Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വായ്‌നാറ്റം അകറ്റാം ചില പ്രകൃതിദത്ത വഴികളിലൂടെ

12 JULY 2017 12:05 PM IST
മലയാളി വാര്‍ത്ത

പലരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ് വായ്‌നാറ്റം. ഇന്നു നമ്മുടെ ജീവിതരീതികളും സാഹചര്യങ്ങളും മാറി. സസ്യഭക്ഷണത്തെക്കാള്‍ കൂടുതല്‍ മാംസ ഭക്ഷണമായി. ടിന്‍ഫുഡ് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി. പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദുഷിച്ച് ബാക്ടീരിയകള്‍ പെരുകി അവ നമ്മുടെ പല്ലുകളെയും മോണകളെയും അക്രമിച്ച് കീഴ്‌പ്പെടുത്തി. വായ് നാറ്റം സര്‍വസാധാരണമായി. വായ്‌നാറ്റം ആത്മവിശ്വാസം ഇല്ലാതാക്കും.

മോണരോഗങ്ങള്‍, പല്ലിലെ കേടുപാടുകള്‍, പല്ലുകള്‍ക്കിടയില്‍ തങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയൊക്കെ വായ്‌നാറ്റത്തിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു. ഒരു കാലത്ത് കുരുമുളകും ഗ്രാമ്പുവും ഉപ്പും ഉമിക്കരിയും ചേര്‍ന്ന മിശ്രിതം പല്ലുകള്‍ വൃത്തിയാക്കുവാന്‍ ഉപയോഗിച്ചിരുന്നു. വായില്‍ അസഹ്യമായ ദുര്‍ഗന്ധം സ്ഥിരമായി ഉണ്ടാകുന്നവരും, മോണരോഗങ്ങള്‍ ഉള്ളവരും ഒരു ഡോക്ടറുടെ സേവനം തേടുന്നത് നന്നായിരിക്കും. വായ്‌നാറ്റത്തെ ലഘുവായി കണ്ട് ചികിത്സിക്കാതിരിക്കരുത്.

വായിലെ ദുര്‍ഗന്ധം നിങ്ങളുടെ സാമൂഹിക ഇടപെടലുകളെ ബാധിക്കും. ജോലി സ്ഥലത്തും കുടുംബ ജീവിതത്തിലുമൊക്കെ അസ്വാരസ്യം നല്‍കുന്ന ഒന്നാണിതെന്ന് മനസ്സിലാക്കുക. വേപ്പിലയും വേപ്പിന്റെ തണ്ടുമൊക്കെയായിരുന്നു മറ്റു പ്രയോഗങ്ങള്‍. ഇവയെല്ലാം തന്നെ പകൃതിദത്തമായ ഔഷധങ്ങളും പല്ലുകളേയും മോണകളുടേയും സംരക്ഷിച്ചു നിര്‍ത്തുവാന്‍ പര്യാപ്്തവും ആയിരുന്നു. വായിലെ ദുര്‍ഗന്ധം അകറ്റുവാന്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ചില പ്രകൃദത്ത വഴികളെക്കുറിച്ചറിയാം.

* കുരുമുളകുപൊടി, ഉപ്പ്, ഗ്രാമ്പുപൊടിച്ചത്, ഉമിക്കരി ഇവ ചേര്‍ത്ത് രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുക. മോണരോഗങ്ങളെ പ്രതിരോധിക്കുവാനും വായിലെ ദുര്‍ഗന്ധം അകറ്റുവാനും ഈ മിശ്രിതം നല്ലതാണ്.

* വേപ്പിലപൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലുതേയ്ക്കുന്നത് നല്ലതാണ്. വേപ്പിലയുടെ തണ്ടുകൊണ്ട് പല്ലിന്റെ ഇടകള്‍ വൃത്തിയാക്കുന്നത് ഒളിഞ്ഞിരിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കും.

* വേപ്പിന്‍ മരത്തിന്റെ തൊലി അടര്‍ത്തിയെടുത്ത് ചുട്ടെടുത്ത് പൊടിച്ച് അല്‍പ്പം കുരുമുളകുപൊടിയുമായി ചേര്‍ത്ത് പല്ലുതേച്ചാല്‍ വായുടെ ദുര്‍ഗന്ധം മാറുമെന്ന് മാത്രമല്ല പല്ലുകള്‍ക്ക് ബലം കിട്ടുകയും ചെയ്യും.

* പെരുംജിരകം, രാമച്ചം, ഉപ്പ്, കുരുമുളക് ഇവയിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം വായില്‍ കൊള്ളുന്നത് വായിലെ ദുര്‍ഗന്ധത്തെ അകറ്റി നിര്‍ത്തും.

* അടയ്ക്കാപൊടിയിട്ട് തിളപ്പിച്ച് നേര്‍പകുതി വറ്റിച്ച വെള്ളം വായില്‍ കൊള്ളുന്നതു നല്ലതാണ്.

* ഉണക്കിപ്പൊടിച്ച ചെറുനാരങ്ങയുടെ തോട് ഉപ്പും ചേര്‍ത്ത് നല്ലെണ്ണയില്‍ മിക്‌സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി പല്ലു തേയ്ക്കുക. ഫലം ലഭിക്കും

* ഭക്ഷണത്തിനുശേഷം ഒന്നോ, രണ്ടോ ഏലയ്ക്ക ചവയ്ക്കുന്നത് ശീലമാക്കാം. വായ്ക്ക് സുഗന്ധം ലഭിക്കും

* വെറ്റില, ചുണ്ണാമ്പ്, അടയ്ക്ക എന്നിവ മാത്രം ചേര്‍ത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചര്‍വണം ചെയ്യുന്നത് വായില്‍ നിന്നും ബാക്ടീരിയകളെ അകറ്റി നിര്‍ത്തുവാന്‍ സഹായിക്കും.

* അല്‍പ്പം കുരുമുളകും ഉപ്പും അടുപ്പില്‍ ചുട്ടെടുത്ത് പൊടിച്ച കുടംപുളിക്കൊപ്പം മിശണ്രം ചെയ്തും ഉപയോഗിക്കാം.

* കൊത്തമല്ലി ഇടയ്‌ക്കൊക്കെ വായിലിട്ടു ചവച്ചരയ്ക്കുന്നതും മല്ലിയില ചവച്ചരയ്ക്കുന്നതും തുളസിയിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്‌ക്കൊക്കെ വായില്‍ കൊള്ളുന്നതും വായ്‌നാറ്റത്തിന്റെ താല്‍ക്കാലിക ശമനത്തിനു നല്ലതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends