ഗ്രീന്‍ പീസ് ധോക്ല

കടലമാവ് അരച്ചത് 1 കപ്പ്
തൈര് അടിച്ചത് 1 കപ്പ്
ഗ്രീന്‍ പീസ് 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് 1 വലിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
ഇഞ്ചി പച്ചമുളക് പേസ്റ്റ് 1 ടീസ് പൂണ്‍
സോഡാപ്പൊടി 1 ടീസ്പൂണ്‍
നാരങ്ങാനീര് 1 നാരങ്ങായുടെ
എണ്ണ 2 വലിയ സ്പൂണ്‍
കടുക് 1 ചെറിയ സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് 2 എണ്ണം
മല്ലിയില അരിഞ്ഞത് 2 വലിയ സ്പൂണ്‍
തേങ്ങ തിരുമ്മിയത് 1/2 കപ്പ്
തയ്യാറാക്കുന്നവിധം
ഗ്രീന്‍പീസ് നല്ല പേസ്റ്റു പരുവത്തില്‍ അരച്ചെടുക്കുക. കടലമാവ് ബൗളിലാക്കി തൈരും, ഗ്രീന്‍പീസ് പേസ്റ്റും പഞ്ചസാര പൊടിച്ചതും ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു ദോശമാവു പരുവത്തില്‍ കലക്കി യോജിപ്പിക്കുക. ഈ മാവ് 34 മണിക്കൂര്‍ അനക്കാതെ വയ്ക്കുക. പിന്നീട് ഈ മാവിലേക്ക് ഇഞ്ചിയും പച്ചമുളകു പേസ്റ്റും ചേര്‍ത്തിഇളക്കുക. അപ്പച്ചെമ്പിന്റെ തട്ടു മയം പുരട്ടി വയ്ക്കുക.
ഒരു ബൗളില്‍ ഏാഴാമത്തെ ചേരുവകള്‍ അടിച്ചു യോജിപ്പിക്കുക. ഇതുമാവിലേക്കു ചേര്‍ക്കുക. ഈ മാവ് മയം പുരട്ടിയ തട്ടിലേക്കു ഒഴിച്ചു (തട്ടിന്റെ പകുതി ഉയരത്തില്‍ മാത്രമേ മാവ് ഒഴിക്കാവൂ.) അടച്ചുവച്ചു ആവിയില്‍ 10 മിനിറ്റു വേവിക്കുക. എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും മൂപ്പിക്കുക.
പച്ചമുളകു അരിഞ്ഞതും ഇതില്‍ ചേര്‍ത്തു ഇളക്കുക. ഈ മിശ്രിതം തയാറാക്കിയ ധോക്ലയുടെ മീതെ ഒഴിക്കുക. ധോക്ല തണുത്ത ശേഷം രണ്ടു ഇഞ്ചു വലിപ്പമുള്ള ചതുരകഷണങ്ങളായി മുറിക്കുക. ഇതിനു മുകളില്‍ 11 മുതല്‍ 12 വരെയുള്ള ചേരുവകള്‍ വിതറി അലങ്കരിച്ചു ഉപയോഗിക്കുക.
https://www.facebook.com/Malayalivartha