Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെന്‍ഷനും സ്ട്രെസും കുറയ്ക്കാം... ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ, ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് നമ്മൾ തന്നെ ചിന്തിച്ചാൽ അകറ്റാവുന്നതേയുള്ളു ഈ ടെൻഷനും സ്ട്രെസുമെല്ലാം .. ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചുനോക്കൂ

07 NOVEMBER 2020 11:51 AM IST
മലയാളി വാര്‍ത്ത

ഇന്ന് ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്ട്രെസ്.കൊച്ചു കുട്ടികൾക്ക് വരെ ഇപ്പോൾ ടെൻഷനും സ്‌ട്രെസും ആണ് .. ജോലിയിലും ജീവിത സാഹചര്യങ്ങളിലും ഒക്കെ വന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ, ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് നമ്മൾ തന്നെ ചിന്തിച്ചാൽ അകറ്റാവുന്നതേയുള്ളു ഈ ടെൻഷനെയും സ്ട്രെസിനെയുമെല്ലാം

സ്വയം വിശകലനം ചെയ്യുക എന്നതാണ് ആദ്യത്തെ മാർഗ്ഗം ..പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും. എന്താണ് ടെന്‍ഷന്റെ കാരണമെന്ന് സ്വയം വിശകലനം ചെയ്യുക. ടെന്‍ഷന്റെ മൂലകാരണം എന്താണെന്ന തിരിച്ചറിവുതന്നെ പലപ്പോഴും സമ്മര്‍ദം കുറയ്ക്കും. ഏതെങ്കിലും തരത്തില്‍ പരിഹരിക്കാവുന്നതാണെങ്കില്‍ അതിനുശ്രമിക്കുകയും ചെയ്യുന്നതോടെ ടെന്‍ഷന്‍ ഒഴിവാക്കാം

പരിഹാരം എളുപ്പമല്ലാത്ത കാര്യമാണെന്നു തോന്നിയാല്‍ ഏറ്റവും വിശ്വസ്തതയുള്ള സുഹൃത്തുമായി പ്രശ്‌നം പങ്കിടുക. തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനംചെയ്യാന്‍ തയ്യാറുമുള്ളവര്‍ക്ക് എളുപ്പം ടെന്‍ഷന്‍ അതിജീവിക്കാനാകും.

ജോലിയിടങ്ങളാണ് ആളുകളുടെ 90 ശതമാനം മാനസിക സമ്മർദ്ദങ്ങൾക്കും കാരണം. സ്‌ട്രെസ് പലപ്പോഴും ഹൈപ്പര്‍ടെന്‍ഷനു വഴിയൊരുക്കും. ഹൃദയമിടിപ്പു കൂട്ടും. ടെന്‍ഷനും സ്‌ട്രെസും വരുമ്പോള്‍ ഹൃദയമിടിപ്പു കൂടുന്നത് നല്ല ലക്ഷണണല്ല. നിങ്ങള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അവസ്ഥയിലാണെന്ന് ഇത് വ്യക്തമാക്കുന്നു.ടെന്‍ഷനും സ്‌ട്രെസും വരുമ്പോള്‍ തലവേദന അനുഭവപ്പെടുന്ന ധാരാളം പേരുണ്ട്. സ്‌ട്രെസ് രക്ത ധമനികളില്‍ മര്‍ദമേല്‍പ്പിക്കുന്നതാണ് തലവേദനയ്ക്കു കാരണം. ഓർമക്കുറവ്, മൂക്കിൽ നിന്ന് രക്തം വരുന്നത് എന്ന് വേണ്ട കഷണ്ടിയ്ക്ക് വരെ സ്ട്രെസ് കാരണമാകാറുണ്ട് . സ്ട്രെസ് പരമാവധി കുറയ്ക്കുക എന്ന് മാത്രമാണ് ഇതിനുള്ള പരിഹാരം

ജോലി ചെയ്യുന്നതിനിടയിൽ ഇടക്കിടെ ദീർഘനിശ്വാസങ്ങൾ എടുക്കുന്നത് മനസ് ശാന്തമാകാൻ സഹായിക്കും. ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്‍ക്ക് ചെറിയതോതില്‍ ആശ്വാസം നല്‍കുകയും ചെയ്യും

ശ്വസനവ്യായാമങ്ങളും പ്രാണായാമാവും പരിശീലിക്കുന്നത് ടെൻഷനും സ്‌ട്രെസും കുറയ്ക്കാൻ സഹായകകരമാണ് ..ജോലി സ്ഥലത്തോ വീട്ടിലോ അല്ലെങ്കിൽ മറ്റെവിടെ ആണെങ്കിലും സ്ട്രെസ് വല്ലാതെ അനുഭവപ്പെട്ടാൽ ശാന്തമായി ഒരിടത്ത് സ്വസ്ഥമായി നിവര്‍ന്നിരിക്കുക. വായതുറന്ന് ശ്വാസം പൂര്‍ണമായി ഊതി പുറത്തുകളയണം ..ഏതാനും സെക്കന്റ് നേരത്തേയ്ക്ക് ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത് നിറയ്ക്കുക.

ഉള്ളില്‍ ശ്വാസംനിറഞ്ഞുകഴിഞ്ഞാല്‍ വായ തുറന്ന് സാവധാനം ശ്വാസം പുറത്തേയ്ക്ക് ഊതിവിടുക. എത്ര സെക്കന്റ് നേരം കൊണ്ടാണോ ശ്വാസം എടുത്തത് അതിന്റെ ഇരട്ടിനേരംകൊണ്ടുവേണം ശ്വാസം പുറത്തേയ്ക്കുവിടുന്നത്. എട്ടോ പത്തോ തവണ ഇങ്ങനെ ശ്വാസോച്ഛ്വാസം ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കും

ടെന്‍ഷന്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം. ടെന്‍ഷനകറ്റാന്‍ പ്രത്യേകം ചിട്ടപ്പെടുത്തിയ സംഗീതകൃതികള്‍ ഇപ്പോള്‍ ലഭ്യമാണ്. പാട്ടുകേള്‍ക്കുന്നതിനേക്കാള്‍ ആശ്വാസദായകമാണ് അല്‍പം ഉറക്കെ പാട്ടുപാടുന്നതും ...

ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും വാര്‍ധക്യത്തിന്റെയുമൊക്കെ ടെന്‍ഷനുകള്‍ അനുഭവിക്കുന്നവര്‍ പലപ്പോഴും ഭക്തിമാര്‍ഗത്തിലേയ്ക്കു തിരിയുന്നതിന് ഒരു കാരണം അതിലൂടെ കിട്ടുന്ന ആശ്വാസമാണ്. ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്‍ഷന് ആശ്വാസമേകും എന്നതിൽ സംശയമില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (7 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (16 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (23 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (26 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (34 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (54 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends