Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

വീട്ടിലും രക്ഷയില്ലെ? കോവിഡ് രോഗം ബാധിക്കാന്‍ ഏറ്റവും അധികം സാധ്യത സ്വന്തം വീട്; കണ്ടെത്തല്‍ ദക്ഷിണ കൊറിയയുടെത്; ഇനി ഇപ്പോള്‍ എന്താ ചെയേണ്ടത്?

23 JULY 2020 04:12 PM IST
മലയാളി വാര്‍ത്ത

സമൂഹത്തില്‍ നിന്നും ഒരാള്‍ക്ക് കോവിഡ് രോഗം ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാധ്യത സ്വന്തം വീട്ടിനുള്ളില്‍ നിന്നാണെന്ന് കണ്ടെത്തല്‍. ദക്ഷിണ കൊറിയയുടെ പകര്‍ച്ചവ്യാധി വിദഗ്ധതുടെതാണ് പുതിയ കണ്ടെത്തല്‍. 5706 ആദ്യ രോഗികളേയും അവരുമായുള്ള സമ്പര്‍ക്കത്തില്‍ രോഗം പകര്‍ന്ന 59,000 പേരേയും പഠിച്ചശേഷമാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. പഠനം ജൂലൈ 16ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

രോഗം ബാധിച്ച നൂറില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് വൈറസ് വീട്ടിന് പുറത്തുനിന്നുള്ള സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. അതേസമയം, പത്തില്‍ ഒരാള്‍ക്ക് രോഗം സ്വന്തം കുടുംബത്തില്‍ നിന്നുള്ളവരില്‍ നിന്നും ലഭിച്ചു. വീട്ടിനുള്ളില്‍ നിന്നും രോഗം ബാധിച്ചവരില്‍ കൗമാരക്കാരും 60 വയസ്സിന് മുകളിലുള്ളവരുമാണ് കൂടുതല്‍. അവര്‍ക്ക് കൂടുതലായി കുടുംബാംഗങ്ങളുടെ സഹായം ആവശ്യമായത് കൊണ്ടാകാം രോഗം പകര്‍ന്നതെന്നത് കൊറിയന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ഡയറക്ടറും പഠനം നടത്തിയവരില്‍ ഒരാളുമായ ജിയോങ് യുന്‍കിയോങ് പറയുന്നു. ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ ആദ്യ രോഗിയാകുന്നില്ലെന്ന് ഹാലിം യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറും പഠനത്തിന്റെ ഭാഗവുമായ ഡോക്ടര്‍ ചോ യങ് ജൂണ്‍ പറയുന്നു. പഠനത്തിന് വിധേയമാക്കിയ 20നും 29നും ഇടയില്‍ വയസ്സുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമ്പത് വയസ്സിന് താഴെയുള്ളവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 29 കുട്ടികളാണ് ഉണ്ടായിരുന്നത്.

മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് ലക്ഷണമില്ലാത്ത രോഗികളാകാന്‍ സാധ്യത കൂടുതല്‍. അതിനാല്‍, ആദ്യ രോഗിയെ കണ്ടെത്തുകയെന്നത് ശ്രമകരമാണ്. ജനുവരി 20 മുതല്‍ മാര്‍ച്ച് 27 വരെയുള്ള വിവരങ്ങളാണ് പഠന വിധേയമാക്കിയത്. ഇക്കാലയളവില്‍ ദക്ഷിണ കൊറിയയില്‍ രോഗ വ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (4 minutes ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (18 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (24 minutes ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (1 hour ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (1 hour ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (1 hour ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (1 hour ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (1 hour ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (2 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (3 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (3 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (3 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (3 hours ago)

ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഉടൻ..!സ്കെച്ചിട്ട് ED ഗോവിന്ദനെയും ബ്രിട്ടാസിനെയും തൂക്ക്..ചോദ്യം ചെയ്യലിന് എത്തീരിക്കണം  (3 hours ago)

Malayali Vartha Recommends