കൂണ്‍ കഴിച്ച് ശരീരഭാരം കുറയ്ക്കാം..., എന്നാല്‍ പുരുഷന്മാര്‍ കൂണ്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ..

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'മഷ്റൂം' അഥവാ 'കൂണ്‍'. ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ആഹാരം കൂടിയാണിത്. വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കലവറയായ കൂണ്‍ പലവിധമുണ്ട്.അരിക്കൂണ്‍, പാവക്കൂണ്‍, മുട്ടക്കൂണ്‍, കച്ചിക്കൂണ്‍, ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍ തുടങ്ങിയവയാണത്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, സെലിനിയം എന്നിവ ധാരാളമായി കൂണില്‍ അടങ്ങിയിരിക്കുന്നു.
കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയുടെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. എന്നാല്‍ ചില ഭക്ഷണങ്ങളില്‍ നിന്നും നമുക്ക് വിറ്റാമിന്‍ ഡി ലഭിക്കും. അതിലൊന്നാണ് കൂണ്‍. വിറ്റാമിന്‍ ഡിയുടെ കുറുവുള്ളവര്‍ ഉറപ്പായും കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാന്‍ കൂണ്‍ വിഭവങ്ങള്‍ പരമാവധി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂണ്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
കലോറി വളരെ കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ കൂണ്‍ വിശപ്പിനെ നിയന്ത്രിക്കും. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ കൂണ്‍ സഹായിക്കുന്നതായാണ് ജപ്പാനിലെ ടോഹോകു യൂണിവേഴിസിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
40നും 79നും ഇടയില്‍ പ്രായമുളള 36,499 പുരുഷന്മാരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. കൂണ്‍ കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത എട്ട് ശതമാനം കുറഞ്ഞതായി കണ്ടെത്തി. ആഴ്ചയില്‍ മൂന്നോ അതിലധികമോ തവണ്‍ അകൂണ്‍ കഴിച്ചവരില്‍ ഇത് 17 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha