൽ വയ്ക്കുന്നത് വേദന ഉണ്ടാക്കാം.

6 മുന്നിലെ സീറ്റിൽ ഇരുന്ന് പുറകിലെ സീറ്റിൽ സാധനങ്ങൾ വയ്ക്കുന്നതും എടുക്കുന്നതും ചിലപ്പോൾ വേദനയ്ക്ക് കാരണമായേക്കാം.

7 ഓഫിസ് മേശയിൽ എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ നിങ്ങളുടെ കൈമുട്ട് കുറച്ച് മടങ്ങി ഇരുന്നാലും എടുക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കുക.

8 കംപ്യൂട്ടർ മൗസ് ഉപയോഗിക്കുമ്പോൾ കൈമുട്ട് 900– 1200 ഡിഗ്രി മടങ്ങി ഇരിക്കുന്നത് തോളിന് ഗുണം ചെയ്യും.

9 ഭാരമുള്ള ഫയൽക്കെട്ടുകൾ ചെറിയ കെട്ടുകളാക്കി തുടയുടെ പകുതിക്കും തോളിനും ഇടയിൽ അലമാരയിൽ ക്രമീകരിക്കുക .. ഫയൽ വശത്തേക്കും പുറകിലേക്കും കൈയുടെ നീളത്തെക്കാൾ എത്തിച്ച് കൊടുക്കുന്നത് കുറയ്ക്കുക.

10 ജോലിക്കിടയിൽ തോളിനും കൈയ്ക്കും ഇടയ്ക്കിടെ വിശ്രമം കൊടുക്കുക.

11 . തോൾ ലവലിനെക്കാള്‍ ഉയരമുള്ള അലമാരയിൽനിന്ന് ഫയലുകൾ എടുക്കുന്നത് കുറയ്ക്കുക. ഭാരമുള്ളവ തീർത്തും ഒഴിവാക്കുക.
തുടങ്ങിയ കാര്യങ്ങൾ തൊഴിൽ തോൾ വേദന ഒഴിവാക്കാൻ നല്ലതാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (7 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (16 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (23 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (26 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (34 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (54 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends