മാസിക സമ്മര്‍ദ്ദവും വേദനയും കുറയ്ക്കാന്‍ പച്ചമുളക്, എരിവ് ആണേലും ഗുണങ്ങള്‍ ഏറെയാണ്

കറിക്കള്‍ക്കെരിവും രുചിയും മാത്രമല്ല, ആരോഗ്യവും നല്‍കുന്ന ഒന്നാണ് പച്ചമുളക്. പച്ചമുളകില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. മറ്റു വൈറ്റമിനുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാനുള്ള കഴിവും ഇവയുടെ പ്രത്യേകതയാണ്. ശ്വാസോച്ഛ്വാസം സുഗമമാക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇവയ്ക്കു കഴിയും.
ആന്റി ഓക്‌സിഡന്റ്‌സും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നു. മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാന്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും. ചര്‍മരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാനും ഇവയ്ക്കു കഴിയും.
പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക്ക് ഉള്‍പ്പെടത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ ഇത് സഹായിക്കും. ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക്ക് കഴിക്കുന്നത് ഉത്തമം. ഇത് വഴി ശരീരഭാരം കുറയ്ക്കണം സഹായിക്കും.
മനസികാരോഗ്യത്തിനും പച്ചമുളക് നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മനുഷ്യന്റെ മാസിക സമ്മര്‍ദ്ദവും വേദനയും കുറയ്ക്കാന്‍ വേണ്ടിയുള്ള ഒരു മൂലകമാണ് എന്‍ഡോര്‍ഫിന്‍സ്. പച്ചമുളക്ക് കഴിച്ചാല്‍ ശരീരത്തില്‍ സ്വാഭാവികമായി എന്‍ഡോര്‍ഫിന്‍സ് ഉല്‍പ്പാദിപ്പിക്കപ്പെടുകയും അതുവഴി മാനസിക സമ്മര്‍ദ്ദവും വേദനകളും നിങ്ങളില്‍ നിന്ന് അകന്ന് പോവുകയും ചെയ്യും.
സ്വാഭാവികമായ അയണ്‍ (ഇരുമ്ബ് സത്ത്) ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് പച്ചമുളക്. അയണിന്റെ അപര്യാപ്തതയുള്ളവര്‍ക്ക് ഇത് വളരെയേറെ ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ധാരാളം ആന്റിബാക്ടീരിയല്‍ അടങ്ങിയിട്ടുള്ള പച്ചമുളക് തൊലിപ്പുറത്ത് വരുന്ന അലര്‍ജികള്‍ക്കും ഒരു പരിഹാരമാണ്.
പച്ചമുളകില്‍ വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അസ്ഥിക്ഷയം എന്ന രോഗാവസ്ഥയ്ക്ക് പച്ചമുളക് കഴിക്കുന്നത് ഗുണം ചെയ്യും. മുറിവ്, മറ്റ് പരിക്കുകള്‍ എന്നിവ മൂലമുണ്ടാകുന്ന അമിത രക്തസ്രാവം തടയാനും വൈറ്റമിന്‍ കെ സഹായിക്കും.
https://www.facebook.com/Malayalivartha