Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വായ്‌പുണ്ണ് പ്രശ്നമാകാറുണ്ടോ? ചില വായ്പ്പുണ്ണുകൾ അര്‍ബുദമായേക്കാം.. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

23 NOVEMBER 2020 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

വായ്‍പുണ്ണ് അഥവാ വായയിൽ അൾസർ വരുന്നതു കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. കാര്യമായ ചികിത്സയില്ലാതെ തന്നെ പലപ്പോഴും ഇത് മാറുകയും ചെയ്യും. അല്ലാത്ത സമയത്ത് ചില വീട്ടു ചികിത്സകളും ഫലപ്രദമാകാറുണ്ട്.

വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്നത് അത്ര ഗൗരവമായി കാണേണ്ടതില്ല. അതേസമയം ചിലതരം വായ്പുണ്ണുകള്‍ അപകടകാരികളാണ്. മാസത്തിൽ രണ്ടോ മൂന്നോ തവണ വരിക, അതല്ലെങ്കിൽ രണ്ട് ആഴ്ചയിൽ കൂടുതൽ നീളുകയോ ചെയ്യുമ്പോൾ അതിന്‍റെ കാരണങ്ങൾ തേടേണ്ടതാണ്. അവ അര്‍ബുദത്തിന്റെ മുന്നറിയിപ്പോ ലക്ഷണമോ ആവാറുണ്ട്

ബ്രഷ്, പല്ലിന്‍റെ അറ്റം തുടങ്ങിയവ ഉരസുന്നത് കൊണ്ട് വായയില്‍ മുറിവുകൾ ഉണ്ടാവുകയും അതിൽ വരുന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണം അത് അൾസർ ആയി മാറാനും സാധ്യതയുണ്ട്. ചിലരിൽ വിറ്റാമിൻ കുറവ് കാരണം അൾസർ വരാം. വിറ്റാമിൻ B12, അയൺ, ഫോളിക് ആസിഡ് എന്നിവയുടെ ഡെഫിസിയൻസി മൂലമാണ് അള്‍സര്‍ കണ്ടു വരാറ്.

ചിലയിനം ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് (സോഡിയം ലോറൽ സൽഫേറ്റ് അടങ്ങിയവ) ഉപയോഗിക്കുന്നത് കൊണ്ടും അൾസർ കണ്ടുവരാം.

പുരുഷന്മാരിൽ പുകയിലയുടെ ഉപയോഗം കൊണ്ട് വായയിൽ അൾസർ കാണുന്നു. സ്ത്രീകളിൽ മാസമുറയുടെ തൊട്ട് മുന്നേയുള്ള ഹോർമോൺ ചെയ്ഞ്ച്‌ കൊണ്ടും ഓവുലേഷൻ സമയത്തുള്ള ഹോർമോൺ ചെയ്ഞ്ച്‌ കൊണ്ടും വായയിൽ അൾസർ കണ്ടുവരാറുണ്ട്.

ചില ഭക്ഷണങ്ങളുടെ അലർജി കാരണവും വായയിൽ അൾസർ കാണുന്നു. മസാലകൾ അടങ്ങിയ ഹോട്ടൽ ഫുഡ്, കോഫി, പാൽ ഉത്പന്നങ്ങൾ, ഓറഞ്ച് പോലുള്ള ഫ്രൂട്ട് എന്നിവ ഇത്തരം അലർജി ഉണ്ടാക്കുന്നു.

മറ്റുരോഗങ്ങളുടെ കൂടെയും ഇത്തരം അൾസർ കാണുന്നു. ഉദാഹരണമായി മൈഗ്രെയിൻ, ടെൻഷൻ, സ്‌ട്രെസ്, വയറിൽ അൾസർ, ചില ത്വക് രോഗങ്ങൾ, ഐബിഎസ്, ഗ്യാസ്‍ട്രൈറ്റിസ് ഇവ കാരണമായും വായയിൽ അൾസർ ഉണ്ടാവുന്നു.

രണ്ടു തരത്തിലുള്ള വായില്‍ പുണ്ണാണ് പ്രധാനമായും കണ്ടുവരാറ്. വേദനയോട് കൂടിയതും, വേദനയില്ലാത്തതും. ഇതില്‍ വേദനയില്ലാത്ത വായില്‍ പുണ്ണാണ് അപകടകാരി. അത് ആമാശയത്തിലെ, കുടലിലെ കാന്‍സറിനു കാരണമോ അര്‍ബുദത്തിന്റെ ലക്ഷണമോ ആകാം.

തുടര്‍ച്ചയായി ഒരേസ്ഥലത്തുണ്ടാകുന്ന വായ്പുണ്ണ് മാസങ്ങളോളം ഉണങ്ങാതെ നില്‍ക്കുകയും നിരന്തരം വലുതാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍ അവയെ നിസാരമായി തള്ളിക്കളയരുത്. അവ അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണമാകാം. അതുകൊണ്ട് വേഗത്തില്‍ വിദഗ്ധ വൈദ്യ പരിശോധനക്ക് വിധേയരാവുകയാണ് വേണ്ടത്

ഇടക്കിടെ കാണുന്ന വായ്‍പുണ്ണിന് പ്രധാനമായും വയറിലെ പ്രശ്നങ്ങളാണ് കാരണം. ദഹനത്തിലെ താളപ്പിഴകള്‍ മൂലമാണ് വായില്‍ പുണ്ണ് പ്രധാനമായും വരുന്നത് .. വയറിലും കുടലിലും നല്ല ബാക്ടീരിയയുടെ കുറവ് മൂലം വിറ്റാമിൻ വലിച്ചെടുക്കുന്നത് കുറയുന്നതും വായ്പ്പുണ്ണിന് കാരണമായേക്കാം. അല്ലെങ്കിൽ അവിടെ ഉള്ള പൂപ്പൽ ബാധ കാരണവും ആവാം. ഉയർന്ന ഉർജം അടങ്ങിയ ഭക്ഷണ പാനീയങ്ങൾ, പാക്കറ്റ് ഫുഡ് ഉപയോഗം, ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലം എന്നിവ കൊണ്ടും ഇത്തരം പൂപ്പൽബാധ ഉണ്ടാവാം. പ്രധാനമായും നാരുകള്‍ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പെടുത്തുകയും ഉപ്പ്, പുളി, എരിവ്, മാംസാഹാരം എന്നിവ കഴിയുന്നതും ഒഴിവാക്കുകയും ചെയ്താല്‍ പലരുടേയും വായ്പുണ്ണിന് ശമനമുണ്ടാകാറു ണ്ട്... വായ്പുണ്ണ് വരുന്നവര്‍ വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കണം

പുകയില, നിക്കോറ്റിന്‍ ഉപയോഗിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. രണ്ടു ആഴ്ചയിൽ കൂടുതൽ വായയിൽ അൾസർ നിൽക്കുമ്പോഴും ഗൗരവമാക്കേണ്ടതാണ്. കൂടാതെ പല്ലുകൾ തട്ടി തുടർച്ചയായി അൾസർ വന്നാലും അത് കാൻസർ ആയി മാറാവുന്നതാണ്.

ചെറിയ ചൂട് വെള്ളത്തിൽ ഉപ്പിട്ട് വായ് കഴുകിയാല്‍ അൾസർ പെട്ടെന്ന് ഭേദമാവുന്നതാണ്. തേൻ പുരട്ടുന്നതുകൊണ്ടും ശമനം ലഭിക്കുന്നതാണ്. മഞ്ഞൾ, വേപ്പില ഇട്ട് കാച്ചിയ മോര് ധാരാളമായി ഭക്ഷണത്തിൽ ഉൾപെടുത്തുന്നതും അൽസറിനെ തടഞ്ഞു നിർത്തും.

വായ്പുണ്ണ് വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ നല്ലതാണ്. വായ്ക്കകം എപ്പോഴും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയിലും വായ്ക്കകത്തും തങ്ങിനിന്ന് അണുബാധക്ക് കാരണമാകരുത്. ഭക്ഷണം കഴിച്ചശേഷം, പ്രത്യേകിച്ച് മധുപലഹാരങ്ങള്‍ കഴിച്ചശേഷം നല്ലപോലെ വായ് നല്ലപോലെ കഴുകണം.

പുകവലി, മദ്യപാനം, പാന്‍മസാലപോലുള്ളവയുടെ ഉപയോഗം ഒഴിവാക്കുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും സലാഡും ഉള്‍പ്പെടുത്തി സമീകൃതാഹാരം കഴിക്കുന്നതു വഴി ഒരു പരിധിവരെ വായ്പുണ്ണ് ഉണ്ടാകുന്നതിനെ തടയാനാകും. പോഷകാഹാരക്കുറവ് യഥാസമയം കണ്ടുപിടിച്ച് പരിഹരിക്കണം. ആവര്‍ത്തിച്ചു വരികയും ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ശമനം ലഭിക്കാതിരിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും വിദഗ്ധ ചികിത്സ തേടണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends