തക്കാളി കഴിക്കുന്നവരാണോ നിങ്ങള്‍...!?; എന്നാല്‍ ഒന്ന് ശ്രദ്ധിക്കൂ...ഏറെ ഔഷധഗുണമുള്ള തക്കാളിയുടെ ഈ ദോഷ ഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ

പച്ചക്കറികളില്‍ ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. തക്കാളി. ആരോഗ്യ സംരക്ഷണത്തിനു മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും മുന്നില്‍ തന്നെയാണ് തക്കാളി. എന്നാല്‍ എന്തും അധികം കഴിക്കാന്‍ പാടില്ല എന്നു പറയുന്നതു പോലെ തന്നെ, ഏറെ ഔഷധഗുണമുള്ള തക്കാളിയ്ക്ക് ചില മോശം സ്വഭാവങ്ങളുമുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കാം.
. തക്കാളി ധാരാളം കഴിക്കുന്നത് ത്വക്കിലെ ചില അലര്‍ജിക്ക് കാരണമാകും. കൂടാതെ തക്കാളിയുടെ അമിതമായ ഉപയോഗം ചിലപ്പോള്‍ പുളിച്ചു തെകിട്ടലിനു കാരണമായേക്കാം.
. പരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെകുരു അത്ര നല്ലതല്ല എന്നു പറയുന്നു. പ്രൊസ്റ്റേയ്റ്റ് പ്രശ്നങ്ങള്‍ക്കും കിഡ്നി പ്രശ്നങ്ങള്‍ക്കും ഇതു കാരണമായേക്കാം.
. തക്കാളി അമിതമായി കഴിച്ചാല്‍ കൈ-കാലുകളുടെ മുട്ടിന് വേദന അനുഭവപ്പെടാം. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിയായ സോലാനിന്‍ അമിതമാകുന്നതാണ് ഇതിന് കാരണം ആകുന്നത്.
. തക്കാളി അമിതമായി കഴിക്കുന്നതു വയറിളക്കം ഉണ്ടാക്കാന്‍ ഇടയാക്കും. അധികം കഴിച്ചാല്‍ ദഹനത്തെ അത് ബാധിക്കുന്ന കൊണ്ടാണ് വയറിളക്കം ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha