Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് ബാധിച്ചവര്‍ക്ക് കേള്‍വിശക്തി കുറയാനുള്ള സാധ്യത..പുതിയ പഠനം

24 OCTOBER 2020 03:44 PM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിച്ചവര്‍ക്ക് കേള്‍വിശക്തി കുറയാനുള്ള സാധ്യതയുണ്ടെന്ന പുതിയ പഠനം പുറത്തുവന്നു.
യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, റോയല്‍ നാഷണല്‍ നോസ് ആന്‍ഡ് ഇയര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബിഎംജെ കേസ് റിപ്പോര്‍ട്ട് എന്ന മെഡിക്കല്‍ ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ, 45 വയസുള്ള ആസ്തമ രോഗിക്ക് കേള്‍വിശക്തി കുറഞ്ഞതായാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് പത്താം ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് കൃത്രിമശ്വാസം ശ്വാസം നല്‍കേണ്ടതായും ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നിരുന്നു.

ശ്വാസകോശധമനികളിലെ രക്താതിമര്‍ദം, വിളര്‍ച്ച തുടങ്ങിയ കാരണങ്ങളാല്‍ രോഗിക്ക് 30 ദിവസം കൃത്രിമശ്വാസം നല്‍കേണ്ടി വന്നു.റെംഡെസിവിര്‍, പ്ലാസ്മ തെറാപ്പി, ഇന്‍ട്രാവൈനസ് സ്റ്റിറോയിഡുകള്‍ എന്നിവ നല്‍കിയതിനെത്തുടര്‍ന്ന് രോഗിയുടെ നില മെച്ചപ്പെട്ടു. കൃത്രിമശ്വാസം നല്‍കുന്നതു നിര്‍ത്തുകയും ഐസിയുവില്‍നിന്ന് മാറ്റുകയും ചെയ്ത് ഒരാഴ്ചയ്ക്കുശേഷം രോഗിയുടെ ഇടതുവശത്തെ ചെവിയില്‍ മൂളല്‍ അനുഭവപ്പെടുകയും പൊടുന്നനെ കേള്‍വിശക്തി കുറയുകയും ചെയ്തു

കോവിഡ്-19, പകര്‍ച്ചപ്പനി എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കേള്‍വിക്കുറവും ചെവിയില്‍ അനുഭവപ്പെടുന്ന മൂളലും എന്ന് പഠനം വ്യക്തമാക്കുന്നു. സാര്‍സ്-കോവ്-2 ബാധിച്ച് കേള്‍വിശക്തി കുറഞ്ഞ ആദ്യ കേസ് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തതായി അമേരിക്കന്‍ ജേണല്‍ ഓഫ് ഒട്ടോളറിംഗോളജിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ പരാമര്‍ശിക്കുന്നു. കോവിഡ്-19 മൂലം കേള്‍വിശക്തി കുറഞ്ഞ മറ്റു രണ്ടു കേസുകള്‍ മറ്റു രണ്ടു വ്യത്യസ്ത പ്രബന്ധങ്ങളില്‍ പ്രതിപാദിക്കുന്നു.

ഇരു രോഗികള്‍ക്കും മുന്‍പ് ചെവി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇതിലൊരാള്‍ കോവിഡ്-19നെത്തുടര്‍ന്ന് സ്ഥിതി ഗുരുതരമായി ഐസിയുവില്‍ അഡ്മിറ്റ് ചെയ്യേണ്ടിവന്ന അറുപതുകാരനാണ്. ഇദ്ദേഹത്തിന്റെ വലതു ചെവിയ്ക്ക് കേള്‍വിശക്തി നഷ്ടപ്പെടുകയും ഇടതുവശത്ത് കേള്‍വിക്കുറവുണ്ടാകുകയും ചെയ്തു. രണ്ടാമത്തെയാള്‍ രോഗലക്ഷണമില്ലാത്തയാള്‍ കോവിഡ് ലക്ഷണങ്ങളിലാത്തയാളായിരുന്നു. കേള്‍വിക്കുറവിനെത്തുടര്‍ന്നാണ് ക്ലിനിക്കില്‍ എത്തിച്ചത്.

കോവിഡ്-19 മൂലം കേള്‍വിക്കുറവ് സംഭവിച്ച കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസസ് ബാധയും പെട്ടെന്നുള്ള കേള്‍വിശക്തി കുറയലും (സഡന്‍ ഓണ്‍സെറ്റ് സെന്‍സോറിന്യുറല്‍ ഹിയറിങ് ലോസ്) തമ്മിലുള്ള ബന്ധത്തിന്റെ സാധ്യത പരിഗണിക്കുന്നത് പ്രധാനമാണെന്നു പഠനം പറയുന്നു.

രണ്ട് കാരണങ്ങളാണു ഗവേഷകര്‍ പറയുന്നത്. സാര്‍സ്-കോവ്-രണ്ടുമായി ബന്ധിപ്പിക്കുന്ന എയ്‌സ്-2 റിസപ്റ്ററുകളുടെ (രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രോട്ടീനുകള്‍) സാന്നിധ്യം അതിലൊന്നാണ്. ചുണ്ടെലികളുടെ മധ്യചെവിയിലെ എപ്പിത്തീലിയല്‍ സെല്ലുകളില്‍ റിസപ്റ്റര്‍ പ്രകടമായതായി അടുത്തിടെ കണ്ടെത്തി.

അണുബാധയോടുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തിലൂടെ കോവിഡ്-19 കേള്‍വിശക്തി യെ ബാധിച്ചേക്കാമെന്നതാണ് മറ്റൊരു കാരണം.

അണുബാധയെത്തുടര്‍ന്നുള്ള കോശജ്വലനവും സൈറ്റോകൈനുകളുടെ (പ്രതിരോധസംവിധാനവുമായി ബന്ധപ്പെട്ട തന്മാത്രകളുടെ വലിയ കൂട്ടം) വര്‍ധനവും കേള്‍വിശക്തി കുറയുന്നതിനു കാരണമാകും. കോക്ലിയയിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് പെട്ടെന്നുള്ള കുതിച്ചുചാട്ടം, കോശസമ്മര്‍ദ്ദം എന്നിവയിലേക്ക് നയിക്കുന്നതുമൂലമാണിത്.

അണുബാധയെത്തുടര്‍ന്നുള്ള പഴുപ്പും സൈറ്റോകൈനുകൾ എന്ന പ്രതിരോധസംവിധാനവുമായി ബന്ധപ്പെട്ട തന്മാത്രകളുടെ വലിയ കൂട്ടത്തിന്റെ വര്‍ധനവും കേള്‍വിശക്തി കുറയുന്നതിനു കാരണമാകും.

ഐസിയുവില്‍ കഴിയുന്ന കോവിഡ്-19 രോഗികള്‍ക്ക് കേള്‍വിക്കുറവ് അനുഭവപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (7 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (16 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (23 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (26 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (34 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (54 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends