റൂട്ട് കനാല്‍ ചികിത്സ കാൻസറിന് കാരണമായേക്കാം

റൂട്ട് കനാല്‍ ചികിത്സ സ്ഥിരമായി ചെയ്തു വരുന്ന ഒരു ചികിത്സാരീതിയാണ്. പല്ലിന്റെ വേരുകൾക്ക് ക്ഷതം സംഭവിക്കുമ്പോഴാണ് സാധാരണയായി റൂട്ട് കനാൽ ചികിത്സ ചെയ്യാറുള്ളത്. വേരുകൾ നഷ്ടമാകുന്നത് കൊണ്ടു തന്നെ രോഗാണുക്കളായ ബാക്ടീരിയകളുടെ വളര്‍ച്ചാകേന്ദ്രമായി മാറാന്‍ സാധ്യതയേ റുന്നു.
രോഗാണുക്കൾ രക്തത്തിലേയ്ക്കു കടന്നാൽ ചിലപ്പോൾ വർഷങ്ങൾക്ക് ശേഷമായിരിക്കും പല ഗുരുതരരോഗങ്ങള്‍ക്കും ഇവ കാരണമാകുന്നത്.
1900ല്‍ ഡോക്ടര്‍ പ്രൈസ് എന്ന പ്രശസ്തനായ ഡോക്ടര്‍ ഇതു സംബന്ധിച്ചു ഗവേഷണം നടത്തി. വാതം ബാധിച്ച് ആറുവര്‍ഷം വീല്‍ചെറയറിലായിരുന്ന ഒരു സ്ത്രിയുടെ റൂട്ട് കനാല്‍ ചെയ്ത പല്ല് ഇദ്ദേഹം അവരുടെ സമ്മതത്തോടെ പുറത്തെടുത്തു. ഇത് ഒരു മുയലിന്റെ വായില്‍ പിടിപ്പിയ്ക്കുയും ചെയ്തു. സ്ത്രീയ്ക്കുണ്ടായ അതേ വാതരോഗം മുയലിനും പിടിപെട്ടു. 10 വര്‍ഷത്തിനു ശേഷം ഇതു ചാവുകയും ചെയ്തു.
റൂട്ട് കനാല്‍ ചെയ്ത് പല്ലെടുത്തു മാറ്റിയ സ്ത്രീയുടെ വാതം ഭേദമാവുകയും ചെയ്തു.
ഡോക്ടര്‍ പ്രൈസ് ഇതു സംബന്ധിച്ച് പുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും 70 വര്‍ഷത്തോളം ഇതു വെളിയില്‍ വരാതെ പൂഴ്ത്തിവയ്ക്കപ്പെട്ടു. പിന്നീട് ഡോക്ടര്‍ മെയ്‌നിംഗ് എന്ന ഡെന്റിസ്റ്റാണ് ഇതെക്കുറിച്ചു കൂടുതല്‍ പഠനം നടത്തി ഈ കണ്ടെത്തലുകള്‍ വാസ്തവമാണെന്നു തെളിയിച്ചത്.
റൂട്ട് കനാല്‍ ചെയ്യുമ്പോള്‍ പല്ലിനുള്‍ഭാഗം പൊള്ളയാക്കി ഇതിനുള്ളില്‍ ഒരു പള്‍പ് നിറയ്ക്കുന്നു. പല്ലിന്റെ വേരുകള്‍ അറുക്കപ്പെടുന്നതു കാരണം ഇതിലേയ്ക്കുള്ള രക്തപ്രവാഹം ഉണ്ടാകില്ല.എന്നാല്‍ വേരുകളുടെ ചെറിയ ഭാഗങ്ങള്‍ അപ്പോഴും അവിടെത്തന്നെയുണ്ടാകും. പല്ലിനടിയിലെ രക്തപ്രവാഹം നിലയ്ക്കന്നതു കാരണം ഭക്ഷണം ലഭിയ്ക്കാത്ത ബാക്ടീരിയകള്‍ ഈ ഭാഗങ്ങളില്‍ മറഞ്ഞിരുന്നു അതില്‍ നിന്നുള്ള പോഷകങ്ങള്‍ കൊണ്ടു വളരും.
ആന്റിബയോട്ടിക്‌സിനോ സ്റ്റീറോയിഡുകൾക്കോ ഇവിടെ എത്തിപ്പെടാന്‍ സാധിയ്ക്കാത്തതു കൊണ്ടുതന്നെ ഇവ ശക്തിയാര്‍ജിച്ചു വളരുക മാത്രമല്ല, ശരീരത്തിന് ദോഷകരമായ പല ടോക്‌സിനുകളും പുറപ്പെടുവിയ്ക്കുകയും ചെയ്യും.ട്യൂമറിനെ തടയാന്‍ സഹായകമായ പ്രോട്ടീന്‍ ഉല്‍പാദനം തടയാന്‍ ഇത്തരം ബാക്ടീരിയകള്‍ക്കു കഴിയും.
ഇവ പെരുകി പല്ലിന്റെ കീഴറ്റത്തും പെരിഡോന്റല്‍ ലിഗ്മെന്റിലും അണുബാധയുണ്ടാക്കും. ഇത് കൂടുമ്പോള്‍ താടിയെല്ലില്‍ തന്നെ പോടുകളുണ്ടാക്കാം.
ഇത്തരം ബാക്ടീരിയകള്‍ക്ക് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തമായിരിയ്ക്കുന്നിടത്തോളം ഒന്നും ചെയ്യാനാകില്ല. എന്നാല്‍ ഇ്മ്യൂണിറ്റി കുറയുമ്പോള്‍ ഇവ രക്തത്തിലേയ്ക്കു കടന്ന് മറ്റ് അവയവങ്ങളിലെത്തി രോഗങ്ങളുണ്ടാക്കും.
ഇത്തരം ബാക്ടീരിയകള്‍ക്ക് ഹൃദ്രോഗം, കിഡ്‌നി പ്രശ്‌നങ്ങള്‍, സന്ധിവേദന, ന്യൂറോസംബന്ധമായ അസുഖങ്ങള്‍, ലൂപ്പസ് പോലുള്ള ഓട്ടോഇമ്യുണ്‍ രോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയേറെയാണ്.
ഇതെക്കുറിച്ചു കൂടുതല്‍ പഠനം നടത്തിയ ഡോക്ടര്‍ റോബെര്‍ട്ട് ജോണ്‍സണ്‍ റൂട്ട് കനാലും ബ്രെസറ്റ് ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച 93 ശതമാനം സ്ത്രീകളിലും റൂട്ട് കനാല്‍ നടത്തിയതായാണ് അദ്ദേഹത്തിന്റെ ഗവേഷണഫലം.
https://www.facebook.com/Malayalivartha