Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാം

12 JULY 2017 12:52 PM IST
മലയാളി വാര്‍ത്ത

കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവു കൂടുതലുള്ളതിനാല്‍ മഴക്കാലത്ത് വൈറസ് അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഈ സമയത്ത് പ്രധാനമായും ചെങ്കണ്ണ്, കണ്‍കുരു, അന്ധതയിലേക്ക് നയിക്കാവുന്ന കെരാറ്റെറ്റിസ് (കൃഷ്ണമണിയുടെ അണുബാധ) എന്നിവ കണ്ടുവരുന്നു. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി നമുക്ക് ചില മുന്‍കരുതലുകള്‍ എടുക്കാം.

വ്യക്തിശുചിത്വം പ്രാധാന്യമര്‍ഹിക്കുന്നു. വൃത്തിഹീനമായ കൈകൊണ്ട് കണ്ണില്‍ സ്പര്‍ശിക്കാതിരിക്കുക കണ്ണുകളില്‍ ഇടക്കിടെ െൈകകൊണ്ട് സ്പര്‍ശിക്കുന്ന ശീലം ഒഴിവാക്കുക നിങ്ങള്‍ക്കോ നിങ്ങളുടെ ചുറ്റുവട്ടത്തോ ആര്‍ക്കെങ്കിലും ചെങ്കണ്ണ് സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ ശുദ്ധജലത്തില്‍ കണ്ണു കഴുകുകയും തണുപ്പ് വെയ്ക്കുകയും ചെയ്യാം. അതിനുശേഷം അടുത്തുള്ള നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്. ചെങ്കണ്ണ് ബാധിച്ച രോഗിക്ക് മരുന്ന് ഒഴിക്കുന്നവര്‍ അതിനുശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

ചെങ്കണ്ണ് ബാധിച്ച വ്യക്തി മറ്റുള്ളവരുമായി അടുത്തിടപെടാതിരിക്കുക. രോഗി ഉപയോഗിക്കുന്ന തൂവാലകളും മറ്റു വസ്തുക്കളും മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണമുള്ളയാള്‍ സ്വയം ചികിത്സക്കു മുതിരാതിരിക്കുക. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും മറ്റും കിട്ടുന്ന സ്റ്റിറോയ്ഡ് അടങ്ങിയ തുള്ളിമരുന്നുകള്‍ പലപ്പോഴും ഹാനികരമാകാറുണ്ട്. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തികള്‍ ചെങ്കണ്ണോ മറ്റ് അസ്വസ്തതയോ ഉള്ളപ്പോള്‍ ലെന്‍സ് ഉപയോഗം പൂര്‍ണമായും വര്‍ജ്ജിക്കുക.

വൈറസ് ഉണ്ടാക്കുന്ന ചെങ്കണ്ണ് കൃഷ്ണമണിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കാഴ്ചയേയും ബാധിക്കാം. അതുകൊണ്ട് നേത്രരോഗവിദഗ്ദ്ധന്റെ നിര്‍ദേശപ്രകാരം ചികിത്സ തുടരേണ്ടത് ആവശ്യമാണ്. കുട്ടികളെ മഴക്കാലത്ത് വെള്ളക്കെട്ടിലും ചെളിവെള്ളത്തിലും കളിക്കാന്‍ അനുവദിക്കാതിരിക്കുന്നതു വഴി അണുബാധ ഒരു പരിധിവരെ തടയുന്നതിനും സഹായകമാണ്. വീടിനു പുറത്ത് സഞ്ചരിക്കുമ്പോള്‍ സണ്‍ഗ്‌ളാസ് ഉപയോഗിക്കുന്നത് ശീലമാക്കുക.

പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഗ്‌ളാസ്സുകള്‍ ധരിക്കുന്നത് കണ്ണിന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തികള്‍ അതിന്റെ ശരിയായ ഉപയോഗക്രമമനുസരിച്ച് ഉപയോഗിക്കുക. അതുപോലെ നീന്തല്‍ക്കുളങ്ങളില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിച്ച് പോകാതിരിക്കുക. പുറത്തുപോയി വന്നതിനുശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends