Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിസംബർ 27, അന്താരാഷ്ട്ര പകർച്ച വ്യാധി തയ്യാറെടുപ്പ് ദിനം....കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായാണ് ലോകരാജ്യങ്ങൾ അന്താരാഷ്ട്ര പകർച്ച വ്യാധി ദിനം ആചരിക്കുന്നത്

27 DECEMBER 2020 03:40 PM IST
മലയാളി വാര്‍ത്ത


പകർച്ച വ്യാധികൾക്കെതിരെ ഒരു ദിനം.... ഡിസംബർ 27 അന്താരാഷ്ട്ര പകർച്ചവ്യാധി തടയൽ തയ്യാറെടുപ്പ് ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകാരം നൽകി. കോവിഡ് -19 പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഗോളതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിട്ടാണ് നടപടി പ്രഖ്യാപിച്ചത്.

കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായാണ് ലോകരാജ്യങ്ങൾ അന്താരാഷ്ട്ര പകർച്ച വ്യാധി ദിനം ആചരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭയുടേതാണ് എല്ലാ വർഷവും ഡിസംബർ 27 അന്താരാഷ്ട്ര പകർച്ച വ്യാധി തയ്യാറെടുപ്പ് ദിനമായി ആചരിക്കാനുള്ള ആഹ്വാനം.

193 അംഗ സമിതി തിങ്കളാഴ്ച അംഗീകരിച്ച പ്രമേയത്തിൽ പ്രധാന പകർച്ചവ്യാധികളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചു . കൊറോണ വൈറസ് രോഗം പോലെയുള്ള പകർച്ച വ്യാധികൾ മനുഷ്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനങ്ങൾ വളരെ വലുതാണെന്ന് ഐക്യരാഷ്ട്ര സഭ ചർച്ച ചെയ്തു

ജനങ്ങളുടെ ഉപജീവനത്തിനും ഏറ്റവും ദരിദ്രവും ദുർബലവുമായ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥക്കും ഇത്തരം പ്രതിസന്ധികൾ വിനാശമുണ്ടാക്കുമെന്ന് പ്രമേയത്തിൽ പറയുന്നു

വിദ്യാഭ്യാസത്തിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയും ആളുകളിൽ പകർച്ച വ്യാധികളെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ പകർച്ച വ്യാധി തയ്യാറെടുപ്പ് ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ലോകരാജ്യങ്ങളെ സാമ്പത്തികമായും സാമൂഹികമായും വലിയ തകർച്ചയിലേക്ക് നയിച്ച പകർച്ച വ്യാധിയാണ് കൊറോണ. അതിനാൽ ഭാവിയിൽ ഉണ്ടാകാവുന്ന ഇത്തരം മഹാമാരികളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആരോഗ്യ സംവിധാനം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.

കൊറോണ ലോകത്തെ അവസാനത്തെ പകർച്ച വ്യാധിയായിരിക്കില്ലെന്ന്
അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ലോകാരോഗ്യ സംഘടനാ തലവൻ 'ടെഡ്രോസ് അദാനോം ഗെബ്രിയേസസ്' പറഞ്ഞു. അതിനാൽ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ജനങ്ങൾ മഹാമാരികളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിൽ പുറകോട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും കാലങ്ങളായി ലോകത്തെ ജനങ്ങളിൽ ഭീതിയും അലംഭാവവുമാണുള്ളത്. മഹാമാരികളെ ചെറുക്കാൻ ധാരാളം പണം നാം ചിലവഴിക്കുന്നു. എന്നാൽ ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത് ചെറുക്കാനായി യാതൊരു പ്രവർത്തനങ്ങളും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശക്തമായ ആരോഗ്യ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത അടിയന്തിര സമ്മേളനം അടിവരയിട്ടു വ്യക്തമാക്കുന്നു. പ്രാദേശികമായും അന്തർദ്ദേശീയമായും പകർച്ചവ്യാധികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വിവരങ്ങൾ, ശാസ്ത്രീയ അറിവ്, മികച്ച രീതികൾ എന്നിവയുടെ കൈമാറ്റം, എന്നിവ ഉറപ്പുവരുത്തുന്നതിനായി അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം ആചരിക്കാൻ യുഎൻ , ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (6 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (11 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 minutes ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (23 minutes ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (33 minutes ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (40 minutes ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (45 minutes ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (51 minutes ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (55 minutes ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (1 hour ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (1 hour ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (1 hour ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (1 hour ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (1 hour ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (1 hour ago)

Malayali Vartha Recommends