Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി പി കൂടിയാലും കുറഞ്ഞാലും അപകടം; ബി പി നോക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

27 OCTOBER 2020 05:54 PM IST
മലയാളി വാര്‍ത്ത

രക്തസമ്മർദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെയാണ് . അത് കൂടിയാലും കുറഞ്ഞാലും മരണം വരെ സംഭവിക്കാം ..രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കൃത്യമായ ചെക്കപ്പുകൾ നടത്താൻ ശ്രദ്ധിക്കണം. എന്നാൽ കോവിഡ് 19 പകർച്ചവ്യാധിയുടെ സമയമായതിനാൽ രക്തസമ്മർദം പരിശോധിക്കാൻ മാത്രമായി ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കുന്നത് ബുദ്ധിമുട്ടാണ് .

ഇതിനു പരിഹാരമാണ് വീട്ടിൽത്തന്നെ പരിശോധിക്കാവുന്ന മെഷീനുകൾ( ഹോം ബ്ലഡ് പ്രഷർ മോനിറ്റർ). ഇവ വാങ്ങുന്നതിനു മുൻപ് വിദഗ്ധോപദേശം തേടി കൃത്യമായ അളവ് ലഭിക്കുമെന്ന് ഉറപ്പുള്ള മെഷീനുകൾ തന്നെ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം

ബി പി മോണിറ്റർ വീട്ടിൽ ഉണ്ടെങ്കിൽ കൃത്യമായ ഇടവേളകളിൽ ബിപി നോക്കാം ..ഇതിനു പല ഗുണങ്ങളുണ്ട്. ബിപി അളവ് സാധാരണനിലയിലും വ്യത്യാസപ്പെട്ടു കണ്ടാൽ കൃത്യസമയത്ത് വൈദ്യസഹായം തേടാം. ഉയർന്ന ബിപിക്കു മരുന്ന് കഴിക്കുന്നവർ ഇടയ്ക്കിടെ രക്തസമ്മര്ദം നോക്കുന്നത് നല്ലതായിരിയ്ക്കും . എന്നാൽ ബി പി നോക്കുന്നതിനു മുൻപ് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

ബിപി എടുക്കുന്നതിനു മുൻപ് അഞ്ചോ പത്തോ മിനിറ്റ് എവിടെ എങ്കിലും വിശ്രമിക്കണം. ബിപി നോക്കുന്നതിനു അരമണിക്കൂർ മുൻപ് വരെ ചായ, കാപ്പി കുടിക്കരുത്. പുകവലിക്കരുത്, കസേരയിൽ ഇരുന്നു വേണം ബിപി നോക്കാൻ. ചാരി ഇരിക്കാൻ പാടില്ല. നടു നിവർത്തി തന്നെ ഇരിക്കണം. കൈക്കു താങ്ങു കൊടുക്കണം.

ആദ്യത്തെ പ്രാവശ്യം ബിപി നോക്കുമ്പോൾ രണ്ടു കയ്യിലും നോക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. നോക്കു മ്പോൾ ഇരു കൈകളിലും വ്യത്യാസം ഉണ്ടെങ്കിൽ ഏതു കയ്യിലാണോ ബിപി കൂടുതായി കാണുന്നത് ആ കയ്യിലായിരിക്കണം പിന്നീടങ്ങോട്ട് ബിപി നോക്കേണ്ടത്.

കൈയുടെ പൊസിഷനും പ്രധാനമാണ്. ബിപി ഉപകരണം കൈയിൽ കെട്ടുന്ന ബാന്റിന്റെ നടുഭാഗത്ത് ഒരു ബ്ലാഡർ ഉണ്ട്. ഇതു ഹൃദയത്തിന്റെ നടുഭാഗത്തിന് സമാന്തരമായി വരണം. വിരലുകൾ നിവർത്തി വയ്ക്കണം. വിരലുകൾ ചുരുട്ടി വച്ച് ബിപി നോക്കിയാൽ മൂന്നു മുതൽ നാല് മില്ലിമീറ്റർ വരെ അളവ് കൂടുതലായിരിക്കും

വസ്ത്രത്തിന്റെ മുകളിൽ കഫ് കെട്ടി ബിപി നോക്കരുത്. കാലുകൾ തറയിൽ അമർന്നിരിക്കണം. കാലുകൾ പിണച്ചു വച്ചാൽ ബിപി അളവ് കൂടുതലായി കാണിക്കും. ചെരുപ്പ് ഇടുകയോ ഇടാതിരിക്കുകയോ ചെയ്യാം. ബിപി അളവ് നോക്കുമ്പോൾ സംസാരിക്കരുത്

ബിപി എടുക്കുന്നതിനു അഞ്ചു മിനിറ്റ് മുൻപെങ്കിലും വിശ്രമിച്ചിരിക്കണം. ശാന്തമായും സമാധാനമായും ഇരിക്കുക എന്നതാണ് പ്രധാനം. കുളിച്ചിട്ടോ വ്യായാമം ചെയ്തു വന്നയുടനെയോ നടന്നിട്ടു വന്നയുടനെ യോ ബിപി നോക്കരുത്. ഡോക്ടറെ കാണാൻ നടന്നു പോകു ന്നവരിൽ ബിപി അളവ് കൂടുതലായിരിക്കും. തലവേദന, പനി, ടെൻഷൻ തുടങ്ങിയ ശാരീരികാസ്വാഥ്യങ്ങൾ ഉള്ള അവസ്ഥ യിൽ ബിപി കൂടുതലായി കാണിക്കും.

എല്ലാ ദിവസവും ബിപി നോക്കണമെന്നുണ്ടെങ്കിൽ ഒരേ സമയത്ത് തന്നെ നോക്കുക. അതായത് ആദ്യ ദിവസം രാവിലെ 10 ന് നോക്കിയെങ്കിൽ അടുത്ത ദിവസം അതേ സമയം തിരഞ്ഞെടു ക്കുക. രാവിലെ എഴുന്നേറ്റ ശേഷം ബിപി നോക്കുന്നതു നല്ല താണ്. രാവിലെ പെട്ടെന്ന് ബിപി കൂടുന്നുണ്ടോ എന്നറിയാൻ ഇതു സഹായിക്കും.

മരുന്ന് കഴിക്കുന്നവരാണെങ്കിൽ അടുത്ത ഡോസ് കഴിക്കുന്നതിനു മുൻപ് നോക്കുന്നത് നല്ലതാണ്. അതായത് രാവിലെ ബിപി ഗുളിക കഴിച്ച വ്യക്തി. രാത്രി അടുത്ത ഡോസ് കഴിക്കുന്നതിനു ഉദ്ദേശം അരമണിക്കൂർ മുൻപ് ബിപി പരിശോധിക്കുന്നത് നല്ലതാണ്. രാവിലെ മരുന്ന് കഴിച്ചതിലൂടെ ബിപി നിയന്ത്രണം വിധേയമാകുന്നുണ്ടോ യെന്ന് കൃത്യമായി അറിയാൻ സാധിക്കും. മരുന്ന് ഡോസിന്റെ സമയ വ്യത്യാസം വരുത്തണമോ എന്നും തീരുമാനിക്കാം.

എന്നാൽ ആദ്യ ദിവസം തന്നെ ബിപി അളവ് വളരെ കൂടുതലായി കാണുകയാണെങ്കിൽ, അതായത് 200 നു മുകളിലാ ണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. 180–100 ൽ കൂടുതലായി സ്ഥിരമായി കാണുകയാണെങ്കിലും നിർബന്ധ മായും ഡോക്ടറെ കാണണം. അതേസമയം 140–80 എന്ന അളവാണ് കാണിക്കുന്നതെങ്കിൽ കുറച്ചു ദിവസം കൂടി നോക്കിയശേഷം ഡോക്ടറെ കണ്ടാൽ മതിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (6 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (15 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (22 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (25 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (33 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (48 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (53 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends