നിങ്ങള്‍ ഉണക്ക മീന്‍ കഴിക്കാറുണ്ടോ..., എന്നാല്‍ ഈ വിവരങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

നിരവധി പേര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉണക്ക മീന്‍. ചിലര്‍ക്ക് ഉണക്ക മീന്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍, ഉണക്കമീന്‍ കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇതിനെ പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് നോക്കാം.
ഉണക്കമീന്‍ എന്ന് കേള്‍ക്കുമ്‌ബോള്‍ നമ്മല്‍ ചിന്തിക്കുക നന്നായി കഴുകി വൃത്തിയക്കിയ മീന്‍ ഉപ്പിട്ട് വൃത്തിയുള്ള സാഹചര്യത്തില്‍ ഉണക്കിയേടുക്കുന്നു എന്നാണ്. എന്നാല്‍ സ്ഥിതി മറിച്ചാണ്. പച്ച മീനുകളില്‍ ഏറ്റവും മോശം നിലവാരത്തുലൂള്ളത് തിരഞ്ഞെടൂത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേര്‍ത്ത് ഉണക്കിയാണ് മിക്ക ഉണക്ക മീനുകളും വിപണിയില്‍ എത്തുന്നത്.
ഫോര്‍മാലില്‍ ഉള്‍പ്പടെയുള്ള രാസ പദാര്‍ത്ഥങ്ങളാണ് ഇതില്‍ ചേര്‍ക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തില്‍ എത്തുന്നത് ക്യാന്‍സറിന് വരെ കാരണമാകാം. ഉപ്പ് ഒട്ടുമില്ലാത്ത ഉണക്ക മീനുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതാണ് ഏറ്റവും വലിയ അപകടകാരി.
പൂര്‍ണമായും കെമിക്കലുകള്‍ ചേര്‍ത്ത് ഉണക്കിയതാണ് ഇത്തരം മീനുകള്‍. നല്ല ഉണക്ക മീനുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. ഇതിനായി മീന്‍ കഴുകി വൃത്തിയാക്കി കല്ലുപ്പിട്ട് വെയിലത്തുവച്ച് ഉണക്കിയെടുക്കാം. ഇത് കഴിക്കുന്നതു കൊണ്ട് മാരകമായ രോഗങ്ങളൊന്നും തന്നെ ഉണ്ടാകില്ല. എന്നാല്‍ സ്ഥിരമായി ഉണക്ക മീന്‍ ശീലമാക്കേണ്ട.
https://www.facebook.com/Malayalivartha