ആരോഗ്യത്തിനും രുചിയ്ക്കും മുന്നില്‍ തന്നെ!, തേന്‍ നെല്ലിക്കയുടെ ഈ ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ...

നിരവധി പേര്‍ക്ക് ഇഷ്ടമുള്ള ആഹാര പദാര്‍ത്ഥമാണ് തേന്‍ നെല്ലിക്ക. ആരോഗ്യ ഗുണങ്ങളിലും ഏറെ മുന്നിലാണ് ഇത്. കരളിന് വളരെയധികം ഗുണം ചെയ്യകയും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക.
മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. അസ്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റെിഓക്സിഡന്റുകള്‍ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത്തേ ലംഗ്സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു.
ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി മൂടിയാണ് തേനിലിട്ട നെല്ലിക്ക. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാദിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിക്കുന്നത്.
ഇതുവഴി തടി കൂടുക, ഹൃദയ രോഗങ്ങള്‍ തുടങ്ങിയവ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. നെല്ലിക്ക തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. നെല്ലിക്ക നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ് ജാറിലിട്ടു വയ്ക്കുക. ഇതു മുങ്ങാന്‍ പാകത്തിന് തേനും ഒഴിയ്ക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പുമിടാം. ഇത് ഒരാഴ്ച വായു കടക്കാത്ത വിധത്തില്‍ അടച്ച് അധികം സൂര്യപ്രകാശമില്ലാത്ത ഇടത്തു വയ്ക്കണം. പിന്നീട് ദിവസവും കഴിയ്ക്കാം. വെറുംവയറ്റില്‍ ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നതു നല്ലതാണ്.
https://www.facebook.com/Malayalivartha