പുരുഷന്മാര്‍ അധികം പപ്പായ കഴിക്കരുതെന്ന് പറയുന്നതിന് കാരണമിതാണ്

എല്ലാവര്‍ക്കും ഇഷ്ടമുള്ള പഴവര്‍ഗമാണ് പപ്പായ. വളരെ പെട്ടെന്ന് ദഹിപ്പിക്കാന്‍ കഴിയും എന്നതുള്‍പ്പെടെ നിരവധി ആരോഗ്യ നേട്ടങ്ങളാണ് പപ്പായക്കുള്ളത്. ആന്റി ബാക്ടീരിയയും, ആന്റി ഫംഗല്‍ ഗുണങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ടെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
പപ്പായക്ക് രുചി ഉള്ളത് പോലെ തന്നെ ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്നുകരുതി പപ്പായ ധാരാളം കഴിക്കാന്‍ പാടില്ല. പപ്പായ അധികമായി കഴിച്ചാല്‍ അത് അന്നനാളത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
പപ്പായ പുരുഷന്‍മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്നു. ഇത് സ്പേമിന്റെ എണ്ണം കുറയ്ക്കുകയും ശുക്ല ചലനത്തെ ബാധിക്കുകയും ചെയ്യും. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് വിഷാംശം ഉണ്ടാക്കുന്നതാണ് പപ്പായ ഇലകളില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്‍.
ഇത് ജനന വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം.ഗര്‍ഭാവസ്ഥയിലും ശേഷവും പപ്പായ കുറച്ച് നാളത്തേയ്ക്ക് ഒഴിവാക്കുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha