Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടുംചൂട്.. താപനില 40-45 ഡിഗ്രി സെൽഷ്യസ്: ഈ ജില്ലകൾക്ക് ജാഗ്രതാ മുന്നറിയിപ്പ്...

10 MARCH 2023 04:06 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകും. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാതപ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇടുക്കി, വയനാട് ഒഴികെ ജില്ലകളിൽ ഭൂരിഭാഗം പ്രദേശത്തും താപനില 40 നും 45 നും ഇടയിൽ എത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും ചൂടിന് ആശ്വാസം ലഭിക്കുക. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും ഇന്നത്തെ താപനില.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ താപസൂചിക ഉയർന്ന നിലയിലായിരുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ കൊടുംചൂട് ആണ് അനുഭവപ്പെട്ടത്. വിവിധ ജില്ലകളിൽ സൂര്യാഘാത സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഹീറ്റ് ഇൻഡക്‌സ് (താപസൂചിക ) പ്രസിദ്ധീകരിച്ചതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.

 

താപനിലയും ഈർപ്പവും ചേർന്നുള്ള ഹീറ്റ് ഇൻഡകസാണ് തയ്യാറാക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന ജില്ലകളിലൊന്നായ വയനാട്ടിലും പകൽ സമയങ്ങളിലിപ്പോൾ കടുത്ത ചൂടാണനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ജല ബാഷ്പീകരണ തോതും മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ് വയനാട്ടിൽ.വയനാട്ടിൽ ആഴ്ചകളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്ക് പ്രകാരം താപനിലയിൽ മുൻവർഷത്തെക്കാൾ വലിയ വർദ്ധനവുണ്ടായി. ഫെബ്രുവരിയിൽ തന്നെ താപനില 31.8 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയിൽ ബാഷ്പീകരണതോതും ഉയർന്ന് നിൽക്കുകയാണ്. ഈ മാസം ഇതുവരെ മാത്രം ഒമ്പതോളം സ്ഥലങ്ങളിൽ കാട്ടുതീ പടർന്നു. വേനൽ മഴ വൈകിയാൽ പ്രതിസന്ധി ഇനിയും രൂക്ഷമാ.യേക്കുമെന്നാണ് സൂചന. കുടിവെള്ള ക്ഷാമവും ജില്ലയിൽ രൂക്ഷമാണ്.

ആലപ്പുഴയിലും കോട്ടയത്തും പത്തനംതിട്ടയിലും ചിലയിടങ്ങളിൽ അനുഭവപ്പെടുന്നത് 45 ഡിഗ്രിക്ക് മുകളിലാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇൻഡക്സ് 40നും 45നും ഇടയിലാണ്. ഇടുക്കിയിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് 29ൽ താഴെ താപനില. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. അതിനാൽ ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും (ആർദ്രത-Humidity) സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന ഒരു അളവാണ് താപ സൂചിക (Heat Index). അനുഭവഭേദ്യമാകുന്ന ചൂടിനെ (feels like temperature) സൂചിപ്പിക്കാൻ പല വികസിത രാഷ്ട്രങ്ങളും താപസൂചിക ഉപയോഗിച്ച് വരുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും.

 

ദിനാന്തരീക്ഷ താപനില കൂടി ഉയരുമ്പോൾ ചൂട് മൂലമുള്ള അസ്വസ്ഥതകളും വർദ്ധിക്കുന്നു. കേരളത്തിൽ പൊതുവെ ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (IMD) ഓട്ടോമാറ്റിക്ക് കാലാവസ്ഥ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ആർദ്രത എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനാവശ്യങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താപസൂചിക ഭൂപടം തയ്യാറാക്കാറുണ്ട്. അതേസമയം സംസ്ഥാനത്ത് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (43 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends