Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

കോവിഷീല്‍ഡ് വാക്സിന്റെ പുതിയ പാര്‍ശ്വഫലങ്ങള്‍, ഇവ അപകടമാണോ..!? അറിഞ്ഞിരിക്കൂ ഈ വിവരങ്ങള്‍

11 SEPTEMBER 2021 10:47 AM IST
മലയാളി വാര്‍ത്ത

കോവിഡ് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് -19 വാക്സിനുമായി ബന്ധപ്പെട്ട പാര്‍ശ്വഫലങ്ങള്‍ തുടക്കം മുതല്‍ക്കേ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണഗതിയില്‍ മിക്കവരിലും നേരിയ പനി പോലുള്ള പ്രതികരണങ്ങള്‍ മാത്രമേ ഉണ്ടാക്കാന്‍ സാധ്യതയുള്ളൂ.

വാക്സിനേഷനു ശേഷമുള്ള ഏറ്റവും സാധാരണമായ പാര്‍ശ്വഫലമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇതുതന്നെയാണ്. കോവിഷീല്‍ഡ് വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ എല്ലാവരിലും പ്രത്യക്ഷപ്പെടണമെന്നില്ല, ഓരോ വ്യക്തിക്കും ഇത് വ്യത്യസ്തമായിരിക്കും. ഇപ്പോള്‍, പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് വാക്സിന്റെ 4 പുതിയ പാര്‍ശ്വഫലങ്ങളെക്കുറിച്ചാണ്. കോവിഷീല്‍ഡ് വാക്സിന്‍ ചെയ്ത ശേഷം കണ്ടുവന്നേക്കാവുന്ന പുതിയ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൈകളിലും കാലുകളിലും വേദന

വാക്സിനുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ കണ്ടുവരുന്ന പാര്‍ശ്വഫലങ്ങളല്ല ഇവയെങ്കിലും, കോവിഡ് വാക്സിന്‍ എടുക്കുന്നവരുടെ കാലുകളിലും കൈകളിലും വേദന അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് വാക്സിന്‍ ചെയ്ച കൈയില്‍ ചെറിയ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത് സാധാരണമല്ലെങ്കിലും, പേശിവേദന കാരണം കാലിലും വേദന അനുഭവപ്പെടാം. ഇത് മിക്ക വാക്സിനുകളുമായി ബന്ധപ്പെട്ട ഒരു പാര്‍ശ്വഫലമാണ്. സന്ധി വേദനയും ക്ഷീണവും നിങ്ങളുടെ രണ്ടു കാലിലും അല്‍പം പ്രശ്നം വരുത്തിയേക്കാം. എന്നാല്‍ വേദന ഒരു കാലില്‍ മാത്രം നിലനില്‍ക്കുകയാണെങ്കില്‍, ഡോക്ടറുടെ സഹായം തേടുക.

വൈറല്‍ പനി പോലുള്ള ലക്ഷണങ്ങള്‍

വാക്സിനുകള്‍ പനി, ജലദോഷം, ശരീര വേദന എന്നിവ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍, യൂറോപ്യന്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇത് മൂക്കിനെ ബാധിക്കുന്ന ചില ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാവുന്ന വൈറല്‍ ഇന്‍ഫ്ളുവന്‍സ പോലുള്ള ലക്ഷണങ്ങളും വരുത്തിയേക്കാമെന്നാണ്. ഇത് എല്ലാവരിലും സംഭവിച്ചേക്കില്ലെങ്കിലും കരുതിയിരിക്കേണ്ട ഒരു പാര്‍ശ്വഫലമാണ്. അതിനാല്‍, നിങ്ങള്‍ക്ക് പനി, ജലദോഷം, പേശി വേദന, തുമ്മല്‍ എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, ഇതെല്ലാം കോവിഡ് വാക്സിന്റെ പാര്‍ശ്വഫലമായി കണക്കാക്കാം.

ഓക്കാനം

ഓക്കാനം, വയറുവേദന എന്നിവ അനുഭവപ്പെടുന്നത് കുത്തിവയ്പ്പിനുശേഷം ഉണ്ടാകുന്ന രണ്ട് പാര്‍ശ്വഫലങ്ങളാണ്. ഈ ദഹന ലക്ഷണങ്ങള്‍ മുമ്ബ് മറ്റ് കോവിഡ് വാക്സിനുകള്‍ എടുത്തവരില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും, ഈ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിന്‍ എടുത്താലും സാധാരണയായി വരാമെന്ന് അധികൃതര്‍ കണ്ടെത്തി. വാക്സിന്‍ കുത്തിവച്ച ശേഷം ഒരാള്‍ക്ക് അസ്വസ്ഥതയോ, ഛര്‍ദ്ദിക്കാനുള്ള പ്രേരണയോ അനുഭവപ്പെടാം. ഈ പാര്‍ശ്വഫലങ്ങള്‍ ആദ്യ വാക്സിന്‍ ഡോസെടുത്താല്‍ സംഭവിക്കാനാണ് സാധ്യത കൂടുതല്‍.

വിശപ്പില്ലായ്മ

ചിലര്‍ക്ക് കോവിഷീല്‍ഡ് വാക്സിനേഷന്‍ കഴിഞ്ഞ് കുറച്ച് ദിവസത്തേക്ക് വിശപ്പ് നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി പോലെയുള്ള അസുഖങ്ങളിലും കോവിഡിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് വിശപ്പില്ലായ്മ. അതിനാല്‍ നിങ്ങള്‍ സ്വയം നന്നായി ആഹാരം കഴിക്കുകയും പാര്‍ശ്വഫലങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുക.

ഇതിനുപുറമെ, കോവീഷീല്‍ഡ് വാക്സിന്‍ ഉപയോഗിക്കുന്നതിലൂടെ, ചിലരില്‍ ഇനിപ്പറയുന്ന പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഈ പാര്‍ശ്വഫലങ്ങള്‍ എല്ലാവരേയും ബാധിക്കുകയോ തീവ്രതയില്‍ വ്യത്യാസമുണ്ടാകുകയോ ചെയ്യണമെന്നില്ല, എങ്കിലും ഇവ കരുതിയിക്കണം.
* മയക്കം
* തലകറക്കം അല്ലെങ്കില്‍ ബലഹീനത
* ലിംഫ് നോഡ് വലുതാകല്‍ (അസാധാരണമായ പാര്‍ശ്വഫലം)
* അമിതമായ വിയര്‍പ്പ്
* ചര്‍മ്മത്തില്‍ ചുണങ്ങുകളും ചുവപ്പും

രക്തം കട്ടപിടിക്കല്‍, അപസ്മാരം, തീവ്രമായ തലവേദന, അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ളവ വാക്സിനേഷന് ശേഷമുള്ള ഭയാനകമായ ചില പാര്‍ശ്വഫലങ്ങള്‍ ആയിരിക്കുമെങ്കിലും, പുതിയ പാര്‍ശ്വഫലങ്ങള്‍ കൂടിതല്‍ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ആയിരിക്കില്ല. കോവിഷീല്‍ഡ് വാക്സിന്‍ എടുത്താലുള്ള എല്ലാ സാധാരണ പാര്‍ശ്വഫലങ്ങളും വാക്സിനേഷന്‍ കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ വിട്ടുമാറും.

കോവിഷീല്‍ഡ് വാക്സിന്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും വാക്സിന്‍ കാരണമായുള്ള പാര്‍ശ്വഫലങ്ങള്‍ മിക്ക കേസുകളിലും താല്‍ക്കാലികമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവ സ്വയം ഇല്ലാതാകും. ആവശ്യമെങ്കില്‍ ആളുകള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദനസംഹാരികളോ മരുന്നോ കഴിക്കാവുന്നതാണ്. ബലഹീനത, വിറയല്‍, ശരീര വേദന, നേരിയ പനി മുതലായ ചില പാര്‍ശ്വഫലങ്ങള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ്. പ്രതിരോധ കുത്തിവയ്പ്പിനുശേഷം ധാരാളം വിശ്രമവും ഉറക്കവും ആവശ്യമാണ്. നന്നായി ഭക്ഷണം കഴിക്കക, ജലാംശം നിലനിര്‍ത്തുക, സമ്മര്‍ദ്ദം ഒഴിവാക്കുക എന്നിവ പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനുള്ള വഴികളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു...  (5 minutes ago)

മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയില്‍ കാര്‍ മറിഞ്ഞ് അപകടം....  (13 minutes ago)

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (41 minutes ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (51 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (1 hour ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (2 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (3 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (3 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (10 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (11 hours ago)

Malayali Vartha Recommends