അസുഖങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഗോതമ്പ് കഴിക്കുന്നവരാണെങ്കില്‍ നിങ്ങളിത് അറിയുക!, കണ്ണുമടച്ച് ഗോതമ്പിനെ വിശ്വസിക്കല്ലേ

ഇന്ന് ഡയറ്റ് ചെയ്യുന്നവര്‍ പലരും ആഹാരത്തിലുല്‍പ്പെടുത്തുന്ന ആഹാര പദാര്‍ത്ഥമാണ് ഗോതമ്പ്. ഗോതമ്പിന് ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നല്‍കാനുള്ള കഴിവുമുണ്ട്. എന്നാല്‍, ഗോതമ്ബിനുമുണ്ട് ഒരു ദോഷവശമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ കഴിയുമോ. ഗോതമ്ബിലടങ്ങിയിരിക്കുന്ന 'ഗ്ലൂട്ടെണ്‍' എന്ന പ്രോട്ടീനാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നക്കാരന്‍.
ഇത് ചിലയാളുകളില്‍ കുടല്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതായത്, ചില സമയങ്ങളില്‍ 'ഗ്ലൂട്ടെണ്‍' ദഹിച്ചുകിട്ടാന്‍ വലിയ പാടാണ്. ഇത് പിന്നീട് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിമാറും.
വയറ്റില്‍ ഗ്യാസ് വന്ന് നിറയുക, വയറ് കെട്ടിവീര്‍ക്കുക, വയറുവേദന, ചെറിയ തോതില്‍ മലബന്ധം, ചിലപ്പോള്‍ വയറിളക്കം, ക്ഷീണം എന്ന് തുടങ്ങി പോഷകക്കുറവ്, തൂക്കം കുറയുക, കുടലിന്റെ പ്രവര്‍ത്തനം തകരാറിലാവുക എന്നിങ്ങനെയുള്ള വലിയ പ്രശ്നങ്ങളിലേക്ക് വരെ ഇത് നമ്മളെയെത്തിച്ചേക്കും.
ഇത് കൂടാതെ 'ഗ്ലൂട്ടെണ്‍' ഇള്‍പ്പെടെ ഗോതമ്ബിലുള്ള ചില പ്രോട്ടീനുകള്‍ ചിലരില്‍ അലര്‍ജിക്കും കാരണമാകാറുണ്ട്. തൊണ്ടയിലും വായയിലും ചെറിയ തോതില്‍ ചൊറിച്ചിലും അസ്വസ്ഥതയും വീക്കവും ഉണ്ടാവുക, ശ്വാസതടസ്സം നേരിടുക, ക്ഷീണം, വയറിളക്കം, കണ്ണ് കടിക്കുക- ഇങ്ങനെയെല്ലാമായിരിക്കും ഈ അലര്‍ജിയുടെ ലക്ഷണം.
https://www.facebook.com/Malayalivartha