Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

കൊറോണയെ തുപ്പിക്കളയാം ... വെറും 30 സെക്കന്റിനുള്ളില്‍ കൊറോണ വൈറസിനെ കൊന്നൊടുക്കാം ..മൗത്ത് വാഷ് കൊറോണക്കെതിരായ ഫലപ്രദമായ അണുനാശിനി? പുതിയ പഠനം......

18 NOVEMBER 2020 05:53 PM IST
മലയാളി വാര്‍ത്ത


കൊറോണ വൈറസ് രോഗം നമുക്കിടയിലേക്ക് ഇറങ്ങി വന്നിട്ട് ഒരു വർഷം തികഞ്ഞു . ഒരു വർഷം മുൻപ് നവംബർ 17നാണ് കൊറോണ വൈറസ് രോഗം ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ മഹാമാരി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കൊവിഡ് രോഗം ഇതുവരേക്കും ഒരു മില്യണിലധികം ആളുകളുടെ ജീവൻ അപഹരിച്ചെടുത്തു

വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് പിന്നാലെയാണ് ലോകം മുഴുവൻ. ഇത്തരം ഗവേഷണങ്ങൾ വളരെ ഗൗരവമായാണ് എല്ലാവരും വിലയിരുത്തുന്നത് .എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്താൻ സാധ്യതയുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .

കോവിഡിന് കാരണമായ കൊറോണ വൈറസിനെതിരേ ഫലപ്രദമായ അണുനാശിനിയാണ് മൗത്ത് വാഷെന്നാണ് കണ്ടെത്തല്‍. കാര്‍ഡിഫ് സര്‍വ്വകലാശാല ലാബില്‍ നടത്തിയ പരീക്ഷണത്തിലാണ് മൗത്ത വാഷ് 30 സെക്കന്റിനുള്ളില്‍ കൊറോണ വൈറസിനെ കൊല്ലുമെന്ന് കണ്ടെത്തിയിട്ടുള്ളത്......
മൗത്ത് വാഷിന് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് കണ്ടെത്തിയ മുന്‍ പഠനത്തെ ബലപ്പെടുത്തുന്നതാണ് പുതിയ പഠനം.

വെയിൽസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഈയടുത്ത ദിനങ്ങളിലായി നടന്ന പുതിയ ശാസ്ത്രീയ പഠനമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നാം സാധാരണ ഉപയോഗിക്കുന്ന മൗത്ത് വാഷിന് കൊറോണവൈറസിനെ കൊല്ലാനുള്ള ശേഷി ഉണ്ടെന്നാണ് ഈ ഗവേഷണ സംഘം ചൂണ്ടികാണിക്കുന്നത്. ലാബിൽ നടത്തിയ പരീക്ഷണങ്ങൾ പ്രകാരം 30 സെക്കൻഡ് നേരത്തെ മൗത്ത് വാഷ് ഉപയോഗം രോഗത്തിന് കാരണമാകുന്ന വൈറസുകളെ ഫലപ്രദമായി കൊല്ലാൻ കഴിയുമെന്ന് പറയപ്പെടുന്നു

ഇതിനുപുറമേ കാർഡിഫ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും ഈയൊരു കാര്യത്തെ പിന്താങ്ങുന്നു. കാരണം വൈറസിനെ നശിപ്പിക്കാനായി ഓവർ ദ കൗണ്ടർ മൗത്ത് വാഷുകൾ സഹായിക്കുമെന്നതിൻ്റെ സൂചനകൾ ഇവർ മുൻപേ തന്നെ പുറത്തുവിട്ടിട്ടുണ്ട്. മൗത്ത് വാഷുകളിൽ കുറഞ്ഞത് 0.07% സെറ്റിപിരിഡിനിയം ക്ലോറൈഡ് (CPC) അടങ്ങിയിരിക്കുന്നു. ഈ ഘടകത്തിൻ്റെ സാന്നിധ്യമാണ് വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള പ്രധാന കാരണമെന്ന് സർവകലാശാല റിപ്പോർട്ടിൽ പറയുന്നു.

30 സെക്കന്‍ഡ് നേരം സെറ്റില്‍പിരിഡിനിയം ക്ലോറൈഡ് ഉപയോഗിച്ചും എത്തനോള്‍ / എഥൈല്‍ ലോറോയില്‍ അര്‍ജിനേറ്റ് അടങ്ങിയ മൗത്ത്‌ വാഷ് ഉപയോഗിച്ചും നടത്തിയ കഴുകലിനു ശേഷം വൈറസ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു എന്നാണ് പഠനം നടത്തിയവർ പറയുന്നത്....... അതേസമയം പഠന റിപ്പോര്‍ട്ട് ഇതുവരെ മറ്റ് ഗവേഷകര്‍ അവലോകനം ചെയ്ത് അംഗീകരിച്ചിട്ടില്ല.......

മൗത്ത് വാഷിൻ്റെ ഉപയോഗം ഉമിനീരിലെ വൈറസിനെ കൊല്ലാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുമ്പോൾ പോലും കൊറോണവൈറസിനുള്ള പ്രാഥമിക ചികിത്സയായി ഇത് ഉപയോഗിക്കാൻ കഴിയുമെന്നതിന് തെളിവുകളില്ല. കാരണം രോഗം പ്രധാനമായും മൂർച്ഛിക്കുന്നത് വൈറസുകൾ ശ്വാസകോശത്തിൽ എത്തിച്ചേരുന്ന ഘട്ടത്തിലാണ്. വൈറസ് ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞ ശേഷമാണെങ്കിൽ ഇത്തരം മൗത്ത് വാഷുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ സാധ്യമാകുമോ എന്നുറപ്പില്ല. മറിച്ച് വൈറസ് ഉമിനീരിൽ ഉള്ളപ്പോഴോ അല്ലെങ്കിൽ വായിൽ എത്തുമ്പോഴോ മാത്രമേ ഇതുപയോഗിച്ചുള്ള പ്രതിവിധി ഫലം കാണുകയുള്ളൂ എന്നു പറയുന്നവരും ഉണ്ട്

മൗത്ത് വാഷ് ഉപയോഗം വായിലെ ഉമിനീരില്‍ കൊറോണ വൈറസിന്റെ നിരക്ക് കുറക്കുമോ എന്ന് മനസ്സിലാക്കാന്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനാണ് അടുത്ത ഘട്ടത്തില്‍ ഗവേഷകര്‍ ആലോചിക്കുന്നത്. ക്ലിനിക്കല്‍ ട്രയലിന്റെ ഫലങ്ങള്‍ അടുത്ത വര്‍ഷം ആദ്യം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (1 hour ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (1 hour ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (1 hour ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (1 hour ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (2 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (2 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (3 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (3 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (3 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends