Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ തലവേദനയും 'തലവേദനയല്ല' ; പ്രത്യേകിച്ച് ചികിത്സയും വേണ്ട..എന്നാൽ ചില തലവേദന അങ്ങിനെ അല്ല ,ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം

27 OCTOBER 2020 05:18 PM IST
മലയാളി വാര്‍ത്ത

തലവേദന എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ അസുഖമാണ്. ഒന്നുറങ്ങിയാല്‍ മാറും ഇതാണ് തലവേദന വന്നാല്‍ പൊതുവേ പറയുന്നത്. എല്ലാ തലവേദനകള്‍ക്കും ചികിത്സ വേണ്ട. എന്നാല്‍ ചില തലവേദന അങ്ങിനെ അല്ല. ഇനി പറയുന്ന കാരണങ്ങളുമായി അനുബന്ധിച്ചുണ്ടാകുന്ന തലവേദന ശ്രദ്ധിച്ചില്ലെങ്കിൽ മരണകാരണം വരെ ആയേക്കാം

1) അപകടങ്ങൾ, വീഴ്ചകൾ എന്നിവയോടനുബന്ധിച്ചുള്ള തലവേദന

2) പെട്ടെന്ന് തുടങ്ങിയ അസഹ്യമായ തലവേദന

3) ഗർഭകാലത്തോ പ്രവസവത്തോടോ അനുബന്ധിച്ചുള്ള തലവേദന

4) പനി, കഴുത്തുവേദന, വെളിച്ചം കാണുന്നതിനു ബുദ്ധിമുട്ട് എന്നിവയോടുകൂടിയ തലവേദന

5) തലവേദനയോടൊപ്പം കാഴ്ചക്കുറവ് അല്ലെങ്കിൽ രണ്ടായിക്കാണുക

6) തലവേദനയോടൊപ്പം ബോധത്തിൽ വ്യത്യാസം വരുന്നുണ്ടെങ്കിൽ

7) തലവേദനയോടൊപ്പം വീണ്ടും വീണ്ടും ഛർദി യുണ്ടാകുക

8)തലവേദനയോടൊപ്പം ശരീരത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ

9) രാത്രിയിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കുന്ന തലവേദന

10) വീഴ്ച ഉണ്ടായതിനു ശേഷമുണ്ടാകുന്ന തലവേദന

ഇവയെല്ലാം തന്നെ അടിയന്തിര ചികിത്സ ആവശ്യമുള്ള വിഷയങ്ങളാണ് ...അതുപോലെ തലച്ചോറിലെ പ്രശ്നങ്ങള്‍ക്കൊപ്പം കാഴ്ചത്തകരാറുകള്‍, സൈനസൈറ്റിസ്, മോണവീക്കം, ചെവിയുടെ പ്രശ്നങ്ങള്‍ എന്നിവയും തലവേദനയുണ്ടാക്കാം. തലച്ചോറിനകത്തോ അതിന്റെ ആവരണത്തിലോ ഉണ്ടാകുന്ന രക്തസ്രാവം, തലച്ചോറിനുള്ളിലെ മുഴകള്‍, തലച്ചോറിനുള്ളിലെ അണുബാധ, തലയോട്ടിക്കുള്ളിലെ സമ്മര്‍ദം കൂടുന്ന അവസ്ഥ എന്നിവയും തലവേദനയുടെ കരണമാകാവുന്ന അപകടകരമായ അവസ്ഥകളാണ്

എന്നാല്‍, സാധാരണ കണ്ടുവരുന്ന തലവേദനയുടെ കാരണം ചെന്നിക്കുത്ത്, അമിത ടെന്‍ഷന്‍ എന്നിവയാണ്......തലയുടെ ഏതെങ്കിലും ഒരുവശത്തുനിന്ന് തുടങ്ങുന്ന തുടിക്കുന്ന പോലുള്ള വേദന ക്രമേണ വര്‍ധിച്ച് തലമൊത്തം അസഹ്യമായി വ്യാപിക്കും. വെളിച്ചമോ ശബ്ദമോ ഈയവസരത്തില്‍ തലവേദന കൂട്ടും. തലകറക്കം, തലപ്പെരുപ്പ്, ഛര്‍ദി തുടങ്ങിയവും അനുഭവപ്പെടും. ആരംഭത്തില്‍ ഒന്നുമുതല്‍ നാലുമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന വേദന ആയിരിക്കും. ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മാറുകയും ചെയ്യും. കാലക്രമേണ ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന തലവേദനയായി ഇത് മാറുന്നതും കാണാറുണ്ട് .

സ്ത്രീകളിലാണ് ഇത്തരം തലവേദന കൂടുതലായി കാണുന്നത്..ആര്‍ത്തവദിനങ്ങളോട് അനുബന്ധിച്ചുള്ള ചെന്നിക്കുത്ത് ഉള്ളവര്‍ ആ ദിവസങ്ങളില്‍ ഡേക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ കഴിക്കണം......

വല്ലപ്പോഴും മാത്രംവരുന്ന തീവ്രമല്ലാത്ത തലവേദനകള്‍ക്ക് താത്കാലികമായ വേദനസംഹാരി കഴിച്ചാല്‍ മതി. എന്നാല്‍, തീവ്രമായ, ദിനചര്യകളെ ബാധിക്കുന്ന തരത്തിലുള്ള തലവേദന ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമാണ്.......

ഭൂരിപക്ഷം തലവേദനകളും നിസ്സാരമായ കാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്നവയാണ്. സമ്മര്‍ദം കുറച്ചുള്ള ജീവിതശൈലിയിലൂടെ വലിയൊരളവ് തലവേദനകളും മാറ്റാന്‍ കഴിയും......ആവശ്യത്തിനു വെള്ളം കുടിക്കുക.. വിശന്നിരിക്കുന്നത് ഒഴിവാക്കുക.... അമിതമായ സ്‌ട്രൈസ് ഒഴിവാക്കുക ,രാത്രിസമയങ്ങളില്‍ മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ ആവശ്യമായ വെളിച്ചം ഇല്ലാതെ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കഫീന്‍ കൂടുതലുള്ള പാനീയങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുക, എന്നിവയെല്ലാം തലവേദന എന്ന 'തലവേദന' ഒഴിവാക്കാൻ സഹായിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (7 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (16 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (23 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (26 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (34 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (54 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends