സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ച് അറിയാം; ഈ ഭക്ഷണങ്ങളോട് 'നോ' പറയല്ലേ

പുരുഷന്മാരേക്കാള്‍ ഉപരി പലവിധത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ് സ്ത്രീകള്‍. ഇവര്‍ക്ക് നിരവധി ശാരീരിക മറ്റങ്ങളും സംഭവിക്കാറുണ്ട്. അതിനാല്‍ തന്നെ ശരിയായ രീതിയിലുള്ള ഭക്ഷണക്രമം സ്ത്രീകള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണ്. സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
പാല്‍
ദിവസവും ഓരോ ഗ്ലാസ് പാല്‍ ഓട്‌സ്, കോണ്‍ഫ്‌ലേക്‌സ് തുടങ്ങിയത് ഏതെങ്കിലും ചേര്‍ത്തു കഴിക്കുക. അല്ലെങ്കില്‍ പഴച്ചാറുകളില്‍ പാല്‍ ചേര്‍ത്തു സ്മൂത്തിയായി ഉണ്ടാക്കി കഴിക്കുക. പാലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകള്‍ക്ക് ബലം നല്‍കുന്നു.
ചീര
ചീരയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ചീരയില്‍ കൂടിയ അളവില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആര്‍ത്തവത്തിന് മുമ്ബ് സ്ത്രീകളില്‍ അനുഭവപ്പെടുന്ന നടുവേദന, തലവേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
ചെറുപയര്‍
ദിവസവും ചെറുപയര്‍, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും.
ഓട്‌സ്
ഫൈബറും കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയവയാണ് ഓട്സ്. ഓട്‌സ് കഴിക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു. മറ്റ് ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha