Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

ആരോഗ്യത്തിന് മഞ്ഞളും പാലും

09 AUGUST 2016 02:06 PM IST
മലയാളി വാര്‍ത്ത

മഞ്ഞളും പാലും ആരോഗ്യത്തിനു ഉത്തമം ആണെന്ന് എല്ലാവര്ക്കും അറിയാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട് .ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. മുഖക്കുരു മാറ്റാനും മറ്റും മുഖത്ത് മഞ്ഞളരച്ചിടുന്നത് ഒരു കാലത്ത് കൗമാരക്കാര്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രായഭേദമന്യേ പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും മഞ്ഞളും പാലും ഉപയോഗിക്കുന്നുണ്ട്.

മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് ക്ലിയോപാട്ര മഞ്ഞള്‍ ചേര്‍ത്ത പാലില്‍ കുളിക്കുമായിരുന്നത്രേ. ചര്‍മ്മത്തിന്റെ തിളക്കത്തിന് ഈ മിശ്രിതം അവര്‍ കുടിക്കാറുമുണ്ടായിരുന്നു. ശരീരത്തിലെ ചുവപ്പ്കലകള്‍, ചെറിയ കുരുക്കള്‍ എന്നിവ മാറ്റാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലില്‍ കുതിര്‍ത്ത് വെച്ച പരുത്തി 15 മിനുട്ടോളം അവിടങ്ങളില്‍ വെക്കുന്നത് നല്ലതാണ്.ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്.
ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും. ശരീരസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഇവ രണ്ടും ചേര്‍ന്നാല്‍ വിശേഷമാണ്. സ്ഥിരമായി മഞ്ഞള്‍ നമ്മുടെ ഭക്ഷണചര്യയില്‍ ഇതുള്‍പ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തിന് പ്രതിരോധിക്കാനാകും.
നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പോന്ന ധാരാളം ഗുണങ്ങളുള്ള മഞ്ഞള്‍ ചേര്‍ത്ത പാല്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ആദ്യം മനസ്സിലാക്കാം. ഒരിഞ്ച് വലുപ്പമുള്ള മഞ്ഞള്‍ കഷണം പാലില്‍ 15 മിനുട്ട് നേരത്തേക്ക് തിളപ്പിക്കുക. പിന്നീട് മഞ്ഞള്‍ കഷണം പാലില്‍ നിന്നെടുത്തുമാറ്റണം. ശേഷം ആ പാല്‍ അല്പം ചൂടാറ്റി കുടിക്കുക.
മഞ്ഞള്‍ ചേര്‍ത്ത പാലിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.
സ്തനാര്‍ബുദം , ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലുണ്ടാകുന്ന കാന്‍സര്‍ ,ടിസെല്‍ ലുക്കീമിയ എന്നിവയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എ യെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറക്കുകയും ചെയ്യുന്നു.
ഉറക്കമില്ലായ്മക്കു മഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കച്ചാല്‍ മതി. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്.
മഞ്ഞള്‍ ചേര്‍ത്ത പാലിലുള്ള ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും.


പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. വേദന കുറച്ച് സന്ധികളേയും പേശികളേയും വഴക്കമുള്ളതാക്കാന്‍ സാധിക്കുന്നതാണ് ഇതിന് കാരണം.
നട്ടെല്ല്, ശരീരത്തിലെ സന്ധികള്‍ എന്നിവയിലുണ്ടാകുന്ന ഒട്ടുമിക്ക വേദനകളില്‍ നിന്നും ആശ്വാസം നല്‍കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ശരീരത്തിലെ സന്ധികള്‍ക്ക് കൂടുതല്‍ ബലം പ്രദാനം ചെയ്യാന്‍ മഞ്ഞല്‍പാലിന് കഴിയും.
ആന്റിഓക്‌സിഡന്റ്‌കോശനാശനത്തിന് കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ ഇല്ലാതാക്കി കോശനാശനം തടയുന്ന തന്മാത്രകളാണ് ആന്റി ഓക്‌സിഡന്റുകള്‍. അത്തരം ആന്റി ഓക്‌സിഡന്റുകളുടെ ഒരു പ്രധാനകലവറയാണ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ മിശ്രിതം.
രക്തശുദ്ധീകരണത്തിന്ആയുര്‍വ്വേദപ്രകാരം രക്തശുദ്ധീകരണത്തിന് മികച്ചതാണ് മഞ്ഞള്‍പാല്‍. കൂടാതെ രക്തചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച് ചംക്രമണം ഉയര്‍ത്താനും മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ലിംഫാറ്റിക് സിസ്റ്റം, രക്തക്കുഴലുകള്‍ എന്നിവയിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും രക്തത്തെ കട്ടികുറഞ്ഞതാക്കാനും ഇതിന് കഴിയും.
കരളിനെ വിഷമുക്തമാക്കാന്‍ കരളിനെ വിഷമുക്തമാക്കാന്‍ മഞ്ഞള്‍പാലിന് സാധിക്കുന്നു. മാത്രമല്ല, കരളിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഒരു മികച്ച പാനീയമാണ്. ലിംഫാറ്റിക് സിസ്റ്റത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഇതിന് ശേഷിയുണ്ട്.

കാല്‍സ്യത്തിന്റെ ഉറവിടമായ മഞ്ഞള്‍ ചേര്‍ത്ത പാല്‍ എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിനായി ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ദിവസവും കുടിക്കാറുള്ളത് നമ്മളില്‍ കുറച്ച് പേര്‍ക്കെങ്കിലും അറിയുമായിരിക്കും. മഞ്ഞള്‍പാല്‍ അസ്ഥി തേയ്മാനത്തിനും പരിഹാരമാണ്. അസ്ഥിക്ഷതം പരിഹരിക്കാനും ഈ പാനീയം നിര്‍ദ്ദേശിക്കാറുണ്ട്.
അണുനാശിനിആന്റിസെപ്റ്റിക് ശേഷിയുള്ള മഞ്ഞള്‍ ചേര്‍ത്ത പാല്‍ വയറ്റിലെ പുണ്ണ്, കുടല്‍ വീക്കം എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അള്‍സര്‍, അതിസാരം, ദഹനക്കേട് എന്നിവയ്ക്കും ഇത് പരിഹാരമാണ്.
പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കണം
സ്ത്രീകള്‍ക്കുംമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. മാത്രമല്ല, ഗര്‍ഭിണികളായ സ്ത്രീകള്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് പ്രസവാനന്തരം ശരീരം അതിവേഗം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതിനും സുഖപ്രസവത്തിനും സഹായകമാണ്. കൂടാതെ മുലപ്പാല്‍ വര്‍ധിക്കാനും അണ്ഡാശയം വേഗം ചുരുങ്ങാനും ഈ പാല്‍ അത്യുത്തമമാണത്രെ.

തടികുറക്കാന്‍ ശ്രമിക്കുന്നവര്‍ ഈ മഞ്ഞള്‍ ചേര്‍ത്ത പാല്‍ മിശ്രിതം ഒന്ന് പരീക്ഷിച്ച് നോക്കൂ. ശരീരത്തിലെ കൊഴുപ്പിനെ കുറക്കുക വഴി ഭാരം കുറക്കാന്‍ ഇത് സഹായിക്കും.
ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് എക്‌സിമ അഥവാ വരട്ടു ചൊറി (കരപ്പന്‍) ഇല്ലാതാക്കും.
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച് മറവിരോഗമായ അള്‍ഷിമേഴ്‌സ് തടയാന്‍ മഞ്ഞളിന് കഴിയും.
ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ രാത്രി ഭക്ഷണം കഴിഞ്ഞു മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാല്‍ മതി.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (14 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (22 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (30 minutes ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (37 minutes ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (1 hour ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (1 hour ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (1 hour ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (2 hours ago)

മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം  (2 hours ago)

Malayali Vartha Recommends