Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശ്വാസ വാർത്ത ! ഒറ്റ ഗുളികയില്‍ കോവിഡ് ഔട്ട് ! മരുന്ന് തയാറാകുന്നത് ഫൈസറിന്റെ രഹസ്യകേന്ദ്രത്തില്‍...പാരസെറ്റമോള്‍ പോലെ വീടുകളില്‍ തന്നെ ഉപയോഗിക്കാവുന്ന മരുന്ന് ഈ വർഷം തന്നെ വിപണിയിൽ എത്തും

26 APRIL 2021 01:57 PM IST
മലയാളി വാര്‍ത്ത

മാസ്കു ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ വൈറസിനെ തുരത്താൻ നമ്മൾ ശ്രമിക്കുന്നതിനോടൊപ്പം വാക്സിൻ കൂടി എത്തിയത് വലിയ അനുഗ്രഹമായി. എങ്കിലും വാക്സിൻ ക്ഷാമവും പൂർണ ഫലം ലഭിക്കണമെങ്കിൽ 2 ഡോസ് വാക്സിൻ വേണമെന്നതും കാലതാമസം ഉണ്ടാക്കുകയാണ് .ഈ അവസരത്തിൽ ആശ്വാസമായാണ് വാക്‌സിന് പകരം ഒറ്റ ഗുളിക ഫൈസറിന്റെ രഹസ്യകേന്ദ്രത്തില്‍ ഒരുങ്ങുന്നു എന്ന വാർത്ത വരുന്നത്

 

അമേരിക്കയിലെയും ബെല്‍ജിയത്തിലേയും ഫൈസറിന്റെ രണ്ടു രഹസ്യ കേന്ദ്രങ്ങളിലായി നടക്കുന്ന ഗവേഷണപരീക്ഷണങ്ങള്‍ നിര്‍ണായകഘട്ടത്തിലാണ് ..18 നും 60നും ഇടയില്‍ പ്രായമുള്ള അറുപത് വോളന്റിയര്‍മാര്‍ക്കായി സാര്‍സ്-കോവ്-2 രോഗത്തെ ഇല്ലാതാക്കുന്ന ഒറ്റഗുളിക നല്‍കി കഴിഞ്ഞതായാണ്‌ 'ദ് ടെലഗ്രാഫ് ' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പരീക്ഷണം വിജയകരമാകുകയാണെങ്കില്‍ കോവിഡ് 19 നെ സുഖപ്പെടുത്തുന്ന മരുന്ന് ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ കഴിയും എന്നാണു പ്രതീക്ഷ...

 

 

PF 07321332 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന രാസതന്‍മാത്ര ആണ് ഈ ആന്റിവൈറല്‍ മരുന്നിന്റെ അടിസ്ഥാനം. പ്രോട്ടിയേസ് ഇന്‍ഹിബിറ്റര്‍ എന്ന വിഭാഗത്തിലാണ് ഈ മരുന്ന് വരുന്നത്. സാര്‍സ്-കോവ്-2 വൈറസിന്റെ ''നട്ടെല്ലിനെ'' യാണത്രെ ഈ രാസതന്‍മാത്ര ആക്രമിക്കുന്നത് ..നമ്മുടെ തൊണ്ടയിലും മൂക്കിലും ശ്വാസകോശത്തിലും വൈറസ് പെരുകുന്നതിനെ തടയുന്നതിന് ഈ രാസതന്‍മാത്രയ്ക്ക് കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്


യുകെയിലും മറ്റു ലോകരാജ്യങ്ങളിലും എച്ച്‌ഐവിയുടെ വ്യാപനം തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പ്രോട്ടിയേസ് ഇന്‍ഹിബിറ്റേഴ്‌സ് ആണ്. കോവിഡ് മഹാമാരിയെ തടയുന്നതിന്റെ പടിവാതിലിലാണ് പ്രോട്ടിയേസ് ഇന്‍ഹിബിറ്ററിലൂടെ ശാസ്ത്രലോകമെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.

 

 

''അവര്‍ ഇവിടെ വരെയെത്തിയെങ്കില്‍ അതു വളരെ ശുഭകരമാണ്.' ലണ്ടനിലെ കിങ്‌സ് കോളജിലെ ഫാര്‍മസ്യൂട്ടിക്കല്‍ മെഡിസിനിലെ വിസിറ്റിങ് പ്രഫസര്‍ ആയ പ്രഫ.പെന്നി വാര്‍ഡ് പറയുന്നു. പക്ഷിപ്പനിക്കെതിരെ ടാമി ഫ്‌ളൂ വികസിപ്പച്ചതില്‍ പ്രധാന പങ്കാളികളില്‍ ഒരാളാണ് പെന്നി വാര്‍ഡ്.

 

പാരസെറ്റമോള്‍ പോലെ വീടുകളില്‍ തന്നെ ഉപയോഗിക്കാവുന്ന ഈ മരുന്ന് വികസിപ്പിക്കാന്‍ ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വന്നുവെന്ന് ഫൈസറിന്റെ മെഡിസിനല്‍ കെമിസ്ട്രി ഡയറക്ടര്‍ ഡാഫിഡ് ഓവന്‍ ഒരു സിംപോസിയത്തില്‍ വെളിപ്പെടുത്തിയിരുന്നു.

 

 


ഒരു മഴത്തുള്ളിയോളം മാത്രം വലിപ്പമുള്ള ആദ്യ ഏഴുമില്ലിഗ്രാം മരുന്ന് കഴിഞ്ഞ ജൂലൈയില്‍ തന്നെ രൂപപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറോടെ അത് 100 ഗ്രാമിലെത്തിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം അത് ഒരു കിലോഗ്രാമായി. 210 പേരടങ്ങുന്ന ഗവേഷക സംഘമാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഡാഫിഡ് ഓവന്‍ വെളിപ്പെടുത്തി.


എന്നാല്‍ ഇതുവരെ നടന്ന ലാബ്ടെസ്റ്റുകളുടെ വിശദാംശങ്ങളെ കുറിച്ച്‌ ഫൈസര്‍ ഇതുവരെ നിശബ്ദത പാലിക്കുകയാണ്. എന്നാല്‍ സാര്‍സ്-കോവ്-വൈറസ് 2 വിന് എതിരെ മികച്ച ആന്റിവൈറല്‍ സ്വഭാവം കൃത്രിമ സാഹചര്യങ്ങളില്‍ മരുന്ന് കാണിക്കുന്നുണ്ടെന്ന് മാത്രം ഫൈസര്‍ പറയുന്നു.

 


ആശുപത്രിവാസമോ ഐസിയു പരിചണമോ ആവശ്യമില്ലാതെ പാരസെറ്റമോള്‍ പോലെ വീടുകളില്‍ സാധാരണ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ഗുളികയായിട്ടാവും ഈ മരുന്ന് പൊതുജനത്തിന്റെ പക്കല്‍ എത്തുക എന്നാണ് അറിയുന്നത്.

 

ഇതുവരെ നടന്ന പരീക്ഷണങ്ങളിലൊന്നും തന്നെ കാര്യമായ പാര്‍ശ്വഫലങ്ങള്‍ ഈ മരുന്ന് ഉണ്ടാക്കിയിട്ടില്ല എന്നതും ആവേശകരമാണ്. മനുഷ്യരിലെ ഈ മരുന്നു പരീക്ഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ് ശാസ്ത്രലോകം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (54 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

Malayali Vartha Recommends