കൊളസ്ട്രോള്‍ കുറയ്ക്കാനും ബിപി ഉണ്ടാകാതിരിക്കാനും നിലക്കടല

നിരവധി പേര്‍ക്കേറെ ഇഷ്ടമുള്ള ഒന്നാണ് നിലക്കടല. ധാരാളം പോഷകഗുണങ്ങളുള്ളതാണ് ഇത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.
ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നു. ബാര്‍ലി, ബദാം ഓട്‌സ് എന്നിവ കഴിക്കുന്നതും ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു. ഇവ ചേര്‍ത്തുള്ള സമീകൃത ആഹാരം ശീലമാക്കുന്നതും നല്ലതാണ്.
ബിപി ഉണ്ടാകാതിരിക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയ നിലക്കടല ഹൃദ്രോ?ഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു. പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്.
ചുവപ്പുമുന്തിരിയില്‍ കാണപ്പെടുന്ന റെഡ്വെരാട്രോള്‍ എന്ന ഫിനോളിക് ആന്റിഓക്‌സിഡന്റ് നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അര്‍ബുദം, ഹൃദ്രോഗം, നാഡീരോഗങ്ങള്‍, മറവിരോഗം എന്നിവയെല്ലാം തടയാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha