Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അനാവശ്യ ഉത്കണ്ഠയും പിരിമുറുക്കവും ഒഴിവാക്കാൻ ബ്രെയിൻ ട്രെയിനിങ്

07 JUNE 2017 11:11 AM IST
മലയാളി വാര്‍ത്ത

ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒന്നാണ്. എന്നാൽ അത് അധികരിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നിസ്സാരപ്രശ്‌നങ്ങള്‍ക്കുപോലും ഉണ്ടാകുന്ന വല്ലാത്ത ഉത്കണ്ഠയും എപ്പോഴും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ആകാംക്ഷയുമാണ്.നിസ്സാരകാര്യങ്ങള്‍ക്കുപോലും അമിതപ്രാധാന്യം കൊടുത്ത് ഇവര്‍ വേവലാതിപ്പെടും.ഏതു പ്രായത്തിലും ഈ അസുഖം ആരംഭിക്കാം. ഉത്കണ്ഠയോടനുബന്ധിച്ച് ഉണ്ടാകുന്ന തളര്‍ച്ച, പെട്ടെന്ന് ദേഷ്യം, വയറിളക്കം, ഉറക്കക്കുറവ്, വലിഞ്ഞുമുറുകിയ മാംസപേശികള്‍, തുറിച്ച കണ്ണുകള്‍, അസ്വസ്ഥതയോടെയുള്ള നടത്തം, ഇരിപ്പുറക്കായ്ക എന്നീ അസ്വസ്ഥതകൾ മൂലം പലപ്പോഴും മറ്റു മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെയാണ് നമ്മൾ കാണുക, ഇത് ചിലപ്പോൾ ശരിയായ ചികിത്സ ലഭിക്കാതിരിക്കാം

അമിതമായ ഉത്കണ്ഠ പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകാം. ഉല്‍ക്കണ്ഠക്ക് ശരിയായ കാരണം ഗവേഷകര്‍ക്ക് ഇതുവരെയും പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്റെ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍ സ്‌റ്റെം, ലിംബിക് വ്യൂഹം, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്.
ഡിപ്രഷൻ ഉണ്ടാകുന്നതിനു കാരണം രോഗിയുടെ മായ്ചുകളയാനോ മറക്കാനോ ആഗ്രഹിക്കുന്ന ഭൂതകാലം ആണെങ്കിൽ ഉത്കണ്ഠ ഭാവിയെക്കുറിച്ച് ഓർത്താണ്. ഇത്തരത്തിൽ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ മാറ്റാൻ ചില വിദ്യകൾ ഇതാ

നിങ്ങളുടെ ഉറക്കം കളയുന്നത്, അല്ലെങ്കിൽ കോൺസൻട്രേഷൻ കളയുന്ന ചിന്ത ഒരു പേപ്പറിൽ എഴുതുക. എഴുതുമ്പോൾ നിങ്ങളുടെ ബ്രെയിൻ , പ്രശ്നത്തിൽ നിന്നും നിങ്ങളറിയാതെതന്നെ മുക്തമാക്കും.പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ മനസ്സിലുള്ള 3 പോംവഴികളും അക്കമിട്ടു എഴുതണം. നിങ്ങളുടെ 3 ഉത്തരങ്ങളും സ്വയം വിശകലനം ചെയ്ത് ശരിയായ പോംവഴി പെട്ടെന്ന് തെരഞ്ഞെടുക്കാനാകും. Anxiety, Stress & Coping എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട് വന്നത്

Psychosomatic Medicine എന്ന ജേർണലിൽ വന്ന റിപ്പോർട് അനുസരിച്ച് ഉത്കണ്ഠ കുറക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗം വ്യായാമമാണ്.വ്യായാമം ചെയ്യുമ്പോൾ ശരീരം സ്ട്രെസ്സിൽ നിന്നും മുക്തമാകുന്നു, വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും ശരീരം വിയർക്കുകയും രക്തസമ്മർദ്ദം കൂടുകയും ചെയ്യും .ഇതും ഉത്കണ്ഠയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ തലച്ചോറിൽ ഈ ഈ ലക്ഷണങ്ങൾ വ്യായാമത്തിന്റെതായി കണക്കാക്കുകയും സ്‌ട്രെസ് കുറയുകയും ചെയ്യുമെന്നാണ് പഠന റിപ്പോർട്ടുകൾ.
ഉത്കണ്ഠ തോന്നുമ്പോൾ 10 മിനിറ്റ് നടക്കുകയോ ചുറ്റുപാടും ശ്രദ്ധിക്കുകയോ, ഇഷ്ടപ്പെട്ട പാട്ടു കേൾക്കുകയോ അതുമല്ലെങ്കിൽ സ്വന്തം ശ്വസോച്ഛാസത്തിന്റെ താളം ശ്രദ്ധിക്കയോ ചെയ്തു നോക്കൂ. സ്ട്രെസ് മാറും.

അനാവശ്യ ഉൽക്കണ്ഠയെ അതിജീവിക്കാൻ ഏറ്റവും യോജിച്ച മാർഗമാണ് ധ്യാനം. ദിവസത്തിൽ 30 മിനിറ്റെങ്കിലും ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ തന്നെ പിരിമുറുക്കത്തിൽ നിന്ന് രക്ഷ നേടാം. അനാവശ്യ ചിതകളെ മനസ്സിൽ വേരൂന്നാൻ അനുവദിക്കരുത്. അവയെ വേരോടെ പിഴുതെറിയാൻ കഴിഞ്ഞാൽ അനാവശ്യമായ ഉത്കണ്ഠ കൊണ്ട് ഉണ്ടാകാവുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (47 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends