ക്യാന്‍സറിനെ ചെറുക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇത് മതി; പാവയ്ക്ക ജ്യൂസിന്റെ അറിയാത്ത ഗുണങ്ങള്‍ ഇതാണ്!

പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. എന്നിരുന്നാലും പാവയ്ക്ക പലര്‍ക്കും കഴിക്കാന്‍ മടിയാണ്. കയ്പ്പുള്ളത് കൊണ്ട് തന്നെയാണ് പാവയ്ക്ക കഴിക്കാന്‍ മടികാണിക്കുന്നത്. പാവയ്ക്ക ജ്യൂസിന്റെ കയ്പ്പ് ആണ് പ്രശ്‌നമെങ്കില്‍ ഇത് കുറയ്ക്കുന്നതിനായി അതില്‍ കുറച്ച് തേനോ, ശര്‍ക്കരയോ ചേര്‍ക്കാം. അതല്ലെങ്കില്‍ ആപ്പിള്‍ അല്ലെങ്കില്‍ പിയര്‍ പോലുള്ള മധുരമുള്ള പഴങ്ങള്‍ ചേര്‍ത്തും ജ്യൂസ് നിര്‍മ്മിച്ച് കഴിക്കാവുന്നതാണ്.
പാവയ്ക്ക ജ്യൂസില്‍ ഇരുമ്ബ്, മഗ്‌നീഷ്യം, വിറ്റാമിന്‍ മുതല്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി വരെയുള്ള പ്രധാന പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ അടങ്ങിയിരിക്കുന്നു.
പാവയ്ക്ക ജ്യൂസ് പതിവായി കുടിയ്ക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു എന്ന വസ്തുത ഇതിന്റെ മഹാത്മ്യം വെളിപ്പെടുത്തുന്നു. ഇത് കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തിനെതിരെ പ്രവര്‍ത്തിക്കുകയും ട്യൂമര്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു.
ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യുകയും വിട്ടുമാറാത്ത ചുമ, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കും. അതിനാല്‍, ആസ്ത്മ, ശ്വാസകോശ അണുബാധ എന്നിവയ്ക്കുള്ള ഫലപ്രദമായ പരിഹാരമാണ് പാവയ്ക്ക ജ്യൂസ്.
പാവയ്ക്ക എല്‍ഡിഎല്‍ കൊളസ്ട്രോള്‍ (മോശം കൊളസ്‌ട്രോള്‍) കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യാനും സഹായിക്കുന്നു.
പാവയ്ക്കയില്‍ നാരുകള്‍ അഥവാ ഫൈബര്‍ നിറഞ്ഞിരിക്കുന്നു, അതിനാല്‍ ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മലബന്ധ പ്രശ്നമുള്ളവര്‍ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha