Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ത്തവചക്രത്തില്‍ സ്ത്രീയില്‍ സംഭവിക്കുന്നതെന്ത്

12 AUGUST 2017 12:50 PM IST
മലയാളി വാര്‍ത്ത

ഓരോ സ്ത്രീ ജീവിതവും ഒരു ആര്‍ത്തവചക്രത്തില്‍ നിന്നും അടുത്ത ആര്‍ത്തവചക്രത്തിലൂടെയുള്ള യാത്രയാണ്. ഓരോ ദിവസവും അവള്‍ പോലുമറിയാതെ അവളുടെ ഉള്ളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. എന്താണ് നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നതെന്നറിയാന്‍ എല്ലാ സ്ത്രീകള്‍ക്കും ആകാംക്ഷയുണ്ടാകും. ഒരു സ്ത്രീയുടെ വികാരങ്ങളുടെ കയറ്റിറക്കങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ആര്‍ത്തവചക്രമാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, ടെസ്റ്റ്സ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ആര്‍ത്തവചക്രം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചറിയാം.

ആര്‍ത്തവത്തിന്റെ ആദ്യരണ്ടു ദിവസം ഈസ്ട്രജന്റെ അളവു കുറവായിരിക്കും. അത് നിങ്ങളില്‍ ക്ഷീണമുണ്ടാക്കും. മിക്ക സ്ത്രീകള്‍ക്കും ഈ സമയത്ത് വയറിനു വേദനയുമുണ്ടാകും. ഈ ദിവസങ്ങളില്‍ ലളിതമായ വ്യായാമം ചെയ്യുന്നത് നല്ലതാണ്. അത് ഇടവിട്ടുള്ള വേദന കുറയ്ക്കുന്നു. ആര്‍ത്തവസമയത്തുണ്ടാകുന്ന എല്ലാ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ക്ക് ഉത്തരവാദികള്‍ ചില ഹോര്‍മോണുകളാണ്. ഇവയുടെ ഏറ്റക്കുറച്ചിലുകളാണ് ഓരോ സ്ത്രീയുടെയും ദിനങ്ങളെ നിര്‍ണയിക്കുന്നത്. ആര്‍ത്തവത്തിന്റെയും ആര്‍ത്തവപൂര്‍വ അസ്വസ്ഥതകളുടെയും ഫലമായി കടുത്ത വയറുവേദന, സ്തനങ്ങളില്‍ കല്ലിപ്പും വേദനയും, തലവേദന, മുഖക്കുരു തുടങ്ങിയവ ഉണ്ടാകാം.

മൂന്നു മുതല്‍ അഞ്ചു ദിവസം ആകുമ്പോഴേക്കും ആര്‍ത്തവം ഏതാണ്ട് അവസാനിച്ചിരിക്കും. ഈസ്ട്രജന്റെ അളവു കൂടുന്നു. ഈ സമയത്ത് ചര്‍മം കൂടുതല്‍ സുന്ദരമാകുന്നു. മുമ്പുള്ളതിലുമധികം ഊര്‍ജ്ജവും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നു. ആറു മുതല്‍ ഒന്‍പതാം ദിവസം വരെ ഈസ്ട്രജന്റെ അളവ് പാരമ്യത്തിലെത്തുന്നു. നിങ്ങളുടെ മുഖം കൂടുതല്‍ സിമട്രിക്കലാകുന്നു. ചര്‍മം തിളങ്ങുന്നു. ടെസ്‌റ്റോസ്റ്റിറോണ്‍ നിലയും കൂടുന്നു. പത്താം ദിനം മുതല്‍ 13-ാം ദിനം വരെ വളരെയധികം ശുഭാപ്തിവിശ്വാസമുള്ളവരും സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നവരുമാകുന്നു. ഈ സമയത്ത് ഈസ്ട്രജന്‍ നില ഉയരുന്നു. 14-ാമത്തെ ദിവസം ഓവുലേഷന്‍ അണ്ഡാശയം അണ്ഡം വിസര്‍ജിക്കുന്നു.

15 മുതല്‍ 18-ാം ദിവസം വരെ പെട്ടെന്നു ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നു. ക്ഷീണം കൂടുന്നു. വികാരങ്ങളുടെ വേലിയേറ്റ സമയം. 23 മുതല്‍ 25-ാം ദിവസം വരെ പ്രൊജസ്‌ട്രോണ്‍ നില ഉയരുന്നു. ഈ സമയത്ത് ഒന്നും ചെയ്യാന്‍ തോന്നില്ല. ആര്‍ത്തവപൂര്‍വ അസ്വസ്ഥതകളെ മറികടക്കുന്നു. 26 മുതല്‍ 28 ദിവസം വരെയുള്ള ദിനങ്ങളില്‍ വ്യായാമം ചെയ്യുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. കഫീന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends