Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചക്കയും ചക്കക്കുരുവും

27 JULY 2017 12:05 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കേരളം കൂടാതെ പല പ്രദേശങ്ങളിലും ചക്ക കാണപ്പെടുന്നുണ്ട്. ബംഗ്ലാദേശിന്റെ ദേശീയ ഫലം തന്നെ ചക്കയാണ്. 2 ടൈപ്പ് ചക്കയാണ് കേരളത്തില്‍ ഉള്ളത്. പഴുക്കുമ്പോള്‍ കട്ടിയുള്ള മാംസമുള്ളത് വരിക്കയും സോഫ്റ്റായുള്ളത് കൂഴയും. പിഞ്ചു ചക്ക മുതല്‍ ചക്കപ്പഴവും കുരുവും വരെ നമ്മള്‍ പല വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കൊതിയൂറും വിഭവങ്ങള്‍ക്ക് ഒപ്പം പല വിധത്തിലുള്ള പോഷകങ്ങളും ഇവയില്‍ നിന്നും ലഭിക്കും. മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പ്രോട്ടീന്‍ കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ എന്നു തുടങ്ങി പല വിറ്റമിനുകളും മിനറലുകളും ചക്കയിലും ചക്കക്കുരുവിലും ചക്കപ്പഴത്തിലുമുണ്ട്.

പച്ച ചക്കയില്‍ കൊഴുപ്പും കൊളസ്‌ട്രോളും ഊര്‍ജ്ജവും കുറവും നാരുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സംപുഷ്ടവുണ്. ചക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ചക്കക്കുരുവിലും ചക്കപ്പഴത്തിലും കാര്‍ബോഹൈഡ്രേറ്റ് അളവ് കൂടുതലാണ്. അതിനാല്‍തന്നെ ഊര്‍ജ്ജവും ഇവയിലാണ് കൂടുതലായി ഉള്ളത്. ഊര്‍ജ്ജം കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാലും ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവായതിനാലും പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് പച്ച ചക്ക. എന്നാല്‍ അരിയാഹാരത്തിനെക്കാള്‍ അളവില്‍ കൂടുതല്‍ ചക്കവേവിച്ചത് കഴിക്കുന്നതു കൊണ്ടും തേങ്ങയുടെ അമിത ഉപയോഗം കൊണ്ടും ചില കൂട്ടുകറികള്‍ കൊണ്ടും പലരിലും ബ്ലഡ് ഷുഗര്‍ ഉയര്‍ന്നു കാണാറുണ്ട്.

ചക്കപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ ആയതിനാല്‍ ഇവയുടെ ഉപയോഗം മിതമാക്കുന്നതാണ് ഉത്തമം. ചക്കയിലെയും ചക്കപ്പഴത്തിലെയും ആന്റിഓക്‌സിഡന്റുകളും വിറ്റമിനുകളും പ്രതിരോധശക്തി കൂട്ടാനും പ്രായമാകല്‍ കുറയ്ക്കാനും ചില അര്‍ബുദങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നതായി ചില പഠനങ്ങളില്‍ പറയുന്നു. പൊട്ടാസ്യം നല്ല രീതിയില്‍ ഉള്ളതുകൊണ്ടുതന്നെ ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാല്‍ കിഡ്‌നിക്ക് അസുഖം ബാധിച്ചവര്‍ പൊട്ടാസ്യം കണ്‍ട്രോള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഇവയുടെ അളവില്‍ മിതത്വം പാലിക്കാന്‍ ശ്രദ്ധിക്കണം.

ഒരാള്‍ക്കു വേണ്ട ഫൈബറിന്റെ 25% ത്തില്‍ കൂടുതല്‍ നാരുകള്‍ 100 ഗ്രാം ചക്കയില്‍ നിന്നും ചക്കക്കുരുവില്‍ നിന്നും ലഭിക്കുന്നു. അതിനാല്‍ തന്നെ ദഹനത്തെ സഹായിക്കാനും മലബന്ധം ഒഴിവാക്കാനും ചക്ക സഹായിക്കുന്നു. എന്നാല്‍ അമിതമായ ഉപയോഗം വായുവിന്റെ പ്രശ്‌നം വയറുകമ്പിക്കല്‍ എന്നിവയ്ക്കും കാരണമാകുന്നു. കാല്‍സ്യം, വൈറ്റമിന്‍ സി, മഗ്‌നീഷ്യം ഇവ ഉള്ളതുകൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു. വൈറ്റമിന്‍ സി ഉള്ളതിനാല്‍ കാല്‍സ്യം ആഗീരണം വേഗത്തില്‍ ആകുന്നു. ബി വൈറ്റമിനുകള്‍ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചക്കയ്ക്കും ചക്കക്കുരുവിനും ചക്കപ്പഴത്തിനും കഴിയും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends