Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെെറസ് മൂലവും ബാക്ടീരിയ മൂലവും ഈ രോ​ഗമുണ്ടാകാം; അതിനാൽ ഏതുമൂലമാണ് അണുബാധയുണ്ടായിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സയാണ് തേടുക; ചെങ്കണ്ണ് എന്ന രോഗത്തെ ചെറുക്കാൻ ഈ മാർഗങ്ങൾ !

10 APRIL 2021 01:48 PM IST
മലയാളി വാര്‍ത്ത

വേനൽക്കാലം അടുക്കുന്നതോടെ നമ്മിൽ പലർക്കും വരാൻ സാധ്യതയുള്ള രോഗമാണ് ചെങ്കണ്ണ്. ചൂടുകാലത്ത് ചെങ്കണ്ണിന്റെ വരവ് കൂടും. എന്നാൽ ചെങ്കണ്ണ് വരുന്ന സമയം നമ്മൾ പലരും പല തെറ്റുകളും ആവർത്തിക്കാറുണ്ട്. എന്തൊക്കെ ചെയ്യരുത് എന്തൊക്കെ ചെയ്യാമെന്ന് ഒന്ന് പരിശോധിക്കാം.

ചെങ്കണ്ണ് മാറാൻ തുള്ളിമരുന്ന് സ്വയം വാങ്ങി കണ്ണിൽ ഒഴിക്കരുത്. അത് പല പ്രശ്നങ്ങളിലേക്ക് നയിക്കും. കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാ​ഗമാണ് കൺജങ്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവൈറ്റിസ്. ചെങ്കണ്ണ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുമൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അങ്ങനെയാണ് കണ്ണിന് ചുവന്ന നിറമുണ്ടാകുന്നത്

വെെറസും ബാക്ടീരിയയും മൂലം ചെങ്കണ്ണ് ഉണ്ടാകാറുണ്ട്. എന്നാൽ പൊതുവേ വെെറസ് മൂലമാണ് ഈ രോ​ഗം കൂടുതലും ഉണ്ടാകുന്നത്. ലക്ഷണങ്ങൾ ഇതൊക്കെയാണ്;
കണ്ണിന് ചുവപ്പ് , കണ്ണിന് വേദന, ചുവപ്പ് ,  കണ്ണിൽ നിന്ന് വെള്ളമൊഴുകൽ,  കൺപോളകൾക്ക് വീർപ്പ്,  വെളിച്ചത്തിൽ നോക്കുമ്പോൾ കണ്ണിന് വേദന,  കണ്ണിൽ പീളകെട്ടൽ,  കണ്ണിന്റെ ഉള്ളിൽ നിന്ന് കൊഴുത്ത ഒരു ദ്രാവകം വരുക, തുടക്കത്തിൽ തന്നെ ചികിത്സിക്കണം. അല്ലെങ്കിൽ അത് പകരാനിടയാകും. ചിലപ്പോൾ ​ഗുരുതരമായ നേത്രപടലത്തെ തന്നെ ബാധിച്ചേക്കാം.

രോ​ഗം ബാധിച്ച കണ്ണിലെ ദ്രവത്തിൽ വെെറസ് സാന്നിധ്യമുണ്ടായിരിക്കും. ഇതുമായുള്ള സമ്പർക്കമാണ് രോ​ഗം പകരാൻ ഇടയാക്കുന്നത്. രോ​ഗമുള്ള കണ്ണിൽ തൊട്ട കെെ ഉപയോ​ഗിച്ച് രോ​ഗമില്ലാത്ത കണ്ണിൽ തൊടുമ്പോൾ രോ​ഗം പകരും.

ഇതുമാത്രമല്ല, രോ​ഗമുള്ള വ്യക്തി ഉപയോ​ഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ അണുക്കളുടെ സാന്നിധ്യമുണ്ടായിരിക്കും. അതിനാൽ ഈ വസ്തുക്കൾ മറ്റൊരാൾ ഉപയോ​ഗിക്കുമ്പോൾ അവരിലേക്കും രോ​ഗം പകരും. പൊതുവേ സ്കൂളുകളിലും ഹോസ്റ്റലുകളിലുമൊക്കെ രോ​ഗം പെട്ടെന്ന് പടരാനുള്ള കാരണം ഇതാണ്.

രോ​ഗമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. വെെറസ് മൂലവും ബാക്ടീരിയ മൂലവും ഈ രോ​ഗമുണ്ടാകാം. അതിനാൽ ഏതുമൂലമാണ് അണുബാധയുണ്ടായിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സയാണ് തേടേണ്ടത്.

അതുകൊണ്ടുതന്നെ ചെങ്കണ്ണ് ഉണ്ടായാൽ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി ഏതെങ്കിലും തുള്ളിമരുന്ന് വാങ്ങി കണ്ണിൽ ഒഴിക്കാൻ നിൽക്കരുത്. മറ്റൊരാൾ ഉപയോ​ഗിക്കുന്ന മരുന്നും ഉപയോ​ഗിക്കരുത്.

രോ​ഗമുള്ള വ്യക്തി പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കണം. സ്വയം ഐസൊലേഷൻ സ്വീകരിക്കുന്നതാണ് നല്ലത്. രോ​ഗമുള്ള വ്യക്തി ഉപയോ​ഗിക്കുന്ന വസ്തുക്കളൊന്നും ഉപയോ​ഗിക്കരുത്. ടവൽ, തോർത്ത്, കണ്ണട, വസ്ത്രങ്ങൾ, കിടക്കവിരി തുടങ്ങിയ യാതൊന്നും മറ്റുള്ളവർ ഉപയോ​ഗിക്കരുത്. ഇവയിലൂടെയെല്ലാം രോ​ഗാണുക്കൾ പകരും.

രോ​ഗി തൊടാൻ സാധ്യതയുള്ള മേശ, കസേര, ബെഞ്ച്, വാതിൽ ലോക്ക് തുടങ്ങിയവയിലെല്ലാം രോ​ഗാണുക്കൾ വ്യാപിച്ചിട്ടുണ്ടാകും. അതിനാൽ ഇവിടെ രോ​ഗമില്ലാത്ത വ്യക്തി തൊടുന്നത് അയാൾക്ക് രോ​ഗം പകരാൻ ഇടയാക്കുന്നു. കണ്ണിൽ ഒഴിക്കാനുള്ള മരുന്ന് പരമാവധി രോ​ഗി സ്വയം ഒഴിക്കുന്നതാണ് നല്ലത്.

മറ്റുള്ളവരുടെ സഹായം തേടിയാൽ അവർക്കും ചിലപ്പോൾ രോ​ഗം ഉണ്ടായേക്കാം. ഇനി മറ്റൊരാളുടെ സഹായമില്ലാതെ മരുന്നൊഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ സഹായം സ്വീകരിക്കാം. പക്ഷേ മരുന്ന് ഒഴിക്കുന്ന വ്യക്തി മരുന്ന് ഒഴിക്കുന്നതിന് മുൻപും ശേഷവും കെെകൾ നന്നായി സോപ്പിട്ട് കഴുകണം. ഇല്ലെങ്കിൽ രോ​ഗം പകരും.

കണ്ണ് തിരുമ്മരുത്. രോ​ഗി നന്നായി വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ആരോ​ഗ്യകരമായ ഭക്ഷണം ആയിരിക്കണം.

ചെങ്കണ്ണ് ഉള്ളപ്പോൾ കോൺടാക്റ്റ് ലെൻസുകൾ ഉപയോ​ഗിക്കരുത്. രോ​ഗമുള്ളയാൾ കറുത്ത കണ്ണട ഉപയോ​ഗിച്ചാൽ രോ​ഗം പകരില്ല എന്നത് തെറ്റിദ്ധാരണയാണ്. കണ്ണട ഉപയോ​ഗിച്ചാലും കണ്ണ് തൊടുകയോ തിരുമ്മുകയോ ചെയ്യുമ്പോൾ രോ​ഗാണുക്കൾ കെെകളിലാകും. ഈ കെെകൾ ഉപയോ​ഗിച്ച് രോ​ഗി തൊടുന്ന ഇടങ്ങളിലെല്ലാം രോ​ഗാണുക്കൾ വ്യാപിക്കും.   ചെങ്കണ്ണുള്ളവർ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണിലെ പീള മൂലം കൺപോളകൾ ഒട്ടിപ്പിടിച്ചിരിക്കാറുണ്ട്.

അതിനാൽ തന്നെ കണ്ണ് തുറക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകാറുമുണ്ട്. ഇതൊഴിവാക്കാൻ ഒരു വഴിയുണ്ട്. അൽപ്പം തിളപ്പിച്ചാറിയ ചൂടുവെളളം എടുത്ത് അതിൽ ഒരു തുണിക്കഷ്ണം മുക്കിപ്പിഴിഞ്ഞ് ആ തുണി ഉപയോ​ഗിച്ച് സാവധാനം കണ്ണ് തുടച്ചുകൊടുത്താൽ മതി. അപ്പോൾ പീളകെട്ടിയത് അലിഞ്ഞ് കണ്ണ് പതുക്കെ തുറക്കാനാകും. ഇതിന് ശേഷം കെെകൾ നന്നായി സോപ്പിട്ട് കഴുകിയാൽ മതി. ആരോഗ്യ വിദഗ്ധർ നൽകുന്നനിർദേശങ്ങൾ പാലിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (55 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (3 hours ago)

Malayali Vartha Recommends