Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ 2021 ഫെബ്രുവരിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.....ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പൊലീസ്, സൈന്യം എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 2 കോടി ആളുകള്‍, 50 വയസ്സിനു മുകളിലുള്ള, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 26 കോടി ആളുകള്‍,മറ്റു രോഗങ്ങള്‍ ബാധിച്ച് ഗുരുതര നിലയിലായ 50 വയസ്സിനു താഴെയുള്ള ഒരു കോടി ആളുകള്‍ എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ മരുന്നു പരീക്ഷണം

07 NOVEMBER 2020 04:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ 2021 ഫെബ്രുവരിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ വിതരണ നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരിയിൽ പുറത്തിറങ്ങിയാൽ ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യ വാക്‌സീന്‍ ആയിരിക്കും കോവാക്‌സിൻ .

ആർക്കെല്ലാം വാക്‌സീന്‍ ആദ്യം നല്‍കാണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചു . പണം ഈടാക്കാതെ സൗജന്യമായി വാക്‌സീന്‍ നല്‍കാനാണു നിലവില്‍ പദ്ധതി. സംസ്ഥാനങ്ങളോട് അടിയന്തരമായി വാക്സീന്‍ നല്‍കേണ്ടവരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നേരത്തേ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണു വാക്‌സീന്‍ നല്‍കുക. ഉപഭോക്താക്കളെ ആധാര്‍ കാര്‍ഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പൊലീസ്, സൈന്യം എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 2 കോടി ആളുകള്‍, 50 വയസ്സിനു മുകളിലുള്ള, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 26 കോടി ആളുകള്‍,മറ്റു രോഗങ്ങള്‍ ബാധിച്ച് ഗുരുതര നിലയിലായ 50 വയസ്സിനു താഴെയുള്ള ഒരു കോടി ആളുകള്‍ എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ മരുന്നു പരീക്ഷണം.

‘കോവാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നുണ്ട്. അടുത്ത ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് തുടക്കത്തില്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷ’ കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗം കൂടിയായ മുതിര്‍ന്ന ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനികാന്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തി.

ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കില്‍ മൂന്നാംഘട്ട പരീക്ഷണം അവസാനിക്കുന്നതിനു മുമ്പുതന്നെ ആളുകള്‍ക്ക് കൊവാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാമെന്നും ഐസിഎംആറിന്റെ റിസര്‍ച്ച് മാനേജ്മെന്റ്, പോളിസി, പ്ലാനിങ്, കോര്‍ഡിനേഷന്‍ സെല്‍ മേധാവി കൂടിയായ രജനികാന്ത് പറഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends