Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

ഹാര്‍ട്ട് അറ്റാക്ക് എന്നാല്‍ എന്താണ്?

16 MARCH 2017 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കോവിഡ് സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെ പുതിയ വൈറസ് വ്യാപനം; ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രി...

കൊറോണറി ഹാര്‍ട്ട് ഡിസീസ് അഥവാ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാര്‍ട്ട് അറ്റാക്ക് എന്ന്പറയുന്നത്. ഈ അസുഖം, കൊറോണറി ആര്‍ട്ടറിയുടെ അകത്തെ ഭിത്തിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടി പ്‌ളേക് ഉണ്ടാകുന്നു. ഈ പ്‌ളേക് ചിലപ്പോള്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നു. ഈ ബ്ലോക്ക് രക്തം ആര്‍ട്ടറിയില്‍കൂടെ ഹൃദയത്തില്‍ എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയാണ് സാധാരണയായി ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഹാര്‍ട്ട് അറ്റാക്ക് വരുന്ന സമയത്ത് ആളുകള്‍ക്ക് സാധാരണ അനുഭവപ്പെടുന്നത് നെഞ്ചില്‍ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, അരയ്ക്കു മുകളില്‍ ഉള്ള മറ്റുഭാഗങ്ങളില്‍ അതായത് കൈകളില്‍, പുറത്ത്, കഴുത്തില്‍, താടിയെല്ലില്‍ അല്ലെങ്കില്‍ വയറ്റില്‍ വേദന, തുടിപ്പ്, അല്ലെങ്കില്‍ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദിക്കാന്‍ തോന്നുക, ഛര്‍ദ്ദിക്കുക, ഏമ്പക്കം വിടുക, അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍. വിയര്‍ക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക, ഈര്‍പ്പമുള്ള ചര്‍മം, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം. തല കറക്കം അല്ലെങ്കില്‍ ഒരു മന്ദത അനുഭവപ്പെടല്‍ ഇതൊക്കെയാണ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍.



ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് ഉറപ്പിക്കാന്‍ ഇ.സി.ജി. രക്ത പരിശോധന, എക്കോ കാര്‍ഡിയോഗ്രാം, ആന്‍ജിയോഗ്രാം എന്നീ പരിശോധനാമാര്‍ഗങ്ങളുണ്ട്. ഹാര്‍ട്ട് അറ്റാക്ക് ആണെന്നു ഡോക്ര്‍ക്കു തോന്നുകയാണെങ്കില്‍ ഇലക്ട്രോ കാര്‍ഡിയോഗ്രാം നടത്താന്‍ അദ്ദേഹം ആവശ്യപ്പെടാം. ഈ ടെസ്റ്റ് നിങ്ങളുടെ ഹൃദയത്തിന്റെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ ഉപയോഗിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമ്പോള്‍ ഹാര്‍ട്ട് ചില കെമിക്കല്‍സ് പുറംതള്ളാറുണ്ട്. ഇത് നിങ്ങളുടെ രക്തത്തില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടുണ്ടെന്ന് മനസിലാക്കാം. എക്കോ കാര്‍ഡിയോഗ്രാം ടെസ്റ്റില്‍ ശബ്ദവീചികള്‍ ഉപയോഗിച്ച് ഹൃദയം പമ്പു ചെയ്യുന്ന ചിത്രം ഉണ്ടാക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിലെ എല്ലാ ഭാഗങ്ങളും ഒരുപോലെ രക്തം പമ്പ് ചെയ്യുകയില്ല. ആന്‍ജിയോഗ്രാം ടെസ്റ്റിനിടയില്‍ ഡോക്ടര്‍ ഒരു നേര്‍ത്ത കുഴല്‍ നിങ്ങളുടെ കൈയിലെയോ കാലിലെയോ ഞരമ്പിലൂടെ കയറ്റി പതുക്കെ ഹൃദയത്തിനടുത്തേക്കു നീക്കുന്നു. എക്‌സ്‌റേ കടന്നുപോകുമ്പോള്‍ തെളിഞ്ഞു കാണാനായി ഒരു ഡൈ ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനെ കൊറോണറി ആന്‍ജിയോഗ്രാഫി എന്നുപറയുന്നു. ഏതെങ്കിലും ആര്‍ട്ടറിയില്‍ രക്തചംക്രമണം തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ ഇതുമൂലം അറിയാന്‍ കഴിയും.



ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമ്പോള്‍ ആശുപത്രിയില്‍ പോയാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും താഴെപ്പറയുന്ന ചില കാര്യങ്ങള്‍ചെയ്യും. നിങ്ങള്‍ക്ക് മാസ്‌ക് വഴിയോ ട്യൂബ് വഴിയോ ഓക്‌സിജന്‍ മൂക്കിലേക്ക് നല്‍കും. ഇത് ഹാര്‍ട്ട് അറ്റാക്ക് വഴിയുണ്ടാവാന്‍ സാധ്യതയുള്ള ഹൃദയത്തിന്റെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. വേദനാസംഹാരികള്‍ നല്‍കും. ഇത് നെഞ്ചുവേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാന്‍ സഹായിക്കും. ചിലപ്പോള്‍ പിരിമുറുക്കം കുറയ്ക്കുവാനുള്ള മരുന്നുകളും നല്‍കിയേക്കാം. കൂടുതല്‍ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കിയേക്കാം. നിങ്ങളുടെ ഹൃദയത്തിന്റെ ഓക്‌സിജന്റെ ആവശ്യം കുറയ്ക്കാനായി ബീറ്റ ബ്ലോക്കര്‍ എന്ന മരുന്ന് നല്‍കിയേക്കാം. ഇതും ഹാര്‍ട്ട്അറ്റാക്ക് മൂലമുള്ള ഹൃദയത്തിന്റെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അടഞ്ഞ ആര്‍ട്ടറിയിലൂടെ വീണ്ടും രക്തം പ്രവഹിപ്പിക്കാന്‍ നോക്കും. ഹൃദയത്തിലെ ബ്ലോക്ക് അലിയിച്ചു കളയാനായി ഞരമ്പിലൂടെ (ഐ.വി.) ക്ലോട്ട് ബസ്‌റ്റെര്‍സ് എന്ന മരുന്ന് കയറ്റിവിടും.സ്‌റ്റെന്റിങ് എന്ന പേരിലുള്ള ചികിത്സാരീതിയാണ് മറ്റൊന്ന്. ഒരു ചെറിയ മെറ്റല്‍ ട്യൂബ് ബ്ലോക്ക് ആയ അര്‍ട്ടറിയിലേക്കു കടത്തി അതിനെ തുറന്നുവയ്ക്കുന്ന രീതി.



സ്‌റ്റെന്റ് സമയത്ത് ലഭിക്കാതെ വരുകയോ അല്ലെങ്കില്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരുകയോ ചെയ്യുകയാണെങ്കില്‍ ഡോക്ടര്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നിര്‍ദ്ദേശിക്കാം. കൊറോണറി ആര്‍ട്ടറി ബെപാസ്സ് ഗ്രാഫ്റ്റിങ് അല്ലെങ്കില്‍ ബെപാസ്സ് സര്‍ജറി എന്നപേരിലും ഈ സര്‍ജറിയെ വിളിക്കാറുണ്ട് . ഈ സര്‍ജറി ചെയ്യുമ്പോള്‍ ഡോക്ടര്‍ നിങ്ങളുടെ തന്നെ ആര്‍ട്ടറിയും ഞരമ്പുകളും ഉപയോഗിച്ച് അര്‍ട്ടറിയിലെ തടസ്സമുള്ള സ്ഥലത്തുനിന്ന് രക്തം വഴിമാറ്റി സഞ്ചരിപ്പിക്കാന്‍ പുതിയ പാത ഉണ്ടാക്കുന്നു. സങ്കീര്‍ണമല്ലാത്ത ഒരു ഹാര്‍ട്ട് അറ്റാക്ക് ആണ് സംഭവിച്ചതെങ്കില്‍ രോഗിക്ക് 3 തൊട്ടു 5 ദിവസം മാത്രമേ ആശുപത്രിയില്‍ കഴിയേണ്ടിവരികയുള്ളൂ.



ഒരു ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരും. ഡോക്ടര്‍ നിര്‍ദ്ദേശിച്ചപോലെ കൃത്യമായി മരുന്നുകള്‍കഴിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായിട്ടുള്ളവര്‍ക്ക് കൊടുക്കുന്ന മരുന്നുകള്‍ വീണ്ടും ഒരു ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നു.. അങ്ങനെ പക്ഷാഘാതമോ മരണമോ ഉണ്ടാകുന്നതിന്റെയും സാധ്യത കുറയ്ക്കുന്നു. നിങ്ങള്‍ക്ക് മരുന്നിന്റെ വില താങ്ങാന്‍ കഴിയില്ല എങ്കിലും തരുന്ന മരുന്നുകള്‍ എന്തെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നു എങ്കിലും ഡോക്ടറോട് പറയാന്‍ മടിക്കരുത്. തീര്‍ച്ചയായും മറ്റു വഴികള്‍ ഉണ്ടാകും. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണവും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക. റെഡ് മീറ്റ് അധികം കഴിക്കാതെ ശ്രദ്ധിക്കുക. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പു കുറഞ്ഞ പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ് ഭാരക്കൂടുതല്‍ ഉണ്ടെങ്കില്‍ ശരീരഭാരം കുറയ്ക്കുക. ശരീരഭാരം കുറയ്ക്കുന്നത് അടുത്ത ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒപ്പം നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം  (9 minutes ago)

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കഞ്ചാവും എംഡിഎംഎയും  (40 minutes ago)

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണകാരണം പുകയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (50 minutes ago)

നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍  (1 hour ago)

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (1 hour ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (2 hours ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (2 hours ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (3 hours ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (3 hours ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (3 hours ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (3 hours ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (3 hours ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (4 hours ago)

Malayali Vartha Recommends