Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൊറിയൻ സൗന്ദര്യവും ഫിറ്റ്നസും; ചില നല്ല ശീലങ്ങൾ തുടർന്നാൽ മതി, ഭാരം വേഗത്തിൽ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കൊറിയന്‍ രഹസ്യങ്ങൾ ഇതാ

02 JANUARY 2022 03:22 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ഒട്ടുമിക്കവറിലും കെ-പോപ്, കെ- ബ്യൂട്ടി എന്നിങ്ങനെയുള്ള ട്രെൻഡ് പടർന്നിരിക്കുകയാണ്. കാരണം കൊറിയന്‍ സിനിമകളും ടിവി സീരിസുകളും അവിടുത്തെ കെ-പോപ് ബാന്‍ഡ് പ്രകടനങ്ങളുമൊക്കെ കാണുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത്തരത്തിൽ ഓരോന്നും കണ്ണിലുടക്കുന്ന ഒരു കാര്യമുണ്ട്. അതില്‍ അഭിനയിക്കുന്നവരുടെ ആകാര വടിവൊത്ത ശരീരം, സൗന്ദര്യം എന്നിങ്ങനെയൊക്കെ തന്നെയാണ്.

കൊറിയക്കാരുടെ ചര്‍മത്തിന്‍റെ തിളക്കം പോലെതന്നെ പ്രശസ്തമാണ് അവരുടെ ഫിറ്റ്നസും. ഈ ഫിറ്റ്നസിന്‍റെ രഹസ്യം കൊറിയക്കാരുടെ ജീനുകളില്‍ മാത്രമല്ല, അവരുടെ ചില നല്ല ശീലങ്ങളില്‍ കൂടിയാണുള്ളത്.

അങ്ങനെ ഭാരം കുറയ്ക്കാനും ഫിറ്റ്നസ് കാത്തു സൂക്ഷിച്ച് ആരോഗ്യത്തോടെ ഇരിക്കാനും ആര്‍ക്കും പിന്തുടരാവുന്ന ചില കൊറിയന്‍ ശീലങ്ങള്‍ പരിചയപ്പെടാം.

1. കടല്‍ മത്സ്യങ്ങള്‍

കൊറിയക്കാരുടെ ഭക്ഷണക്രമത്തിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് കടല്‍ മത്സ്യങ്ങള്‍. ലീന്‍ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയതും കൊഴുപ്പും കാലറികളും കുറഞ്ഞതുമായ സീഫുഡ് കൊറിയക്കാരെ ദുര്‍മേദസ്സില്‍ നിന്നും കാത്തു രക്ഷിക്കുകയാണ് ചെയ്യുന്നത്. ചിക്കനോ ബീഫോ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യകരമായ സീഫുഡ് പെട്ടെന്ന് ദഹിക്കുകയും ചെയ്യുന്നതാണ്. ഇവയിലെ ഉയര്‍ന്ന പ്രോട്ടീന്‍ തോത് ദീര്‍ഘനേരത്തേക്ക് വിശക്കാതെയിരിക്കാനും സഹായകമാകുന്നു.

2. പച്ചക്കറികള്‍

കടല്‍ വിഭവങ്ങളുടെ ആരാധകരാണെങ്കിലും പച്ചക്കറികളും കൊറിയക്കാര്‍ ധാരാളമായി ഉൾപ്പെടുത്താറുണ്ട്. പല നിറത്തിലും തരത്തിലും പെട്ട പച്ചക്കറികള്‍ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്താന്‍ ഇവര്‍ ശ്രദ്ധിക്കാറുമുണ്ട്.

3. പുളിപ്പിച്ച ഭക്ഷണങ്ങള്‍

കൊറിയക്കാരുടെ ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം സൈഡ് ഡിഷായി എപ്പോഴും കാണപ്പെടുന്ന ഒന്നാണ് കിംചി എന്ന പരമ്പരാഗത വിഭവം. കാബേജ്, റാഡിഷ്, ഗ്രീന്‍ ഒനിയന്‍ പോലുള്ള പച്ചക്കറികള്‍ പുളിപ്പിച്ചാണ് കിംചി ഉണ്ടാക്കുന്നത് തന്നെ. ഇവയ്ക്ക് മേല്‍ പഞ്ചസാര, ഉപ്പ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക്, കുരുമുളക് പോലുള്ളവ വിതറിയ ശേഷമാണ് പൊതുവെ കഴിക്കാറുള്ളത്. പുളിപ്പിച്ച ഈ ഭക്ഷണവിഭവങ്ങള്‍ ഭാരം പെട്ടെന്ന് കുറയ്ക്കാന്‍ സഹായകമാകുന്നു.

4. ഫാസ്റ്റ് ഫുഡ് പരിമിതം

അതോടൊപ്പം തന്നെ ജങ്ക് ഫുഡ്, വഴിയോര ഫുഡ് തുടങ്ങിയവയൊന്നും കൊറിയക്കാര്‍ക്ക് അത്ര പ്രിയപ്പെട്ടതല്ല. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനാണ് അവര്‍ പലപ്പോഴും താത്പര്യപ്പെടുന്നത്. ഇതും ഇവരുടെ ഫിറ്റ്നസിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് എന്നത് പറയേണ്ടതുണ്ട്.

5. വ്യായാമം

പ്രത്യേകിച്ച് നടത്തവും ഓട്ടവുമെല്ലാം അടങ്ങിയതാണ് കൊറിയന്‍ ജീവിതശൈലി. ചെറിയ ദൂരങ്ങള്‍ക്കായി ഇവിടെയുള്ളവര്‍ വാഹനങ്ങള്‍ ഉപയോഗിക്കാറുള്ളതല്ല. ആരോഗ്യകരമായ ഈ ജീവിതശൈലിയും കൊറിയക്കാരെ ഫിറ്റാക്കി നിര്‍ത്തുന്നതില്‍ നിര്‍ണായകമാകുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (37 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (6 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (6 hours ago)

Malayali Vartha Recommends