Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് 19; പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...കഴിക്കേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ടവയും

04 MAY 2021 01:14 PM IST
മലയാളി വാര്‍ത്ത


ലോകം കൊറോണയുടെ ഭീതിയിലാണ്. 'സാർസ്‌ കോവ് ‌2' എന്ന കൊറോണ വൈറസ്‌ പരത്തുന്ന കോവിഡ്‌ രോഗം ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട്‌ ഒരുവർഷമായി..ഇപ്പോഴും നിരവധി പേരിൽ കൊറോണ പടർന്ന് കൊണ്ടിരിക്കുന്നു.

 

ആൽക്ക​ഹോൾ അടങ്ങിയ സാനിറ്റെെസർ ഉപയോ​ഗിക്കുന്നതും മാസ്ക് ധരിക്കുന്നതും തന്നെയാണ് പ്രധാനമാർ​ഗം. അതിനോടൊപ്പം പ്രാധാന്യമുള്ളതാണ് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് . ഇതിനായി ഭക്ഷണം ,വിശ്രമം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്

 

പച്ചക്കറികളും മറ്റു ഭക്ഷണപദാർത്ഥങ്ങളും വേവിക്കാതെ കഴിക്കുന്നത് കൊറോണക്കാലത്തു
ഒഴിവാക്കുന്നതാണ് ഉചിതം. സലാഡിനും മറ്റുമായി പച്ചക്കറികൾ ഉപയോഗിക്കുമ്പോഴും നന്നായി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തൊലി അടർത്തി കളയാവുന്ന പഴങ്ങൾ തിരഞ്ഞെടുക്കാം.

 

കൊറോണ വൈറസിനെ തടയാൻ നല്ലത് എന്ന രീതിയിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പൊതുവെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ് നാരങ്ങ, വെളുത്തുള്ളി, കറുവപ്പട്ട എന്നിവ. ഇവ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.

 

കറുവപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ ,കരിംജീരകം ,അയമോദകം ,മഞ്ഞൾ ,നാരങ്ങാ എന്നിവയെല്ലാം കൊറോണ വൈറസ്സിനെതിരെ പ്രതിരോഗം തീർക്കാൻ സഹായിക്കും എന്നാൽ ഇവ ആവശ്യത്തിൽ കൂടുതൽ വെള്ളത്തിൽ കലക്കി കുടിക്കുന്നതിനേക്കാൾ ഭക്ഷണത്തിനോടൊപ്പം ചേർക്കുന്നതാണ് നല്ലത്

 

മഞ്ഞളും കുരുമുളകും ചേർത്ത ഭക്ഷണം പൊതുവെ നല്ലതാണ് . നോൺ വെജിറ്റേറിയൻ കഴിക്കുന്നവർക്ക് ചിക്ക ൻ, മൽസ്യം എന്നിവ തേങ്ങാപ്പാലിൽ വേവിച്ചു കഴിക്കുന്നത് നല്ലതാണ്. കൂടുതൽ എരിവ് കോവിഡ് രോഗം ഉള്ളവർക്ക് ദോഷം ചെയ്യുമെന്നതിനാൽ അധികം എരിവ് ഒഴിവാക്കുന്നതാണ് നല്ലത്

 

ഏറെ കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവയും ഒഴിവാക്കേണ്ടതുണ്ട് . കോവിഡ് രോഗമുള്ളപ്പോൾ മദ്യപാനവും ഒഴിവാക്കണം

 

കോൺഫ്ളെക്സ്, ഓട്സ്, മുട്ട, പഴങ്ങൾ, ദോശ ,ഇഡ്ഡലി എന്നിവയൊക്കെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കോവിഡ് രോഗമുള്ളപ്പോൾ മൂന്നു മുട്ടയുടെ വെള്ളയും ഒരുമുട്ടയുടെ മഞ്ഞയും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം . ആവശ്യത്തിന് പ്രോടീൻ ഇത് വഴി ശരീരത്തിന് ലഭിക്കും

 

 

 

ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നതിന് വേണ്ടി അരി, ഗോതമ്പ്, ചോളം, മുത്താറി, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് എന്നിവയെല്ലാം കഴിക്കാം . സമീകൃത ഭക്ഷണത്തിന്‍റെ രണ്ടാമത്തെ ഘടകം മാംസ്യമാണ്, പ്രോട്ടീൻ. പയർ, കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലും ഒന്ന് നിർബന്ധമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . ഊർജത്തിന് വേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്‍റെ 20-25 ശതമാനം മാംസ്യ വിഭവം ഉണ്ടായിരിക്കണം.

ഭക്ഷണത്തിൽ വേണ്ടത്ര പച്ചക്കറി ഉണ്ടാകണം. ചീര, വെണ്ട, പാവക്ക, കോവക്ക, കക്കരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ഇങ്ങിനെയുള്ളതെല്ലാം ധാരാളം കഴിക്കാം. പഴങ്ങൾ എല്ലാ നേരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

 

കോവിഡിനെ പ്രതിരോധിക്കാനായി മാർക്കറ്റിൽ നിന്ന് വിലകൂടിയ ഫ്രൂട്സ് വാങ്ങികഴിക്കണം എന്നൊന്നും ഒരു നിർബന്ധവുമില്ല. . പ്രാദേശികമായി ലഭ്യമാകുന്ന വാഴപ്പഴം, മാമ്പഴം, പൈനാപ്പിൾ, പപ്പായ, പേരക്ക, ഓറഞ്ച്, സപ്പോട്ട, ചാമ്പക്ക എന്നിവയെല്ലാം രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതാണ്

 

ഇതിനൊപ്പം ഏറെ പ്രധാനമുള്ള ഒന്നാണ് വെള്ളം , ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നത് ഉത്തമമാണ് . നന്നായി വെള്ളം കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിർത്തേണ്ടതുണ്ട്. ഒപ്പം തൈര്, മോരുവെള്ളം എന്നിവയൊക്കെ കുടിക്കുന്നത് ചൂടിനെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കാനും നല്ലതാണ്.


ജ്യൂസുകൾ നല്ലതാണെങ്കിലും കഴിവതും വീട്ടിലുണ്ടാക്കി കഴിക്കാൻ ശ്രമിക്കണം . ഒരുപാട് തണുപ്പിച്ച് വെള്ളമോ ജ്യൂസോ കഴിക്കുന്നതും ഒഴിവാക്കാവുന്നതാണ്.

 

കോവിഡിനെ പ്രതിരോധിക്കാൻ നമുക്കൊരുമിച്ചു കൂട്ടായി പ്രയത്നിക്കാം. മാസ്ക്കും സാനിറ്റൈസറും സാമൂഹിക അകലവും ശീലമാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (54 minutes ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (1 hour ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (2 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (2 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (2 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (2 hours ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (2 hours ago)

Malayali Vartha Recommends